Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുകയും ബി.ജെ.പിയെ വെള്ളപൂശുകയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു

30 JANUARY 2019 06:25 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സി.പി.എമ്മിനെ മുഖ്യശത്രുവായി കാണുകയും ബി.ജെ.പിയെ വെള്ളപൂശുകയുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കേരളത്തില്‍ സി.പി.എം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് കണ്ണൂരില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഡല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ വരുമ്പോള്‍ മറ്റൊരു അഭിപ്രായവുമാകുന്നത് എങ്ങനെയാണ്. കോടതി വിധി നടപ്പാക്കണമെന്ന് പറയാത്തതെന്തെന്നും കോടിയേരി ചോദിച്ചു. ശബരിമലയില്‍ അടക്കം അവസരവാദ നിലപാടാണ് സ്വീകരിച്ചത്. നോട്ട് നിരോധനവും ജിഎസ്ടിയും ആദ്യം അനുകൂലിച്ച കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് അടുത്തപ്പോള്‍ ജിഎസ്ടി ഒഴിവാക്കുമെന്നും നോട്ട് നിരോധനം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ത്തെന്ന് പറയുന്നെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

കേരളത്തിലെത്തുമ്പോള്‍ നരേന്ദ്ര മോദിക്കും രാഹുലിനും ഒരേ സ്വരമാണെണെന്നും കോടിയേരി ആരോപിച്ചു. പൊതു വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇന്ത്യയ്ക്ക് മാതൃകയാണ്. അതിനാലാണ് മോഡി ചോദിക്കുന്ന അതേ ചോദ്യം രാഹുലും ചോദിക്കുന്നത്. രാഹുലിന് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ അബദ്ധമാണ് കാണിക്കുന്നത്. രാഹുല്‍ മാറിയെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്ന് ഇന്നലത്തെ പ്രസംഗം സൂചിപ്പിച്ചു. ഇവിടെയുള്ളവര്‍ക്ക് രാഹുലിനെ കുറിച്ചുള്ള ധാരണകള്‍ മാറുന്നുണ്ട്. അതിനാല്‍ രാഹുലിന്റെ തെരഞ്ഞടുപ്പ് ഗിമ്മിക്കുകളൊന്നും ചെലവാകാന്‍ പോകുന്നില്ല. കോണ്‍ഗ്രസിനെ അറിയുന്ന ആരും ഇതിലൊന്നും വീഴില്ലെന്നും കോടിയേരി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷം ചരിത്ര വിജയം നേടുമെന്നും കോടിയേരി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. 2004ല്‍ ഒരു സീറ്റും നേടാനായിട്ടില്ലെന്ന് കോണ്‍ഗ്രസിന് ഓര്‍മയുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. ഡല്‍ഹിയില്‍ മോദിയെ വിമര്‍ശിക്കുന്നത് പോലെയാണ് കേരളത്തില്‍ പിണറായിയെ വിമര്‍ശിക്കുന്നതെന്ന രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണ്. ബി.ജെ.പിയുടെ പല നിലപാടുകളെയും രാഹുല്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് കേരളം ഏറെ മുന്നിലാണെന്ന് പ്രസംഗത്തിന്റെ ആദ്യം പറഞ്ഞ രാഹുല്‍ പിന്നീട് ഇവിടെ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്നും ആരോഗ്യരംഗം വഷളായെന്നും പറഞ്ഞു. മോദിയും ഇതേ ആരോപണമാണ് ഉന്നയിച്ചതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

പ്രളയത്തില്‍ കേരളത്തിലുണ്ടായ ജനങ്ങളുടെ ഐക്യം സി.പി.എം തകര്‍ക്കുകയാണെന്നും ബി.ജെ.പിയും അവരും അക്രമം അഴിച്ചുവിടുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു. കേരള പുനര്‍നിര്‍മാണത്തില്‍ ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ അതില്‍ നിന്നുള്ള ശ്രദ്ധതിരിച്ചുവിടാനാണ് അക്രമം അഴിച്ച് വിട്ടതെന്നും രാഹുല്‍ ആരോപിച്ചിരുന്നു. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ കോണ്‍ഗ്രസിനൊപ്പം സി.പി.എം ചേരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിനാലാകും നരേന്ദ്രമോദിയെ പേരെടുത്ത് പറഞ്ഞ് രൂക്ഷമായി വിമര്‍ശിച്ചിട്ടും കേരളത്തിലെ സി.പി.എം നേതാക്കളുടെയാരും പേര് പറഞ്ഞ് രാഹുല്‍ വിമര്‍ശിക്കാഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends