Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റേഷൻ കടകൾ വഴി പച്ചക്കറി നൽകണം; അരി അത്യന്തം അപകടകാരി; ചോറിനോട് കൂറ് വേണോ? ഡോക്ടർ ശ്രീജിത്ത്.എൻ.കുമാർ എഴുതുന്നു...

27 JANUARY 2019 06:01 PM IST
മലയാളി വാര്‍ത്ത

More Stories...

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം; ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..

അരിയെ പറയുന്നത് പോളണ്ടിനെ പറ്റി പറയന്നതു പോലെയാകുമെന്നറിയാതെയല്ല. ചിലർക്ക് അലോസരമാകാം. എന്നാലും ചില ശാസ്ത്ര വിവരങ്ങൾ പറയാതെ വയ്യ.

അരി എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത് അരി മാത്രമല്ല എന്ന് മുൻകൂർ പറയട്ടെ. അരി, ഗോതമ്പ്, കിഴങ്ങ് എന്നിവയൊക്കെ ഒരു പോലെയാണ്. എല്ലാത്തിലുമുള്ളത് അന്നജം തന്നെ. പഴങ്ങളിലും, പച്ചക്കറികളിലും അന്നജമാണെങ്കിലും, മുൻ പറഞ്ഞ സ്റ്റാർച്ച് എന്ന വിഭാഗത്തെ അപേക്ഷിച്ച് ധാരാളം നാരുണ്ടെന്നതിനാൽ കലോറി (*ഊർജ്ജത്തിന്റെ അളവ് ) നന്നെ കുറവാണ്, പോഷകമൂല്യം കൂടുതലും. അതിനാൽ ഫലങ്ങളും, പച്ചകറികളും നല്ല അന്നജമായി കരുതപെടുന്നു.

അന്നജം ഭക്ഷണത്തിന്റെ പ്രധാന ഘടകങ്ങളിൽ ഒന്നാണ് (പ്രോട്ടീൻ, കൊഴുപ്പ് എന്നിവയാണ് മറ്റ് പ്രധാന ഘടകങ്ങൾ). ഊർജ്ജത്തിന്റെ പ്രധാന ശ്രോതസ്സ് അന്നജമാകണമെന്നാണ് കരുതി പോന്നിരുന്നത്. അതിനാൽ ഭക്ഷണ-ഊർജ്ജത്തിന്റെ 50-60 ശതമാനവും അന്നജത്തിൽ നിന്നാകണമെന്ന് നിലവിലെ പല മാർഗ്ഗരേഖകളും നിർദ്ദേശിക്കുന്നു. യഥാർത്ഥത്തിൽ ഇതിലും എത്രയോ അധികം അന്നജമാണ് പലരും കഴിക്കുന്നത്. നമ്മെ സംബന്ധിച്ച് ചോറും, കഞ്ഞിയും, അപ്പവും, പുട്ടും ഒക്കെ ഇതിലുൾപ്പെടും, ഉത്തരേന്ത്യയിൽ ചപ്പാത്തിയും.

എന്നാൽ നിലവിൽ കഴിക്കുന്ന അന്നജം തന്നെ അധികമെന്നാണ് പുതിയ ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞൻ ഡോ. സലീം യൂസഫിന്റെ നേതൃത്യത്തിൽ 18 രാജ്യങ്ങളിലായി, 1,35,00ലധികം പേരെ ഉൾപ്പെടുത്തി, നടന്നു വരുന്ന പ്യുർ (PURE Prospective Urban Rural Epidemiology study) എന്ന ആഗോള പഠനം ആശങ്കപെടുത്തുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്ന്. അധിക അന്നജം കഴിച്ചവരിൽ മരണ നിരക്ക് കൂടുതലായിരുന്നത്രെ. മറ്റ് പല പഠനങ്ങളും അന്നജത്തിന്റെ ദൂഷ്യ ഫലങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്. അമിതവണ്ണം, ട്രൈഗ്ലിസറൈഡ്, LDL തുടങ്ങിയ ദുഷിച്ച കൊളസ്ട്രോൾ, കരളിൽ കൊഴുപ്പടിയുന്ന അവസ്ഥ എന്നിവയ്ക്കൊക്കെ അമിത അന്നജം കാരണമാകാം. എന്നാൽ പഴങ്ങളും, പച്ചക്കറികളും ഏറെ നല്ലതാണ് എന്ന് പ്യൂർ ഉൾപ്പെടെ എല്ലാ പഠനങ്ങളും വിലയിരുത്തുന്നു.

അപ്പോൾ ഉത്തരം ലളിതമാണ്‌, ചോറിനോട് ഏറെ കൂറ് വേണ്ട. വലിയ അളവിൽ ചോറും സമാനമായ അന്നജവും കഴിക്കുന്നതാണ് മലയാളികളിൽ ഇത്രയധികം ജീവിത ശൈലി രോഗങ്ങൾ ഉണ്ടാക്കുന്നത്. പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ, കരൾ കൊഴുപ്പ് തുടങ്ങി അമിതവണ്ണം വഴി ഉണ്ടാകുന്ന ചില കാൻസറുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. മറ്റൊരു പ്രധാന വില്ലൻ മധുരമാണ്, ഇതും അന്നജം തന്നെ. രോഗാതുരത കുറയ്ക്കാൻ ഭക്ഷണത്തിൽ അന്നജ്ജം നാം കുറച്ചെ മതിയാകൂ. അരി, ഗോതമ്പ്, കിഴങ്ങ് തുടങ്ങിയ സ്റ്റാർച്ചിന് പകരം പഴങ്ങും പച്ചക്കറികളും ശീലമാക്കണം, ഒപ്പം കൂടുതൽ പ്രോട്ടീനും, നല്ല കൊഴുപ്പുമാകാം. രോഗങ്ങൾ ഉണ്ടാകാതിരിക്കുവാനും, ഉള്ളവ കുറയ്ക്കാനും ഇത് പ്രധാനമാണ്.

വ്യകതികൾക്കൊപ്പം, സമൂഹവും, സർക്കാരും ശ്രദ്ധിക്കേണ്ടതുണ്ട്. റേഷൻ കടകളിൽ അരി വേണോ, പച്ച കറിവേണോ എന്നു ചിന്തിക്കേണ്ട സമയമായി. ഇതുൾപെടെ ഭക്ഷ്യമേഘലയിൽ പല പരിഷ്കാരങ്ങളും ആധുനിക കാലഘട്ടത്തിൽ അനിവാര്യമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (6 minutes ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (13 minutes ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (29 minutes ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (49 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (1 hour ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (1 hour ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (1 hour ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (1 hour ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (2 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (2 hours ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (12 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (12 hours ago)

Malayali Vartha Recommends