കലയാണ് എന്റെ രാഷ്ട്രീയം; ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല; മഞ്ജുവാര്യര്‍ കോണ്‍ഗ്രസിലേക്കെന്ന് വ്യാപക പ്രചാരണം; നിഷേധിച്ച് നടി

രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാർത്ത നിഷേധിച്ച്നടി മഞ്ജു വാര്യർ. മഞ്ജു വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന തരത്തിൽ വ്യാപക പ്രചാരണം ചില വാർത്താ ചാനലുകളും വെബ്സൈറ്റുകളും പ്രസിദ്ധീകരിച്ചിരുന്നു എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പ്രതികരിച്ചു.
പ്രചാരണം ശക്തമായാതെ തുടർന്ന് താൻ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ഒരു പദ്ധതിയുമില്ല എന്ന് താരം പ്രതികരിച്ചു. ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടില്ല. കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ഇപ്പോള്‍ താന്‍ ഹൈദരാബാദിലാണുള്ളത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യമോ വിധേയത്വമോ ഇല്ല. കലയാണ് തന്റെ രാഷ്ട്രീയമെന്നും മഞ്ജു പറഞ്ഞു.
കോൺഗ്രസുമായി സഹകരിച്ചു പ്രവർത്തിക്കാൻ മഞ്ജു വാരിയർ ആഗ്രഹം പ്രകടിപ്പിച്ചു. കോൺഗ്രസ് നേതൃത്വവുമായി മഞ്ജു വാരിയർ കൂടിയാലോചന നടത്തി. എന്നാൽ മഞ്ജുവിന് സീറ്റുനൽകാൻ കോൺഗ്രസ്സ് താല്പര്യം പ്രകടിപ്പിച്ചില്ല. അതേസമയം പ്രചാരണ രംഗത്ത് സജീവമാകും. എന്നാൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നുംതന്നെ നടന്നിട്ടില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വരാൻപോകുന്ന പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയാക്കുന്നതടക്കമുള്ള ചർച്ചകളാണ് ആദ്യഘട്ടത്തിൽ പരിഗണനയിൽ വന്നത്. എന്നാൽ തൃശൂർ വളരെയധികം ജന സ്വാധീനമുള്ള മണ്ഡലമാണ് അതുകൊണ്ട് അവിടെ താര പരിവേഷമുള്ള ഒരു ആളിനെ മത്സരിപ്പിക്കേണ്ടതില്ല എന്ന തരത്തിൽ പാർട്ടി നിലപാട് വളരെ ശക്തമായിരുന്നു. പാർട്ടി പ്രവർത്തകർക്കിടയിൽ തന്നെ അക്കാര്യത്തിൽ എതിർപ്പുകൾ വന്നു. അതുകൊണ്ടാണ് മഞ്ജു മത്സര രംഗത്ത് വേണ്ട എന്ന് തീരുമാനിച്ചത്. കെപിസിസി ഉന്നത നേതാക്കളുമായി മഞ്ജു വാര്യർ നടത്തിയ ആശയ വിനിമയത്തിന്റെ ഭലമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനടക്കം സജീവമായി പ്രവർത്തിക്കും എന്നാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സൂചന. എന്നാൽ ഏത് തരത്തിലുള്ള സഹകരണമാണ് എന്നത് സംബന്ധിച്ച് ധാരണയായില്ല എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചാരണങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് നടി.
താരസംഘടനായായ 'അമ്മ'യെ വെല്ലുവിളിച്ച് വിമൻ ഇൻ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കപ്പെട്ടതിലും മഞ്ജുവിന് മുഖ്യപങ്കുണ്ട്. മലയാള സിനിമയിൽ ജനപിന്തുണയുള്ള നടിമാരിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ളയാളാണ് മഞ്ജു വാര്യർ. ഈ ഘടകം കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങളിലേക്കും പ്രളയസമയങ്ങളിലും മഞ്ജു വാര്യർ പലപ്പോഴായി നടത്തിയ ഇടപെടലുകൾ ഏറെ ജനശ്രദ്ധ നേടിയിരുന്നു.
നേരത്തെ, സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വനിതാ മതിലിന് മഞ്ജു വാര്യർ പിന്തുണ അറിയിക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. വനിതാ മതിലിന് ഇതിനോടകം രാഷ്ട്രീയ നിറം വന്നുചേർന്നത് അറിഞ്ഞിരുന്നില്ല. രാഷ്ട്രീയ നിറമുള്ള പരിപാടികളിൽ നിന്ന് അകന്നുനിൽക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാ മതിലിന്റെ കാര്യത്തിലുമുള്ളതെന്നും മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ച പദ്ധതിയായിരുന്ന ഷീ ടാക്സിയുടെ ബ്രാൻഡ് അംബാസിഡർ ആണ്.
https://www.facebook.com/Malayalivartha






















