Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചെന്നിത്തലയുടെ മുഖം ചുവന്നു... മുപ്പതോളം കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലുണ്ടായിട്ടും രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവേശം സദസിലുണ്ടാക്കിയത് ഉമ്മന്‍ചാണ്ടി; ഉമ്മന്‍ ചാണ്ടിയുടെ ശക്തി കണ്ട് മറ്റ് നേതാക്കള്‍ക്ക് അമ്പരപ്പ്

30 JANUARY 2019 01:02 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയുടെ ജന പിന്തുണ കണ്ട് അതിശയിച്ചു. മുപ്പതോളം കോണ്‍ഗ്രസ് നേതാക്കള്‍ വേദിയിലുണ്ടായിട്ടും രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആവേശം സദസിലുണ്ടാക്കിയത് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാനത്തെ എല്ലാ ബൂത്ത് ഭാരവാഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ രാഹുലിനൊപ്പം കേരളത്തിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ വേദിയിലുണ്ട്. പ്രസംഗത്തിനായി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചപ്പോള്‍ തന്നെ സദസ്സ് ഇളകിമറിഞ്ഞു. പ്രസംഗിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ പേര് പരാമര്‍ശിച്ചപ്പോഴും ആര്‍പ്പുവിളികള്‍ ആവര്‍ത്തിച്ചു. ഇരുപതില്‍ ഇരുപത് സീറ്റും നേടണം എന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നതെന്നും നമ്മള്‍ ഒരുമിച്ചു നിന്നാല്‍ അതുനടക്കുമെന്നും പ്രസംഗത്തിനിടെ ഉമ്മന്‍ചാണ്ടി പറഞ്ഞപ്പോള്‍ ആര്‍പ്പുവിളികളോടെയാണ് ആ ആഹ്വാനം സദസ് ഏറ്റെടുത്തത്. ഇതെല്ലാം രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളെ അസ്വസ്ഥരാക്കി. അതെല്ലാം അവരുടെ മുഖത്ത് കാണാമായിരുന്നു.

അതേസമയം പൊതുതെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി കൈ പൊക്കാന്‍ കേരളത്തില്‍ നിന്ന് ഇരുപത് പേരുണ്ടാകുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും ഉമ്മന്‍ ചാണ്ടിയുടെ ഗ്രൂപ്പ് നേതാവുമായ എ.കെ.ആന്റണി പറഞ്ഞു. കൊച്ചിയില്‍ നടന്ന രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് നേതൃസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആന്റണി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അടിയറവ് പറയിക്കാന്‍ കെല്‍പ്പുള്ള നേതാവായി രാഹുല്‍ ഗാന്ധി ഉയര്‍ന്നിരിക്കുന്നു. കേരളം രാഹുലിനൊപ്പമുണ്ടാകുമെന്ന് പ്രതിജ്ഞ ചെയ്യുന്ന സന്ദര്‍ഭമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ബൂത്ത് ഭാരവാഹികളുടെ യോഗത്തിനായി കൊച്ചിയില്‍ വന്‍ ജനാവലിയായിരുന്നു എത്തിയത്. അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇതുപോലൊരു യോഗം താന്‍ ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്ന് ചടങ്ങില്‍ സംസാരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയും സാക്ഷ്യപ്പെടുത്തി. ഈ സമ്മേളനത്തില്‍ വേണ്ടി പങ്കെടുക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലേക്ക് വന്നതെന്നും ഈ ആവേശം ഇനിയങ്ങോട്ടും നിലനിര്‍ത്തണമെന്നും എകെ ആന്റണി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

