Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

നിറ കണ്ണുകളോടെ യുവാവ്... പോലീസ് സ്‌റ്റേഷനും പോലീസും കാലത്തിനൊത്ത് മാറുമ്പോള്‍ നമ്മള്‍ നവോത്ഥാനം കൊണ്ട് അവരെ മൂടിക്കളയും

27 JANUARY 2019 04:04 PM IST
മലയാളി വാര്‍ത്ത

സിപിഎം ജില്ലാകമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തി നടപടിയ്ക്ക് വിധേയയായ ചൈത്ര തെരേസ ജോണിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ സജീവമാണ്. അന്ന് ശബരിമലയില്‍ യതീഷ് ചന്ദ്രയ്ക്ക് നിങ്ങള്‍ കൊടുത്ത പിന്തുണയും കയ്യടിയും എന്തേ ഇപ്പോള്‍ ചൈത്ര തെരേസ ജോണ്‍ എന്ന ഉദ്യോഗസ്ഥയ്ക്ക് കൊടുക്കാത്തത്. രണ്ടുപേരും ഒരു വിട്ടുവീഴ്ചയും വരുത്താതെ ജോലി ചെയ്തവരല്ലേ...ഇങ്ങനെയാണ് സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ ശക്തമാകുന്നത്.

ചൈത്ര തെരേസ ജോണിന് പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തുന്നത്. ചൈത്ര തെരേസ തലശ്ശേരിയില്‍ എ എസ് പി ആയിരുന്ന കാലത്ത് അവരില്‍ നിന്നുണ്ടായ അനുഭവം ആവേശത്തോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയാണ് ബെക്കര്‍ അബു എന്ന യുവാവ്.

പാസ്‌പോര്‍ട്ടിന്റെ കാര്യത്തിന് വേണ്ടിയാണ് അബു പൊലീസ് സ്‌റ്റേഷനില്‍പോയത്. വലിയ ആകുലതയോടെ സ്റ്റേഷനില്‍ എത്തിയ അബുവിന് കിട്ടിയത് വലിയ സ്വീകരണമാണ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി തലശ്ശേരി എ എസ് പി ഓഫീസില്‍ പോയ ഒരനുഭവമാണ് ഇന്നത്തെ പത്ര വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ തികട്ടി വന്നത്. പോലീസ് സ്‌റ്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി സാധാരണക്കാരന് ഉണ്ടാവുന്ന മനപ്പേടി ഏറെക്കുറെ മാറ്റിയെടുത്തത് തലശ്ശേരി പോലീസ് സ്‌റ്റെഷനാണ്. ഏതൊരു ആവശ്യത്തിന് ചെന്നാലും മാന്യമായ പെരുമാറ്റം ലഭിച്ച അനുഭവമേ എനിക്ക് പറയാനുള്ളൂ.

ഒരു കാലത്ത് പാസ്‌പ്പോര്‍ട്ട് കിട്ടാന്‍ പോലീസ് സൂപ്രണ്ടിന്റെ ഒപ്പ് കിട്ടിയാല്‍ ക്ലിയറന്‍സ് വേഗം നടക്കും എന്നൊരു രീതിയുണ്ടായിരുന്നു. അന്ന് കാലത്ത് നാല് മണിക്കേ സൂപ്രണ്ടിന്റെ ഓഫീസില്‍ പോയി ക്യു നില്‍ക്കും. ബഹളം വെച്ച ജനത്തിന് ഒപ്പിനെക്കാള്‍ കൂടുതല്‍ തല്ല് കിട്ടിയ ഓര്‍മ്മയുമായാണ് പോലീസ് ഇപ്പോഴും മനസ്സില്‍ കടന്നു വരുന്നത്. അതിനു മുന്പ് പാരലല്‍ കോളേജ് വിദ്യാര്‍ഥികളുടെ ബസ് പാസിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് റോഡ് തടയാന്‍ പോയപ്പോള്‍ കിട്ടിയ അടിയിലാണ് കനലില്‍ കപ്പയുടെ തോല്‍ കരിഞ്ഞു കീറിയത് പോലെ തുട കീറി കറുത്തത്. ഓള്‍ ഇന്ത്യാ ബന്തിന് സമരക്കാരുടെ കൂടെപ്പോയപ്പോള്‍ പോലീസ് ഓടിച്ചു വിട്ടതിന്റെ സുഖം കാലിന്റെ ഒരു വിരല്‍ കൊണ്ട് പോയത് ഒരു മാസത്തേക്ക് വേറെയും ആഘോഷിച്ചിരുന്നു.

