Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജില്ലകളില്‍ നവോത്ഥാന സമിതി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാനൊരുങ്ങുന്നു; എതിര്‍പ്പുകളെയും അപവാദ പ്രചരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാ മതില്‍ ചരിത്രസംഭവമാക്കിയ സാമൂഹ്യസംഘടനകൾക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദന വർഷം

24 JANUARY 2019 08:39 PM IST
മലയാളി വാര്‍ത്ത

നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാര്‍ച്ച് 15-നു മുമ്പ് ജില്ലകളില്‍ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാനും സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി പ്രസിഡന്‍റ് വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു.

സമിതിയുടെ സംഘടനാ സംവിധാനം താലൂക്ക് തലം വരെ രൂപീകരിക്കാനും തീരുമാനിച്ചു. ഫെബ്രുവരി 15-നു മുമ്പ് ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കും. നവോത്ഥാന സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി സമിതി വിപുലീകരിക്കും. സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് ഒമ്പതംഗ എക്സിക്യൂട്ടീവ് രൂപീകരിക്കാനും തീരുമാനിച്ചു.

എതിര്‍പ്പുകളെയും അപവാദ പ്രചരണങ്ങളെയും ഭീഷണികളെയും അവഗണിച്ച് വനിതാ മതില്‍ ചരിത്രസംഭവമാക്കിയ സാമൂഹ്യസംഘടനകളെ യോഗത്തില്‍ മുഖ്യമന്ത്രി അഭിനന്ദിച്ചു. വനിതാ മതിലിന്‍റെ സംഘാടനം വനിതകള്‍ തന്നെ ഏറ്റെടുത്ത് മികവുറ്റ രീതിയില്‍ നടത്തിയെന്നത് ശ്രദ്ധേയമാണ്. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടത് ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമാണ്. ജനങ്ങളില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരും അധഃസ്ഥിതരുമാണെന്ന് ഓര്‍ക്കണം. സര്‍ക്കാര്‍ എപ്പോഴും അധഃസ്ഥിത വിഭാഗങ്ങളുടെ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനിതാ മതിലിനെ എതിര്‍ത്തവരാണ് ആ പരിപാടിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത്. അവരുടെ ഉദ്ദേശ്യം വ്യക്തമായിരുന്നു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. വര്‍ഗീയ മതിലെന്നും ജാതി വിഭാഗീയത ഉണ്ടാക്കുന്ന പരിപാടിയെന്നും ആക്ഷേപമുണ്ടായി. പക്ഷേ അതൊന്നും ഏശിയില്ല. എല്ലാ വിഭാഗങ്ങളിലും പെട്ട ജനങ്ങള്‍ വനിതാ മതിലില്‍ അണിനിരന്നു.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണം. നവോത്ഥാന ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള തുടര്‍ച്ചയായ ഇടപെടല്‍ വേണം. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ വകവെക്കേണ്ടതില്ല. ഭീഷണിപ്പെടുത്തുകയും അക്രമം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖമന്ത്രി ഉറപ്പു നല്‍കി.

നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് വിശാലമായ ഐക്യവും സ്ഥിരം സംവിധാനവും വേണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാവരും ഒരേ മനസ്സേടെ ഒന്നിച്ചുനിന്നതുകൊണ്ടാണ് വനിതാ മതില്‍ അത്ഭുത വിജയമായത്.

കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പി.ആര്‍. ദേവദാസ്, സി.കെ. വിദ്യാസാഗര്‍, കെ. സോമപ്രസാദ്. എം.പി, ബി. രാഘവന്‍, അഡ്വ. ശാന്തകുമാരി, പി. രാമഭദ്രന്‍, കെ.കെ. സുരേഷ്, രാമചന്ദ്രന്‍ മുല്ലശ്ശേരി, കാച്ചാണി അജിത്, സീതാദേവി, ഇ.എസ്. ഷീബ, ലൈല ചന്ദ്രന്‍, എല്‍. അജിതകുമാരി, കെ. പീതാംബരന്‍, ആര്‍. മുരളീധരന്‍, വൈ. ലോറന്‍സ്, കെ.ആര്‍ സുരേന്ദ്രന്‍, പി.കെ. സജീവ്, എ.കെ. ലാലു, അമ്പലത്തറ ചന്ദ്രബാബു, രാംദാസ്, നെടുമം ജയകുമാര്‍, സി.പി. സുഗതന്‍, ചെല്ലപ്പന്‍ രാജപുരം, എ.സി. ബിനുകുമാര്‍, ആര്‍. കലേഷ്, എഫ്. ജോയി, എ.കെ. സജീവ്, സി.കെ. രാഘവന്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (33 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (53 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (56 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends