Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഗതികെട്ട് കീഴടങ്ങി, സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി നിസാം കന്റോണ്‍മെന്റ് പൊലീസിന് പിടികൊടുക്കുന്നത്

30 JANUARY 2019 07:41 PM IST
മലയാളി വാര്‍ത്ത

പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ച എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ഗതികെട്ട് കീഴടങ്ങി. സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് പ്രതി നിസാം കന്റോണ്‍മെന്റ് പൊലീസിന് പിടികൊടുക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ നിസാം പങ്കെടുത്തിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് കാണിച്ച് മാധ്യമങ്ങളില്‍ ഫോട്ടോ സഹിതം വാര്‍ത്ത വന്നിരുന്നു. തുടര്‍ന്നാണ് ഇന്ന് കീഴടങ്ങിയത്.
ഡിസംബര്‍ 12നാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ് എഫ് ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്. ബൈക്ക് റോഡിലൂടെ യൂണിവേഴ്‌സിറ്റി കോളജിലേക്ക് ക്രോസ് ചെയ്യുന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. തുടര്‍ന്ന് കോളജില്‍ നിന്ന് എസ്.എഫ്.ഐക്കാര്‍ സംഘടിച്ചെത്തി ആക്രമണം നടത്തുകയായിരുന്നു.

അതേസമയം പരിക്കേറ്റ പൊലീസുകാരന്‍ ബി.ജെ.പിക്കാരനായത് കൊണ്ടാണ് നസീമിനെതിരെ മൊഴി കൊടുത്തതെന്നും നസീം നിരപരാധിയാണെന്നും സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചിരുന്നു. നസീം അക്രമത്തില്‍ പങ്കെടുത്തില്ലെന്നും പൊലീസുകാരെ തല്ലിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും ആനാവൂര്‍ അവകാശപ്പെട്ടിരുന്നു. മന്ത്രിമാരായ എ.കെ. ബാലനും കെ.ടി. ജലീലും തിങ്കളാഴ്ച വൈകിട്ട് യൂണിവേഴ്‌സിറ്റി കോളജില്‍ പങ്കെടുത്ത പൊതുപരിപാടിയുടെ സദസില്‍ നസീം ഉണ്ടായിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തതില്‍ വലിയ വിമര്‍ശനം ഉയരുന്നിരുന്നു. കേസില്‍ അഞ്ച് പ്രതികള്‍ ഇതോടെ പിടിയിലായി. കേസിലെ പ്രതികളായ ആരോമല്‍, ശ്രീജിത്ത്, അഖില്‍, ഹൈദര്‍ എന്നിവര്‍ പൂജപ്പുര സ്‌റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.

വനിതാമതില്‍ ഉള്‍പ്പെടെയുള്ള സി.പി.എം പരിപാടികളില്‍ നസീം സജീവമായി പങ്കെടുത്തപ്പോള്‍ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടും പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പകരം സീമും കൂടെയുള്ളവരും ഒളിവിലാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയാണുണ്ടായത്. പല കേസുകളിളും പ്രതിയായ നസീം അറസ്റ്റിലായാല്‍ അഴിയെണ്ണേണ്ടി വരും. അതിനാലാണ് സി.പി.എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് ഇയാളെ പിടികൂടാതിരുന്നത്. മന്ത്രിമാര്‍ പങ്കെടുത്ത യൂണിവേഴ്‌സിറ്റി കോളജിലെ പരിപാടിയില്‍ കന്റോണ്‍മെന്റ് പൊലീസ് ആദ്യവസാനം പരിപാടിയില്‍ ഉണ്ടായിട്ടും പ്രതിയെ പിടികൂടിയിരുന്നില്ല.

പാളയം യുദ്ധസ്മാരകത്തിന് സമീപമാണ് ആക്രമണം നടന്നത്. നിയമം ലംഘിച്ച ബൈക്ക് തടഞ്ഞ എസ്.എ.പി ക്യാമ്പിലെ വിനയചന്ദ്രന്‍, ശരത് എന്നീ പൊലീസുകാരെയാണ് പത്തോളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. അതേസമയം പ്രതികളില്‍ ഒരാള്‍ അടുത്തിടെ നടന്ന പി.എസ്.സി പരീക്ഷയുടെ റാങ്ക് ലിസ്റ്റിലുണ്ടെന്നും അയാളെ രക്ഷിക്കാനുള്ള നീക്കവും നടക്കുന്നു. ഇയാള്‍ക്കെതിരെയുള്ള മറ്റ് കേസുകള്‍ നേതാക്കള്‍ ഇടപെട്ട് പിന്‍വലിപ്പിച്ചിരുന്നു. ഈ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. നസീമിനെയും മറ്റൊരാളെയും തുടക്കത്തിലേ പ്രതിപട്ടികയില്‍ നിന്ന് നീക്കാന്‍ ശ്രമം നടന്നു. ദൃശ്യങ്ങളില്‍ അയാള്‍ വ്യക്തമല്ലെന്ന് ആരോപിച്ചായിരുന്നു അത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (4 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends