എന്റോസൾഫാൻ ദുരിത ബാധിതർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു; മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി നടപ്പിലക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

എന്റോസൾഫാൻ ദുരിത ബാധിതർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു.. സാമൂഹ്യപ്രവർത്തക ദയാഭായ് അനിശ്ചിതകാല നിരാഹാര സമരവും, എന്റോസൾഫാൻ ദുരിത ബാധിതരുടെ അമ്മമാർ പട്ടിണി സമരവുമാണ് ആരംഭിച്ചത്. മുഴുവൻ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തുക, സുപ്രീംകോടതി വിധി നടപ്പിലക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം..
2017 ലെ മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 1905 പേരെ അടക്കം പട്ടികയിൽ ഉൾപ്പെടുത്തി സൗജന്യ ചിക്തസയും, മറ്റ് സഹായങ്ങളും അനുവദിക്കുക. ദുരിതബാധിതർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തുടങ്ങി 14 ആവശ്യങ്ങൾ ഉന്നയിച്ചാണ് എന്റോസൾഫാൻ പീഡിത ജനകീയ മുന്നണി വീണ്ടും സമരം ആരംഭിച്ചത്. 2016 ൽ സമരത്തെ തുടർന്ന് സർക്കാർ നൽകിയ ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടില്ലെന്നും സമര സമതി ആരോപിക്കുന്നു.. കൂടംകുളം സമരനേതാവ് എസ് പി ഉദയകുമാർ സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ നാടകം കളിക്കുകയാണെന്ന് ദയാഭായി പറഞ്ഞു.
https://www.facebook.com/Malayalivartha
























