കൊച്ചിയെ ഞെട്ടിച്ച പോക്സോ കേസ് നിർണ്ണായക വഴിത്തിരിവിൽ ;നീതിന്യായ രംഗത്തെ ഉന്നതനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ കഴമ്പില്ലെന്ന് പോലീസ്; പരാതി തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതെന്ന് കുട്ടിയുടെ പിതാവ്

കൊച്ചിയെ ഞെട്ടിച്ച പോക്സോ കേസ് നിർണ്ണായക വഴിത്തിരിവിൽ. നീതിന്യായ രംഗത്തെ ഉന്നതനെതിരെ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് നിർണ്ണായകമായ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.
മൂന്നുവയസുള്ള കൊച്ചുമകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ പോക്സോ നിയമത്തിലെ 7, 8 വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരുന്നത്.
കൊച്ചിയിലെ വസതിയില്‍ കഴിഞ്ഞ 14-നു രാത്രിയില്‍ മകന്റെ കുഞ്ഞിനെ ഉപദ്രവിച്ചെന്നായിരുന്നു പരാതി. പ്രതിയുടെ പേരെഴുതേണ്ട കോളത്തില്‍ പേര് പരാമര്‍ശിച്ചിരുന്നില്ല.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ നീതിന്യായ രംഗത്തെ ഉന്നതനായ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞത്.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയുമായി മാതാപിതാക്കള്‍ കഴിഞ്ഞ 14-നു രാത്രി ചേരാനല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിയിരുന്നു. അവിടെ കുട്ടിയെ ചികിത്സിച്ച ശിശുരോഗ വിദഗ്ധനാണു 16-നു ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. എന്നാൽ കുട്ടികൾക്കെതിരെയുള്ള ഗൗരവമേറിയ പരാതിയായതിനാലാണ് ഡോക്ടർ ആദ്യംതന്നെ പോലീസിനെ വിവരരമറിയിച്ചത്.തുടർന്ന് നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. തുടർന്ന് കുട്ടിയെ പോലീസിന്റെ നിദ്ദേശപ്രകാരം വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ ഈ പരിശോധനകളിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മയിൽ ഉണ്ടായ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ശിശുരോഗ വിദഗ്ധൻ പോലീസിൽ വിവരം അറിയിച്ചത്. പരാതി ഗൗരവമേറിയതായതിനാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് മനസ്സിലാക്കിയ പോലീസ് കുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു.
പരാതി തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























