Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

കുറേ നാളായി തലസ്ഥാന നഗരത്തിലുള്‍പ്പെടെ വാറ്റ്ചാരായം എത്തിച്ചിരുന്ന യുവതിയെ തന്ത്രപരമായി എക്‌സൈസ് പിടികൂടി, യാത്രക്കാരേയും കൊണ്ട് പോകുമ്പോഴാണ് ചാരായം കടത്തിയിരുന്നത്, അതിനാല്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

30 JANUARY 2019 03:18 PM IST
മലയാളി വാര്‍ത്ത

കുറേ നാളായി തലസ്ഥാന നഗരത്തിലുള്‍പ്പെടെ വാറ്റ്ചാരായം എത്തിച്ചിരുന്ന യുവതിയെ തന്ത്രപരമായി എക്‌സൈസ് പിടികൂടി. ആര്യനാട് എരുമോട് കുന്നുംപുറത്തുവീട്ടില്‍ ദീപ(38) ആണ് അറസ്റ്റിലായത്. രണ്ട് മാസത്തെ രഹസ്യനീക്കത്തിനൊടുവിലാണ് ദീപ വലയിലായത്. തിരുവനന്തപുരം ജില്ലയിലെ വാറ്റുചാരായക്കോട്ടയായ ആര്യനാട്ട് നിന്നാണ് ദീപ മറ്റ് പലയിടങ്ങളിലേക്കും ആവശ്യക്കര്‍ക്കും ഏജന്റുമാര്‍ക്കും ചാരായം എത്തിച്ചിരുന്നത്. യുവതിയായ ഡ്രൈവറായതിനാല്‍ പൊലീസിനോ, എക്‌സൈസിനോ സംശയവും തോന്നിയിരുന്നില്ല. അതിനാല്‍ ദീപ സുരക്ഷിതമായി ചാരായം എത്തേട്ടിടത്ത് എത്തിച്ചുകൊണ്ടേയിരുന്നു. അതിനിടെ ആരൊ എക്‌സൈസിന് വിവരം ചോര്‍ത്തി നല്‍കി.

രഹസ്യവിവരത്തെ തുടര്‍ന്ന് ദീപ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ ദീപ ഇവരുടെ വലയിലായില്ല. അത്രയും പഴുതടച്ച നീക്കങ്ങളാണ് ദീപ നടത്തിയത്. അതിനിടെ ദീപ പതിവായി തലസ്ഥാന നഗരിയില്‍ ഓട്ടോറിക്ഷയില്‍ വാറ്റുചാരായം രഹസ്യമായി എത്തിക്കുന്നതായി എക്‌സൈസ് കമ്മിഷണര്‍ക്ക് രഹസ്യ വിവരം ലഭിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ രഹസ്യ നീരീക്ഷണത്തിലായിരുന്നു ദീപയും ഓട്ടോറിക്ഷയും. കാഴ്ചയില്‍ നിഷ്‌ക്കളങ്കയായ ദീപയെ കണ്ടാല്‍ ഇത്തരമൊരു കൃത്യം ചെയ്യുമോ എന്ന് സ്വപ്‌നത്തില്‍ പോലും ആരും കരുതുകയില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. പൊലീസ് വാഹനം പരിശോധിച്ചപ്പോഴും ദീപ പതറിയില്ല. യാത്രക്കാരേയും കൊണ്ട് പോകുമ്പോഴാണ് ചാരായം കടത്തിയിരുന്നത്. അതിനാല്‍ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

ഓട്ടോറിക്ഷയാകെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. എന്നാല്‍ സംശയം തീരാത്തതിനെ തുടര്‍ന്ന് ഓട്ടോയുടെ പിന്നിലെ സ്പീക്കറുകള്‍ പൊലീസ് അഴിച്ചു പരിശോധിച്ചു. ബോക്‌സിനുള്ളിലാക്കിയ സ്പീക്കറുകള്‍ക്കുള്ളില്‍ പ്ലാസ്റ്റിക് കവറുകളിലാക്കിയാണ് ചാരായം ഒളിപ്പിച്ചു കടത്തിയിരുന്നതെന്ന് അതോടെ കണ്ടെത്തി. പിടിയിലാകുമ്പോള്‍ രണ്ടു ലിറ്റര്‍ ചാരായവും എക്‌സൈസ് സ്പീക്കര്‍ ബോക്‌സിനുള്ളില്‍ നിന്നും കണ്ടെടുത്തു. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും ചാരായം കയറ്റി തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമദ്ധ്യേ ഉഴമലയ്ക്കല്‍ ചാരുമൂട് ഭാഗത്ത് വെച്ചാണ്് എക്‌സൈസ് സംഘം ദീപയുടെ ഓട്ടോ തടഞ്ഞ് പരിശോധിച്ചത്.

ദീപയുടെ കൂട്ടാളികളെപ്പറ്റിയും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ദീപ മുന്‍പും നിരവധി പൊലീസ് , എക്‌സൈസ് , അബ്കാരി കേസുകളില്‍ പ്രതിയായിട്ടുണ്ട്. ആര്യനാട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി.ഷാജഹാന്‍,പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാര്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മ്മാരായ അനില്‍കുമാര്‍,രാജേഷ് വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു. പ്രതിയെ റിമാന്റ് ചെയ്തു. ഓട്ടോറിക്ഷ പിടികൂടുമ്പോള്‍ മൂന്ന് വനിതകള്‍ യാത്രാക്കാരായി ഉണ്ടായിരുന്നു. ഇവര്‍ക്ക് ഇതുമായി ബന്ധമുണ്ടോ എന്നും എക്‌സൈസ് അന്വേഷിക്കുന്നുണ്ട്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി. യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് മുമ്പ് ചാരായം കടത്തിയിരുന്നത്. പൊലീസും എക്‌സൈസും പിടികൂടുന്നത് പതിവായതും കടത്തുന്നവര്‍ തമ്മിലുള്ള തര്‍ക്കവും മറ്റുംകാരണം ഒറ്റുന്നത് പതാവായി. അതിനാലാണ് ദീപയെ പോലുള്ള യുവതികളെ സുരക്ഷതമായി വാറ്റുകാര്‍ ഉപയോഗിക്കുന്നത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (4 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (6 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (6 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (6 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (6 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (6 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (6 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (6 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (6 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (7 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (7 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (7 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (9 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (12 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (12 hours ago)

Malayali Vartha Recommends