Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണിയും മുസ്ലിംലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് വെട്ടിലായി, ആര്‍ക്കും സീറ്റുകള്‍ കൂടുതല്‍ കൊടുക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍

30 JANUARY 2019 05:01 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് മാണിയും മുസ്്‌ലിംലീഗും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് വെട്ടിലായി. കേരളത്തിലെ കാര്യങ്ങള്‍ ഇവിടെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യു.ഡി.എഫ് നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് രണ്ട് ഘടകക്ഷികളും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. നിലവില്‍ ലീഗിന് രണ്ട് സീറ്റും കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റുമാണുള്ളത്. കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ എം.പിയുമുണ്ട്. അതിന് പുറമേ ഒരു സീറ്റുകൂടി വേണമെന്നാണ് അവരുടെയും ലീഗിന്റെയും ആവശ്യം. രണ്ട് സീറ്റ് വേണമെന്ന ആവശ്യം മാണിയേക്കാള്‍ ജോസഫ് വിഭാഗമാണ് മുന്നോട്ടുവയ്ക്കുന്നത്. മാണിയുടെ ചില സ്വകാര്യതാല്‍പര്യങ്ങള്‍ പൊളിച്ചടുക്കാന്‍ കോണ്‍ഗ്രസ് പി.ജെ. ജോസഫിനെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണെന്നും പറയുന്നു.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമാണുള്ളത്. അതിനാല്‍ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ എം.പിമാര്‍ വേണമെന്ന് രാഹുല്‍ഗാന്ധി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ പാര്‍ട്ടിയുടെ സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറായേക്കില്ല. അങ്ങനെയെങ്കില്‍ സീറ്റ് തര്‍ക്കം മുറുകുകയും യു.ഡി.എഫില്‍ തമ്മിലടിക്കുള്ള കളമൊരുങ്ങുകയും ചെയ്‌തേക്കാം. അത് തെരഞ്ഞെടുപ്പിനെ ബാധിക്കാനിടയുണ്ട്. അതുകൊണ്ട് പ്രശ്‌നം ഗുരുതരമാകാതെ എങ്ങനെ പരിഹരിക്കുമെന്ന് കാത്തിരുന്ന് കാണാം. സ്വന്തം ഇഷ്ടപ്രകാരം യു.ഡി.എഫില്‍ നിന്ന് ഇറങ്ങിപ്പോയി, എല്‍.ഡി.എഫിനൊപ്പം സഹകരിക്കാന്‍ എ.കെ.ജി സെന്ററിന്റെ പടിവാതില്‍ക്കല്‍ വരെ എത്തുകയും ചെയ്ത കെ.എം മാണിയെ മുന്നണിയില്‍ എടുത്തതിനോട് വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണുളളത്. സാധാരണ പ്രവര്‍ത്തകരുടെ വികാരവും അതാണ്.

രാജ്യസഭാ സീറ്റും കോട്ടയം സീറ്റും തങ്ങള്‍ക്ക് ലഭിക്കാത്തത് കൊണ്ടാണ് ജോസഫ് വിഭാഗം മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്നത്. ജോസ് കെ. മാണിക്ക് മുകളില്‍ ഒരു നേതാവിനേയും വളരാന്‍ കെ.എം മാണി അനുവദിക്കുന്നില്ലെന്നാണ് അവരുടെ മറ്റൊരു ആക്ഷേപം. കോട്ടയം സീറ്റില്‍ മരുമകള്‍ നിഷയെ മത്സരിപ്പിക്കാന്‍ മാണി തീരുമാനിച്ചതോടെയാണ് അവിടെ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടത്. അതോടെ അപകടം മണത്ത മാണി മരുമകളെ കൊണ്ട് വാര്‍ത്താസമ്മേളനം നടത്തിക്കുകയായിരുന്നു. ഇപ്പോള്‍ ജോസഫ് എം. പുതുശേരിയോ, ജോയി എബ്രഹാമോ ആയിരിക്കും കോട്ടയത്ത് നിന്ന് മത്സരിക്കുന്നതെന്ന് അറിയുന്നു.

ലീഗ് മൂന്ന് സീറ്റ് ആവശ്യപ്പെടണമെന്ന് സമസ്തയാണ് ആദ്യം ആവശ്യപ്പെട്ടത്. ലീഗുമായി ഏറെ അടുപ്പമുള്ള സമുദായ സംഘടനയാണ് സമസ്ത. അതിനോട് ലീഗ് നേതൃത്വം തണുത്ത പ്രതികരണമാണ് നടത്തിയത്. എന്നാല്‍ ഇന്നലെ രാഹുല്‍ഗാന്ധിയെ കണ്ടപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും മൂന്നാം സീറ്റ് ആവശ്യപ്പെട്ടു. അതിനാല്‍ സമസ്തയെ മുന്നില്‍ നിര്‍ത്തി ലീഗ് കളിച്ച കളിയാണെന്നും കോണ്‍ഗ്രസില്‍ ആക്ഷേപമുണ്ട്. നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് വന്നതോടെ രണ്ട് പാര്‍ട്ടികളും കോണ്‍ഗ്രസിനെ ചക്രവ്യൂഹത്തിലേക്ക് തള്ളിവിടാനാണ് നോക്കുന്നതെന്നും പല നേതാക്കളും ആരോപിക്കുന്നു. നിലവിലുള്ള ഒരു സീറ്റും വിട്ടുകൊടുക്കേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളും സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ മാണിയേയും കോണിയേയും എങ്ങനെ അനുനയിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാം. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends