ഒന്ന് പേടിപ്പിച്ച് വിട്ടതേ ഉള്ളൂ എല്ലാം മദ്യരാജാക്കന്മാരുടെ വഴിയേയായി... ബാറുകള്‍ ഫോര്‍ സ്റ്റാറിലേക്കുയര്‍ത്തും; അങ്ങനെ എല്ലാ ബാറുകളും തുറക്കും

മദ്യരാജാക്കന്മാരുടെ വിരട്ടുലുകള്‍ക്ക് ഫലം കണ്ടു തുടങ്ങി. മദ്യനയത്തില്‍ പ്രായോഗിക മാറ്റം വരുത്തുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. നിയമപരവും പ്രായോഗികവുമായ പ്രശ്‌നങ്ങള്‍ പരിഗണിക്കും, പ്രായോഗിക കാര്യങ്ങള്‍ കണക്കിലെടുത്ത് മദ്യനയത്തില്‍ വേണ്ട മാറ്റം വരുത്തും, തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്താവുംമാറ്റങ്ങള്‍ എന്നാണ് അദ്ദേഹം അടിയന്തര പ്രമേയത്തിന് മറുപടിയായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കേരളം പഴയതുപോലെയാകുമെന്നതിന്റെ ഒരു മുഖവുരയാണ്.
മദ്യനയത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ പരിപാടി. ഞായറാഴ്ചകളിലെ ഡ്രൈ ഡേ ഒഴിവാക്കും. വിനോദസഞ്ചാര മേഖലയിലെ തിരിച്ചടി ചൂണ്ടിക്കാട്ടി ഈ തീരുമാനം എടുക്കാവുന്നതേയുള്ളൂ. കോടതി വിധിയെ മാനിച്ചു എല്ലാ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും കൂടി ബാറുകള്‍ അനുവദിക്കുക. പുതുതായി തുടങ്ങുന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഇങ്ങനെ ബാറുകള്‍ അനുവദിക്കാം.
നിലവില്‍ തുറന്നിരിക്കുന്നതും പൂട്ടിക്കിടക്കുന്നതുമായ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്കും ഫോര്‍ സ്റ്റാര്‍ ആകുന്ന മുറയ്ക്കു ബാര്‍ ലൈസന്‍സ് നല്‍കാം. (ഇവയില്‍ പകുതിയോളം ഹോട്ടലുകള്‍ ഇതിനകം തന്നെ ലക്ഷങ്ങളും കോടികളും ചെലവഴിച്ചു ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞുവെന്നതു പരസ്യമായ രഹസ്യം) ജോലി നഷ്ടപ്പെട്ടേക്കാവുന്ന ബാര്‍ തൊഴിലാളികളെ ഘട്ടംഘട്ടമായി ഇവിടെ പുനര്‍വിന്യസിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























