പള്ളുരുത്തി ബ്ലോക്ക് ഓഫീസ് കാലിയാക്കി ഭരണപക്ഷ ജീവനക്കാര്‍ കൂട്ടത്തോടെ ഏരിയ സമ്മേളനത്തിന് പോയി!

ജീവനക്കാരില്‍ ഭൂരിഭാഗവും സമ്മേളനത്തിനു പോയതോടെ പള്ളുരുത്തി ബ്ലോക്ക് ഓഫീസ് കാലിയായി.
ഭരണപക്ഷ സര്‍വീസ് സംഘടനയായ എന്‍ജിഒ യൂണിയന്റെ കൊച്ചി ഏരിയ സമ്മേളനത്തിനു പോകാനാണ് ജീവനക്കാര്‍ കൂട്ടമായി അവധിയെടുത്തത്.
ഇതോടെ ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ വലഞ്ഞു.
ബ്ലോക്ക് പഞ്ചായത്തുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ ജീവനക്കാര്‍ ഇല്ലെന്നറിഞ്ഞതോടെ നിരാശരായി മടങ്ങുകയായിരുന്നു. ഓഫീസ് അവധിയായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ചിലരാണ് വന്നവരെ വിവരം ധരിപ്പിച്ചത്. ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.
മറ്റ് ഓഫീസുകളില്‍നിന്നു ജീവനക്കാര്‍ സമ്മേളനത്തിനു പോയെങ്കിലും ഇതുപോലെ കൂട്ടമായി പോയിരുന്നില്ല .
https://www.facebook.com/Malayalivartha






















