കെ.എസ് ആർ.ടി.സിക്ക് ചരിത്രനേട്ടം; കാല്‍ നൂറ്റാണ്ടുകൾക്ക് ശേഷം സ്വന്തം വരുമാനത്തിൽ നിന്നും ശമ്പളം നൽകാനൊരുങ്ങി മാനേജ്‌മെന്റ്; നേട്ടമായത് ശബരിമല സർവ്വീസ്

കെ.എസ് ആർ.ടി.സിക്ക് ചരിത്രനേട്ടം . ജനുവരി മാസത്തെ ശമ്പളം വരുമാനത്തില്‍ നിന്ന് നല്‍കും. ഒരു മാസത്തെ ശമ്പളത്തിന് വേണ്ട 90 കോടി രൂപ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളില്‍ നിന്ന് ലഭിച്ചു കാല്‍ നൂറ്റാണ്ടിന് ശേഷമാണ് കെഎസ്‌ആര്‍ടിസി സ്വന്തം വരുമാനത്തില്‍ നിന്നും ശമ്പളം നല്‍കുന്നത്. ശബരിമല സര്‍വ്വീസാണ് കൂടുതലായും കെഎസ്‌ആര്‍ടിസിയെ നേട്ടത്തിലെത്തിക്കാന്‍ സാഹായിച്ചത്. കൂടാതെ എം പാനല്‍ ജീവനക്കാരെ പിരിച്ചു വിട്ടതിനാല്‍ സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയതും ഇപ്പോഴത്തെ ലാഭത്തിന് കാരണമായി.
ഇത്തവണത്തെ മണ്ഡല- മകരവിളക്കു കാലത്തു 45.2 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷമിതു 15.2 കോടി രൂപയായിരുന്നു. പമ്ബ-നിലയ്ക്കല്‍ സര്‍വീസില്‍നിന്ന് 31.2 കോടി രൂപയും, ദീര്‍ഘദൂര സര്‍വീസുകളില്‍നിന്ന് 14 കോടി രൂപയും വരുമാനമായി ലഭിച്ചു. എസി ബസുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെ ഉണ്ടായിരുന്നത്. 44 എസി ബസുകളാണ് പമ്ബ- നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിയത്.
https://www.facebook.com/Malayalivartha






















