കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ ഹാഷിഷുമയി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചിയില്‍ നിന്നും ദോഹയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സില്‍ വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ ഹാഷിഷുമയി മലപ്പുറം സ്വദേശി പിടിയില്‍. ട്രോളി ബാഗില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചത്. സമാന രീതിയില്‍ മുമ്ബും ഇയാള്‍ വിദേശത്തേക്ക് ലഹരി മരുന്ന് കടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മലപ്പുറം സ്വദേശി മുബാഷീറില്‍ നിന്നും കസ്റ്റംസാണ് ഹാഷിഷ് പിടികൂടിയത്. രാജ്യാന്തര വിപണിയില്‍ ഒന്നരക്കോടി രൂപ വിലയുള്ളതാണ് പിടികൂടിയ ഈ ലഹരി മരുന്ന്.
https://www.facebook.com/Malayalivartha