തലശ്ശേരി എ എസ് പി ഓഫീസില്‍ പി സി സി ക്ക് കയറി ചെന്നപ്പോള്‍ റൈറ്റര്‍ സാര്‍ മാഡം വരുന്നത് വരെ കാത്തിരിക്കാന്‍ പറഞ്ഞു. ബോര്‍ഡില്‍ മാഡത്തിന്റെ പേര് ഇങ്ങനെ കുറിച്ചിരിക്കുന്നു. എ എസ് പി. ചൈത്ര തെരേസ ജോണ്‍. പൊതുവെ ശുപാര്‍ശയുമായി ഗവര്‍മെണ്ട് ഓഫീസിനെ സമീപിക്കാത്ത എനിക്ക് മനസ്സില്‍ ഒരു ചെറിയ അസ്വസ്ഥത. ഇതൊരു വലിയ സീനിയര്‍ ലേഡി ഓഫീസര്‍ ആണല്ലോ? പി സി സി വേഗം ലഭിച്ചാലേ ജോലിക്ക് കയറാനും കഴിയുള്ളൂ. തലശ്ശേരി എ എസ് പി വളരെ തിരക്കുള്ള ഒരു ഓഫീസര്‍ ആണ്. നേരിട്ട് കാണാന്‍ കിട്ടിയാല്‍ അത് പോലൊരു ഭാഗ്യം വേറെയുണ്ടാവില്ല എന്ന് പറഞ്ഞുകൊണ്ട് ബെഞ്ചില്‍ അടുത്തിരുന്ന ആള്‍ എന്റെ ബേജാറില്‍ ഇത്തിരി എണ്ണ കൂടി ഒഴിച്ചു.

പത്തിരുപത് മിനിട്ട് അങ്ങിനെ ഇരുന്ന ഇരുപ്പില്‍ പലതും ചിന്തിച്ചു കൊണ്ടിരിക്കെ കോണിപ്പടി കയറി മുഖത്ത് നേരിയൊരു ചിരിയുമായി ഒരു ലേഡി പോലീസ് ഓഫീസര്‍ കയറി വരുന്നത് കണ്ടപ്പോള്‍ ഇതായിരിക്കില്ല ഞാന്‍ കാത്തിരിക്കുന്ന മാഡം എന്ന് മനസ്സില്‍ ഉറപ്പിച്ചു. അവര്‍ വളരെ യങ് ആണ്. സൗമ്യമായ മുഖം. കണ്ട ഉടനെ ഒന്നെണീറ്റു നിന്ന് വിഷ് ചെയ്ത് റൈറ്ററോട് ഇവര്‍ ആരാന്ന് ചോദിച്ചപ്പോള്‍ ഇത് തന്നെയാണ് നിങ്ങള്‍ കാത്തിരിക്കുന്ന എ എസ് പി എന്ന മറുപടി. അടുത്ത അഞ്ച് മിനിട്ടിനുള്ളില്‍ എനിക്ക് മുഖദാവില്‍ കാണാനുള്ള അനുമതി ലഭിച്ചു ഞാന്‍ മാഡത്തിന്റെ മുന്നില്‍ ഉപവിഷ്ടനായി. പെപ്പെര്‌സ് ഒക്കെ നോക്കിയിട്ട് ആദ്യം ചോദിച്ചത് ലോകത്ത് എത്ര രാജ്യങ്ങളില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെന്നായിരുന്നു. ചോദ്യവും മറുപടിയും ഫെയിസ് ബുക്ക് പോസ്റ്റുകളും അനുഭവങ്ങളും ഒക്കെ പറഞ്ഞു കൊണ്ടെയിരിക്കുമ്പോള്‍ ഒരിക്കലും ഒരു പോലീസ് സ്‌റ്റെഷനിലാണ് ഞാനെന്ന തോന്നല്‍ ഉണ്ടായിരുന്നില്ല. ഒരു സൗഹൃദ സംഭാഷണം. അതിന്റെ ഒടുവില്‍ സര്‍ട്ടിഫിക്കറ്റ് എപ്പോള്‍ വേണമെന്ന ചോദ്യവും. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതും അമ്പരപ്പിച്ച ഒരു അഭിമുഖവുമായിരുന്നു ആ സംഭവം.

ചൈത്ര തെരേസ മാഡത്തിന് ഗവര്‍മെണ്ട് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതായാണ് പത്ര വാര്‍ത്ത. പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ ഡി വൈ എഫ് ഐ ക്കാരെ അര്‍ദ്ധരാത്രിയില്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്ത് പിടിക്കാന്‍ പോയതിനാണ് ആ ട്രീറ്റ്‌മെന്റ് ലഭിച്ചത്. ക്രമസമാധാനത്തിന് തലശ്ശേരിയില്‍ പേരെടുത്ത ഒരോഫീസറാണ് ഇവര്‍. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ നേതാവിനെ കാണാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ പ്രതികളെ തെരഞ്ഞാണ് അവര്‍ പാര്‍ട്ടി ഓഫീസ് റെയ്ഡ് ചെയ്തത് എന്നാണു പോലീസ് വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം ഡ്യൂട്ടി കൃത്യമായി ചെയ്തതിന്റെ പേരില്‍ അവരെ ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് നീക്കം ചെയ്ത് വീണ്ടും വനിത സെല്‍ ചുമതലയിലേക്ക് മാറ്റുകയും ചെയ്തു.

പോലീസ് സ്‌റ്റേഷനും പോലീസും കാലത്തിനൊത്ത് മാറുമ്പോള്‍ നമ്മള്‍ നവോഥാനം കൊണ്ട് അവരെ മൂടിക്കളയും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (26 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (35 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (39 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (44 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (49 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (54 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends