ചാലിയാര്‍ പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; രണ്ടു മണിക്കൂറിനകം പ്രതി പിടിയിൽ; സംഭവം മലപ്പുറത്ത്

കേരളവിഷന്‍ റിപ്പോര്‍ട്ടറായ ഉമറലി ഷിഹാബിനാണ് മര്‍ദ്ദനമേറ്റത്. പുഴയുടെ തീരത്ത് മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകനെ മർദിച്ചത്. ചാലിയാര്‍ പുഴയുടെ തീരത്തെ ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനാണ് മര്‍ദ്ദനമേറ്റത്.
പുഴയുടെ തീരത്തുള്ള സമീപവാസിയായ തോട്ടഞ്ചേരി ഷംസീറാണ് മര്‍ദ്ദിച്ചത്. പ്രതിയെ രണ്ട് മണിക്കൂറിനകം വാഴക്കാട് പോലീസ് പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha























