Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ട് പുറത്ത്

27 JANUARY 2019 10:13 PM IST
മലയാളി വാര്‍ത്ത

മലാളികള്‍ പച്ചവെള്ളത്തില്‍ കുളിക്കാനാണ് താത്പര്യം. പൊതുവേ ചൂടുവെള്ളത്തില്‍ കുളിക്കുന്നവര്‍ കുറവാണ്. തണുപ്പുള്ള മേഖലകളിലുള്ളവരോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുള്ളവരോ ആണ് മിക്കവാറും ചൂടുവെള്ളത്തിലെ കുളി തെരഞ്ഞെടുക്കുന്നത്. തണുപ്പിനെ ചെറുക്കുകയെന്നതിനെക്കാള്‍ മികച്ച, അവിശ്വസനീയമായ ഒരു ഗുണം ചൂടുവെള്ളത്തിലെ കുളിക്ക് ഉണ്ടെന്നാണ് പുതിയൊരു പഠനം വ്യക്തമാക്കുന്നത്.

ലണ്ടനിലെ ഒരു യൂണിവേഴ്‌സിറ്റിയുടെ സഹായത്തോടെ ഡോ.ഫാള്‍നെര്‍ ആണ് ഈ പഠനം നടത്തിയത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ശരീരത്തിലെ കലോറികളെ എരിച്ചുകളയാന്‍ സഹായിക്കുമെന്ന അടിസ്ഥാനപരമായ വസ്തുതയെ മുന്‍നിര്‍ത്തിയാണ് ഡോക്ടര്‍ പഠനം നടത്തിയത്.

ഒരു സംഘം ആളുകളെ പങ്കെടുപ്പിച്ച്, അവരെക്കൊണ്ട് സൈക്ലിംഗ്, ട്രെഡ് മില്‍ വര്‍ക്കൗട്ട്, നടത്തം ഇവയെല്ലാം ചെയ്യിച്ചു. എല്ലാം വ്യത്യസ്തമായ ദിവസങ്ങളില്‍ ഓരോ മണിക്കൂര്‍ വീതം ചെലവഴിച്ചാണ് ചെയ്യിച്ചത്. ഇതിനെല്ലാം ശേഷം ഒരു ദിവസം ഒരു മണിക്കൂര്‍ നീണ്ട ചൂടുവെള്ളത്തിലെ കുളിയും.

വര്‍ക്കൗട്ടുകളെ തുടര്‍ന്ന് ഓരോരുത്തര്‍ക്കും ശരീരത്തിലെ എത്ര കലോറി വീതം എരിച്ചുകളയാനായി എന്ന് പരിശോധിച്ചു. തുടര്‍ന്ന് ചൂടുവെള്ളത്തിലെ കുളിക്ക് എത്ര കലോറിയെ കളയാന്‍ കഴിഞ്ഞുവെന്നും പരിശോധിച്ചു. വര്‍ക്കൗട്ടുകള്‍ തന്നെയാണ് കൂടുതല്‍ കലോറികള്‍ ഇല്ലാതാക്കാന്‍ സഹായകമായി കണ്ടെത്തിയത്.



എന്നാല്‍ ഒരു മണിക്കൂറോളം 'ഹോട്ട് വാട്ടര്‍ ബാത്ത്' നടത്തിയവരില്‍ അരമണിക്കൂര്‍ നടക്കുന്നതിന് സമാനമായി കലോറികള്‍ എരിച്ചുകളായാനായെന്നും പഠനം കണ്ടെത്തി. അതായത് 30 മിനുറ്റ് നേരത്തെ നടത്തത്തിന് പകരം ചൂടുവെള്ളത്തിലെ ഒരു കുളി മതിയാകുമെന്ന്.

ശരീരം വല്ലാതെ ചൂടാകുമ്‌ബോള്‍ നമുക്ക് സാധാരണഗതിയില്‍ വേണ്ട 'നോര്‍മല്‍ ബോഡി ടെംപറേച്ചര്‍' നിലനിര്‍ത്താന്‍ നമ്മള്‍ ശ്രമിക്കും. ശരീരത്തിന്റെ ഈ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് കലോറികള്‍ നഷ്ടപ്പെടുന്നത്. വണ്ണം കുറയ്ക്കാനുള്ള എളുപ്പമാര്‍ഗമായി ചൂടുവെള്ളത്തിലെ കുളിയെ കാണേണ്ടെന്നും എന്നാല്‍ കലോറികള്‍ എരിച്ചുകളയാന്‍ സഹായിക്കുന്ന ഒന്നായി കാണാമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ പറയുന്നു.



ഇതിനെല്ലാം പുറമെ ചര്‍മ്മത്തിനും, മസിലുകള്‍ക്കും, സന്ധികള്‍ക്കുമെല്ലാം ആശ്വാസം പകരാനും ചൂടുെവള്ളത്തിലെ കുളി സഹായകമാണ്. പതിയെ ഇത് ഹൃദയാരോഗ്യത്തെയും ഗുണകരമായി സ്വാധീനിക്കും. ശരീരവേദനയുള്ളവര്‍ക്കും ഉറക്കമില്ലായ്മ നേരിടുന്നവര്‍ക്കും ചൂടുവെള്ളത്തിലെ കുളി താല്‍ക്കാലികമായ പരിഹാരമേകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (25 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (34 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (38 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (43 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (48 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (53 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends