Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സര്‍വേ ഫലത്തിനൊപ്പം ആഞ്ഞുപിടിച്ചാല്‍... ഗ്രൂപ്പ് പോരെല്ലാം  മാറ്റിവച്ച് ആഞ്ഞടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ ഉപദേശം; ബൂത്ത് തലം തൊട്ടുള്ള പ്രവര്‍ത്തകരുടെ ആവേശം കണ്ട് രാഹുല്‍ ഗാന്ധി ഉറപ്പിച്ചു കേരളം കസറും; സര്‍വേ ഫലത്തിനോടൊപ്പം പ്രവര്‍ത്തനമാണ് വേണ്ടത്

30 JANUARY 2019 12:58 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും നേതാക്കന്‍മാരേയും ചെറുതായല്ല സ്വാധീനിച്ചത്. 16 സീറ്റ് വരെ യുഡിഎഫ് നേടുമെന്ന തെരഞ്ഞെടുപ്പ് സര്‍വേഫലത്തിനൊപ്പം രാഹല്‍ഗാന്ധി നല്‍കിയ ആത്മ വിശ്വാസം ചെറുതല്ല. ഗ്രൂപ്പുപോര് മാറ്റി വച്ച് പൊരുതാനാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. 

കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശം കൊള്ളിച്ചായിരുന്നു കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ മഹാസമ്മേളനത്തിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ബൂത്ത് തല നേതാക്കളും പ്രവര്‍ത്തകരുമാണ് പാട്ടിയുടെ നട്ടെല്ല് അവരെ സ്വാഗതം ചെയ്യുന്നത് വലിയ സന്തോഷമാണ്. (കൊച്ചിന്‍ കോര്‍പറേഷനിലെ ബൂത്ത് നമ്പര്‍ 82ലെ കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് റോസി സ്റ്റാന്‍ലിയെ രാഹുല്‍ വേദിയിലേക്ക് സ്വാഗതം ചെയ്തു. വേദിയിലെത്തിയ റോസിയെ ഷാള്‍ അണിയിച്ച് ആദരിച്ചു). 'എന്റെ ബൂത്ത് എന്റെ അഭിമാനം' എന്ന മുദ്രാവാക്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ നേതാക്കളും എല്ലാ പ്രവര്‍ത്തകരും അവരുടെ ബൂത്ത് അവരുടെ അഭിമാനമാണെന്ന ബോധമുണ്ടാകണം. എല്ലാ കോണ്‍ഗ്രസ് പ്രവ!ത്തകര്‍ക്കും നേതാക്കള്‍ക്കും എന്റെ ബൂത്ത്,എന്റെ പാര്‍!ട്ടി,എന്റെ അഭിമാനം എന്ന ബോധമുണ്ടാകണം.

കോണ്‍ഗ്രസിന് വേണ്ടിയാണ് എല്ലാവരും പോരാടേണ്ടത്. ശക്തി മൊബൈല്‍ ആപ്പിലേക്ക് ഇന്ത്യയിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്. കേരളത്തിലെ പ്രവത്തകര്‍ക്കും ആപ്പ് വഴി തങ്ങളുടെ അഭിപ്രായം പങ്കുവയ്ക്കാം. കോണ്‍?ഗ്രസ് നേതൃത്വത്തിലേക്കും നിയമനിര്‍മ്മാണസഭകളിലേക്കും കൂടുതല്‍ യുവാക്കളും സ്ത്രീകളും വരണമെന്ന വികാരം ഈ ആപ്പിലൂടെ കേരളത്തിലെ ഒരു പ്രവര്‍ത്തകന്‍ പങ്കുവയ്ക്കുകയുണ്ടായി. അതുണ്ടാവും എന്ന് ഞാന്‍ ഉറപ്പു വരുത്തുകയാണ്. 2019 ല്‍ നമ്മള്‍ അധികാരത്തില്‍ വന്നാല്‍ വനിതാ സംവരണ ബില്ല് പാസാക്കുമെന്ന് കേരളത്തിലെ കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ ഞാന്‍ ഉറപ്പ് തരുന്നു. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വനിതകള്‍ക്കും ചെറുപ്പക്കാര്‍ക്കും അവസരം ലഭിക്കും എന്നു കൂടി ഞാന്‍ ഉറപ്പു തരുന്നു.