നരേന്ദ്രമോദിക്കും പിണറായി വിജയനും എതിരായ ജനവികാരം കേരളത്തില്‍ ശക്തമാണ്. പക്ഷെ ജനവികാരം മാത്രം ഉണ്ടായാല്‍ പോരാ, അടിത്തട്ടില്‍ സംഘടന ശക്തമാകണം. അല്ലെങ്കില്‍ തോറ്റുപോകും. താനുള്‍പ്പെടെ മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും ചെങ്ങന്നൂരിലെ തോല്‍വിയില്‍ നിന്ന് പാഠം പഠിക്കണം. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യമായാണ് ബൂത്ത് ഭാരവാഹികള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നത് കാണുന്നത്. രാഹുല്‍ ഗാന്ധി ബൂത്ത് തലത്തിലുള്ള നേതാക്കളെ കാണാനെത്തിയത് പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അംഗീകാരമാണ്. ഇനിയുള്ള ദിവസങ്ങളില്‍ ബൂത്ത് തലം മുതല്‍ സംഘടന ശക്തമാക്കിയാല്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാന്‍ പരമാവധി എംപിമാരെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസിനാകുമെന്നും എ കെ ആന്റണി പറഞ്ഞു.

നരേന്ദ്രമോദിയെ താഴെയിറക്കാനുള്ള പരിശ്രമം കേരളത്തില്‍ നിന്ന് തുടങ്ങുകയാണ്. നാലര വര്‍ഷം മോദി കേരളത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല. ആ മോദിയാണ് ഇപ്പോള്‍ ആഴ്ചതോറും അടിക്കടി കേരളത്തില്‍ എത്തുന്നത്. കേരളത്തില്‍ ഒരു സീറ്റിലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. ഇടത് മുന്നണിയെ തറപറ്റിക്കാനുള്ള കരുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ട്. പ്രളയം നേരിട്ട കേരള ജനതയെ പിണറായി വഞ്ചിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ഉണര്‍ന്നിരിക്കുന്നുവെന്ന് പിണറായി വിജയനെ താന്‍ ഓര്‍മ്മിപ്പിക്കുകയാണെന്നും ആന്റണി പറഞ്ഞു. ശബരിമല വിഷയത്തില്‍ യുഡിഎഫ് എടുത്തത് യുക്തമായ നിലപാടായിരുന്നു. കേരള സര്‍ക്കാരിനും കേരളത്തെ കുരുതിക്കളമാക്കിയ ബിജെപിക്കും തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കണമെന്നും എ കെ ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

താഴെ തട്ടിലുള്ള പ്രവര്‍ത്തകരുടെ ചിട്ടയുള്ള യോഗങ്ങള്‍ വിളിക്കണം. മോദിയെ തറപറ്റിക്കാന്‍ കരുത്തുള്ള നേതാവായി രാഹുല്‍ വളര്‍ന്നു കഴിഞ്ഞു. ഡല്‍ഹിയില്‍ ഭരണമാറ്റം ഉണ്ടാകാന്‍ പോകുന്നു. ജനവികാരം പിണറായിക്കും മോദിക്കും എതിരാണ്. പക്ഷെ ജയിക്കണമെങ്കില്‍ അടിത്തട്ടില്‍ സംഘടന വേണം. പരമാവധി എംപിമാര്‍ കോണ്‍ഗ്രസിന് ഉണ്ടാകണമെങ്കില്‍ ചെങ്ങന്നൂരിലെ തോല്‍വിയില്‍ നിന്ന് പഠിക്കണം. ബൂത്തില്‍ പ്രവര്‍ത്തകരില്ലെങ്കില്‍ ജനവികാരം വോട്ടാവില്ല. അതുകൊണ്ടാണ് ബൂത്ത് തല നേതാക്കളെ വിളിച്ചത്. അടിത്തട്ടില്‍ പാര്‍ട്ടി കാര്യക്ഷമമായി മുന്നോട്ട് പോകണം. പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ നമുക്ക് വിജയം നേടാനാവൂയെന്നും എ.കെ.ആന്റണി പറഞ്ഞു.

 

r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (10 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (14 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (15 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (15 hours ago)

Malayali Vartha Recommends