ശബരിമലയിലെ യുവതി പ്രവേശനം സർക്കാറിന്റെ അറിവോടുകൂടി ;കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ നൽകിയെന്ന് പത്തനംതിട്ട എസ് പിയുടെ സത്യവാങ്മൂലം

ശബരിമലയിലെ യുവതി പ്രവേശനം സർക്കാറിന്റെ അറിവോടുകൂടിയെന്ന് സത്യവാങ്മൂലം. കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പമ്പയിൽനിന്നു സന്നിധാനത്തേക്കു നാല് പോലീസുകാർ സുരക്ഷ നൽകിയെന്നും പത്തനംതിട്ട എസ് പി നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. പ്രതിഷേധക്കാർ തിരിച്ചറിയാതിരിക്കാനാണ് സിവിൽ വേഷത്തിൽ പോലീസുകാർ പോയത്. ദർശനത്തിനെത്തിയ യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് കൂടിയാണ് സിവിൽ വേഷം ധരിച്ചതെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു.
അതേസമയം ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ല എന്നും സത്യവാങ്മൂലം വിശദമാക്കുന്നു. പത്തനംതിട്ട എസ് പി സന്നിധാനത്തെത്തി നിരീക്ഷക സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാലാണെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. വിഐപി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് കൊണ്ടുപോയത് പ്രതിഷേധക്കാരിൽ നിന്ന് ഒഴിവാക്കി നിർത്താനൊന്നും എസ് പി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
അതേസമയം വീട്ടിൽ പ്രവേശിപ്പിക്കണമെന്നും കുട്ടികളെ ഒപ്പം വിടണമെന്നുമുള്ള കനക ദുർഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേക്ക് മാറ്റി. തിരൂർ ഒന്നാം ക്ലാസ് ജ്യുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ഡിസ്ചാർജായി പെരിന്തൽമണ്ണയിലെത്തിയ കനകദുർഗയെ സർക്കാർ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
ആശ്രയ കേന്ദ്രത്തില്‍ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിച്ചുവരുത്തി പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് കനകദുർഗയെ ആശ്രയ കേന്ദ്രത്തിലേക്ക് മാറ്റിയത്. കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭര്‍ത്താവും സഹോദരനും നിലപാട് എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























