Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

കെ.എം മാണിയുമായുള്ള അഭിപ്രായഭിന്നതയില്‍ ഉറച്ച് നില്‍ക്കുന്ന പി.ജെ ജോസഫ് നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കാന്‍ പൂഞ്ഞാര്‍ എം.എല്‍.എയും കേരളാ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പോയ നേതാവുമായ പി.സി ജോര്‍ജ്ജ് എത്തി

30 JANUARY 2019 07:38 PM IST
മലയാളി വാര്‍ത്ത

കെ.എം മാണിയുമായുള്ള അഭിപ്രായഭിന്നതയില്‍ ഉറച്ച് നില്‍ക്കുന്ന പി.ജെ ജോസഫ് നടത്തുന്ന പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പങ്കെടുക്കാന്‍ പൂഞ്ഞാര്‍ എം.എല്‍.എയും കേരളാ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പോയ നേതാവുമായ പി.സി ജോര്‍ജ്ജ് എത്തി. അങ്ങനെ രാഷ്ട്രീയകേരളം ഏറെ ചര്‍ച്ച ചെയ്യുന്ന ചടങ്ങായി പ്രാര്‍ത്ഥനായജ്ഞം മാറി. പി.ജെ ജോസഫ് ചെയര്‍മാനായ ഗാന്ധി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സര്‍വ്വമത പ്രാര്‍ത്ഥന യജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടി വൈസ് ചെയര്‍മാന്‍ നടത്തുന്ന യാത്ര മലപ്പുറത്ത് എത്തിയപ്പോഴാണ് പി.ജെ ജോസഫ് യജ്ഞം സംഘടിപ്പിച്ചത്. തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും കെ.എം മാണി എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം പാര്‍ട്ടി പിളരുമെന്നത് മാധ്യമസൃഷ്ടിയാണെന്നും പ്രാര്‍ത്ഥനാ യജ്ഞത്തില്‍ പി.സി ജോര്‍ജ്ജ് പങ്കെടുത്തതില്‍ അസ്വഭാവികതയില്ലെന്നും ജോസ് കെ.മാണി പറഞ്ഞു.

കേരളാ കോണ്‍ഗ്രസിലെ അനിഷേധ്യനേതാവായ സി.എഫ് തോമസും മോന്‍സ് ജോസഫും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തപ്പോഴെല്ലാം പി.ജെ ജോസഫ് ഗാന്ധി സ്റ്റഡി സെന്ററിനെ മറയാക്കിയിട്ടുണ്ട്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പി.സി ജോര്‍ജ്ജ് പി.ജെ ജോസഫിനൊപ്പം ഒരേ വേദി പങ്കിടുന്നത്. പാര്‍ലമെന്റ്് സീറ്റിനെ ചൊല്ലി മാണിയും ജോസഫും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതിനിടയിലാണ് പ്രാര്‍ത്ഥനാ യജ്ഞം. കോട്ടയം സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ കേരളാ കോണ്‍ഗ്രസിന് ഇടുക്കി സീറ്റ് വേണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ കെ.എം മാണി രണ്ടു സീറ്റ് ആവശ്യപ്പെട്ടു.

ജോസഫിന്റെ മകനെ ഇടുക്കിയില്‍ മത്സരിപ്പിക്കാനാണ് നീക്കമെന്ന് അറിയുന്നു. പാര്‍ട്ടികള്‍ ലയിച്ചത് കൊണ്ട് ഇരുകൂട്ടര്‍ക്കും പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടായിട്ടില്ലെന്ന് കെ.എം മാണി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. യു.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പി.സി ജോര്‍ജ്ജ് തീരുമാനിച്ചതിന് പിന്നാലെയാണ് ജോസഫിന്റെ പരിപാടിക്കെത്തിയത്. ജോസഫ് ഗ്രൂപ്പിലെ എല്ലാ നേതാക്കളും പങ്കെടുക്കുന്നുമുണ്ട്. അതിനാല്‍ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. പാര്‍ട്ടിവിട്ടാലും ജോസഫ് മുന്നണിവിടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മണിയെ ജോസഫ് ഉപേക്ഷിച്ചാല്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് കാത്തിരിക്കുകയാണ്. ജോസഫിനൊപ്പം മുമ്പ് നിന്ന ഫ്രാന്‍സിസ് ജോര്‍ജ്ജും ആന്റണി രാജുവും മറ്റും ചേര്‍ന്നാണ് പുതിയ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചത്.

എല്‍.ഡി.എഫിനൊപ്പം നിന്ന പി.ജെ. ജോസഫും പി.സി ജോര്‍ജ്ജും കെ.എം മാണിയുടെ പാര്‍ട്ടിയുമായി ലയിക്കുകയായിരുന്നു. യു.ഡി.എഫ് മന്ത്രിസഭയില്‍ ജോസഫും മാണിയും മന്ത്രിയും പി.സി ജോര്‍ജ്ജ് ചീഫ് വിപ്പും ആയിരുന്നു. സോളാര്‍ വിവാദം തലപൊക്കിയപ്പോള്‍ ജോസ്. കെ മാണിയും സരിതാ എസ്. നായരും തമ്മില്‍ ബന്ധമുണ്ടെന്ന് ജോര്‍ജ്ജ് ആരോപിച്ചു. മാത്രമല്ല സോളാറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തു. ഒടുവില്‍ മാണി ഇടപെട്ട് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. അതോടെ പാര്‍ട്ടി വിട്ട ജോര്‍ജ്ജ് താമസിക്കാതെ യു.ഡി.എഫും വിട്ടു. വീണ്ടും യു.ഡി.എഫിലേക്ക് വരാന്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ ഡല്‍ഹി വരെ ജോര്‍ജ്ജ് പറന്നിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (4 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (5 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (9 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (10 hours ago)

Malayali Vartha Recommends