അധികാരസ്ഥാനങ്ങളില്‍ സ്ത്രീകളുണ്ടാവണമെന്ന് നമ്മള്‍ ആ?ഗ്രഹിക്കുന്നു. കേരളത്തില്‍ അതിന് പ്രാപ്തിയുള്ള നേതാക്കളുണ്ട്. പക്ഷേ ഈ വേദിയില്‍ കുറേകൂടി സ്ത്രീകള്‍ വേണമായിരുന്നു എന്നെനിക്ക് ഇപ്പോള്‍ അഭിപ്രായമുണ്ട്. അധികാരത്തിലെത്തിയ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം നാം എഴുതി തള്ളിയിട്ടുണ്ട്. നേരത്തെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴും അതു നാം ചെയ്തതാണ്. കര്‍ഷകരോട് മോദി സര്‍ക്കാര്‍ ചെയ്ത ദ്രോഹത്തിന് പരിഹാരം നമ്മള്‍ അധികാരത്തിലെത്തിയാല്‍ ചെയ്തിരിക്കും.

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് കോണ്‍ഗ്രസ് ശ്രമിച്ചിട്ടുള്ളത്. താല്‍ക്കാലിക ലാഭമുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ല. നാട്ടില്‍ പട്ടിണികൊണ്ട് ബുദ്ധിമുട്ടിയ ജനങ്ങളുണ്ടായിരുന്നു. അവര്‍ക്ക് ഹരിത വിപ്ലവം നടത്തി ഭക്ഷണം കൊടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഒരു ദശാബ്ദത്തിലടക്കം ഇന്ത്യ ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കും. അഞ്ച് വര്‍ഷം എടുത്ത് പ്രധാനമന്ത്രി രാജ്യത്തിന്റെ സമയം നശിപ്പിക്കുകയായിരുന്നു. ജോലി ആഗ്രഹിക്കുന്ന യുവാക്കളുടെ അവസരങ്ങള്‍ തട്ടിമാറ്റിക്കൊണ്ടാണ് അംബാനിക്കു മോദി അവസരം ഒരുക്കിയത്. കഴിഞ്ഞ നാലര വര്‍ഷത്തെ ഭരണത്തില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിച്ചതിന് 2019ല്‍ അധികാരത്തില്‍ ഞങ്ങള്‍ വരുമ്പോള്‍ പരിഹാരം കാണും.

പ്രധാനമന്ത്രി കൊണ്ടുവന്ന ജിഎസ്ടി വന്‍ പരാജയമായിരുന്നു. 2019ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഈ ഗബ്ബര്‍സിങ് നികുതി സമ്പ്രദായം പൊളിച്ചെഴുതും. കേരള സര്‍ക്കാര്‍ സ്വന്തം ആളുകളെ പ്രോല്‍സാഹിപ്പിക്കാന്‍ മാത്രമാണു ശ്രമിക്കുന്നത്. മനുഷ്യനിര്‍മിത ദുരന്തം എന്നു വിശേഷിപ്പിക്കുന്ന പ്രളയമാണ് കേരളത്തില്‍ ഉണ്ടായത്. അപ്പോള്‍ ലോകത്തില്‍ എല്ലായിടത്തുമുള്ള മലയാളികള്‍ ഒരുമിച്ചു നിന്നു. പ്രയാസകാലത്ത് എല്ലാവരും ഒരുമിച്ചായിരുന്നു. കേരള സര്‍ക്കാര്‍ സംസ്ഥാനം പുനര്‍നിര്‍മിക്കുമെന്നാണു നമ്മള്‍ പ്രതീക്ഷിച്ചത്. പക്ഷേ അവര്‍ ഒന്നും ചെയ്തില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്താണു ചെയ്തത്?.

