ഗ്യാസ് സിലിണ്ടർ ട്യൂബ് എലി കരണ്ട് ഉണ്ടായ സുഷിരത്തിലൂടെ വാതകം ചോർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് കൊല്ലത്ത് ദമ്പതികൾക്ക് ദാരുണാന്ത്യം

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. അമ്ബലത്തുംകാല കാക്കാക്കോട്ടൂര്‍ പാലവിള പുത്തന്‍വീട്ടില്‍ യോഹന്നാന്‍ (60), ഭാര്യ അന്നമ്മ യോഹന്നാന്‍ (57, ലില്ലിക്കുട്ടി) എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടറും സ്റ്റൗവും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബില്‍ എലി കരണ്ട് ഉണ്ടായ സുഷിരത്തില്‍ കൂടി വാതകം ചോര്‍ന്നതാണ് ദമ്പതികൾ മരിക്കാനിടയായത്.
അടുക്കളയില്‍ ഗ്യാസിന്റെ ഗന്ധം അനുഭവപ്പെട്ടിട്ടും വേണ്ടത്ര ശ്രദ്ധിക്കാതിരുന്നതും അപകടത്തിന് കാരണമായി. ട്യൂബില്‍ ഉണ്ടായ ചോര്‍ച്ച ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ സ്റ്റൗ കത്തിച്ചപ്പോള്‍ അടുക്കളയില്‍ തിങ്ങി നിന്ന വാതകത്തിന് തീ പടരുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെയായിരുന്നു അപകടം.
യോഹന്നാനും അന്നമ്മയും അടുക്കളയില്‍ നിൽക്കുമ്പോൾ ഉഗ്രസ്‌ഫോടനം ഉണ്ടാവുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് 3 മണിയോടെ അന്നമ്മയും 6 മണിയോടെ യോഹന്നാനും മരിച്ചു. മകന്‍ ജോമോന്‍ മുകളിലത്തെ നിലയിലായിരുന്നതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനത്തില്‍ അടുക്കള ഉള്‍പ്പെടെ മൂന്ന് മുറികള്‍ പൂര്‍ണമായി തകര്‍ന്നു. സിലിണ്ടറില്‍ നിന്ന് പാചകവാതകം ചോര്‍ന്ന് അടുക്കളയില്‍ പരന്നിരിക്കാമെന്നും വീട്ടുകാര്‍ ലൈറ്റ് ഇടുകയോ സ്റ്റൗ കത്തിക്കാന്‍ ശ്രമിക്കുകയോ ചെയ്തപ്പോള്‍ തീ പടര്‍ന്ന് സ്‌ഫോടനം ഉണ്ടായതാകാമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