കേരളത്തിലെ സിപിഐഎമ്മും ബിജെപിയും ജനങ്ങളെ ഭിന്നിപ്പിക്കാനാണു ശ്രമിക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്കും സ്ത്രീകള്‍ക്കും പാവങ്ങള്‍ക്കും സംരക്ഷണം കൊടുക്കുകയെന്നത് അവരുടെ പരിഗണനയില്‍ പോലും ഇല്ല. കേരളം ഒരുമിച്ചു നില്‍ക്കണമെന്നാണു കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. യുവാക്കള്‍ക്കു വേണ്ടി എന്തു ചെയ്‌തെന്ന് സിപിഐഎമ്മിനോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു. കര്‍ഷകര്‍ക്കു വേണ്ടി അവര്‍ എന്താണു ചെയ്തത്. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയോടു ചോദിച്ച അതേ കാര്യങ്ങളാണു കേരള സര്‍ക്കാരിനോടും ചോദിക്കുന്നത്. ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യവും കേരളവും വളരുകയുള്ളു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് യുവാക്കള്‍ക്കു അവസരങ്ങള്‍ കൊടുത്താല്‍ ഇന്ത്യയ്ക്ക് ചൈനയെ മറികടക്കാം. അങ്ങനെവന്നാല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉപകരണങ്ങള്‍ ചൈനയിലെ യുവാക്കള്‍ ഉപയോഗിക്കും. രാജ്യത്തെ എല്ലാ സംവിധാനങ്ങളും വിഭജിക്കപ്പെടുകയാണ്. ഇവരെ ഒരുമിപ്പിച്ചു നിര്‍ത്താന്‍ ശേഷി കോണ്‍ഗ്രസിനു മാത്രമാണ്. ബിജെപിയുമായി ഛത്തീസ്ഗഡിലും രാജസ്ഥാനിലും മധ്യപ്രദേശിലും പോരാടി നമ്മള്‍ ജയിച്ചു. കേരളത്തിലും നരേന്ദ്ര മോദിക്കെതിരെയും ഇതു തന്നെയാണു നടക്കാന്‍ പോകുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണു ഇതിന് ഒപ്പം നില്‍ക്കേണ്ടത്. ആര്‍എസ്എസ്സിനും സിപിഐഎമ്മിനും കേഡറുകളുണ്ടെന്നാണു പറയുന്നത്. പക്ഷേ രാജ്യത്തിന്റെ ഹൃദയമെന്നതു നമ്മളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ സ്വാതന്ത്രത്തിനായി ജയിലില്‍ കഴിഞ്ഞപ്പോള്‍ മറ്റുള്ളവര്‍ ബ്രിട്ടിഷുകാരുടെ മുന്നില്‍ മുട്ട് മടക്കുകയായിരുന്നു.

കേന്ദ്രത്തില്‍ നരേന്ദ്ര മോദിയെയും കേരളത്തില്‍ സിപിഐഎമ്മിനെയും തോല്‍പ്പിക്കാനുള്ള ശക്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു. അടുത്ത കാലത്തു ഞാന്‍ ദുബൈയില്‍ പോയിരുന്നു. കേരളത്തില്‍നിന്നുള്ള ആളുകളുടെ ഐക്യവും സത്യസന്ധതയും കണ്ടപ്പോള്‍ അഭിമാനം തോന്നി. കേരളം വെറുമൊരു സംസ്ഥാനമല്ല. അതൊരു ആശയമാണ്. ലോകത്തെ നോക്കിക്കാണാനുള്ള ഒരു രീതിയാണതെന്നും രാഹുല്‍ പറഞ്ഞു.

നാല് ജഡ്ജിമാര്‍ സുപ്രീംകോടതിയില്‍ നിന്ന് പുറത്ത് വന്ന് അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്ന് പറഞ്ഞു. പ്രവൃത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ജഡ്ജിമാര്‍ പറയുമ്പോള്‍ അമിത് ഷായും മോദിയും അടക്കമുള്ളവര്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ആലോചിക്കണം. സിബിഐ ചീഫിനെ എന്തിനാണ് അര്‍ദ്ധരാത്രി മാറ്റിയത്. മുന്‍ ഫ്രഞ്ച് പ്രസിഡന്റ റാഫേല്‍ ഇടപാടിനെക്കുറിച്ച് പറഞ്ഞത് എന്താണെന്നും രാഹുല്‍ ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends