Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ബ്രിട്ടോയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഭാര്യ സീന, മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് അവ്യക്തതകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു

30 JANUARY 2019 05:29 PM IST
മലയാളി വാര്‍ത്ത

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ബ്രിട്ടോയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഭാര്യ സീനാ ഭാസ്‌ക്കര്‍. ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് അവ്യക്തതകള്‍ ഉണ്ടെന്നും ഇത് സംബന്ധിച്ച് സി.പി.എമ്മാണ് വ്യക്തത വരുത്തേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടോ ഹൃദ്രോഗിയായിരുന്നെന്നും അദ്ദേഹത്തിന് 68 വയസ് ഉണ്ടായിരുന്നെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തകനാണ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സീന പറയുന്നു. ബ്രിട്ടോ ഹൃദ്രോഗിയല്ലായിരുന്നു. 64 വയസായിരുന്നു മരിക്കുമ്പോള്‍. പിന്നെ എങ്ങനെയാണ് ഈ പിഴവ് വന്നെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സീന പറഞ്ഞു.

മരണസമയത്തും അതിന് മുമ്പും ബ്രിട്ടോയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ പല കാര്യങ്ങളാണ് പറഞ്ഞതെന്നും സീന ചൂണ്ടിക്കാട്ടുന്നു. അവരെല്ലാം അവര്‍ക്ക് തോന്നുന്ന കഥകളാണ് പറഞ്ഞത്. പുസ്തക രചനയ്ക്കായാണ് ബ്രിട്ടോ തൃശൂരിലേക്ക് പോയത്. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ എ.സിയില്‍ ഇരിക്കാന്‍ കഴിയില്ല. അതിനാല്‍ നിയമസഭയില്‍ പോലും രണ്ട് മണിക്കൂറിലധികം ചെലവഴിക്കില്ലായിരുന്നു. എം.എല്‍.എ ആയിരുന്നപ്പോള്‍ നിയമസഭയില്‍ പ്രത്യേക മുറിയും തയ്യാറാക്കിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ബ്രിട്ടോയുടെ ശരീര ഊഷ്മാവും കൂടുമായിരുന്നു. അതിനാല്‍ അക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നെന്നും സീന പറഞ്ഞു.

മകള്‍ക്ക് 10 വയസേ ആയുള്ളൂ. ഇനി എന്തെന്ന് അറിയില്ല. 19ാം വയസിലാണ് ബ്രിട്ടോയ്‌ക്കൊപ്പം ജീവിതം ആരംഭിച്ചതെന്നും സീന പറഞ്ഞു. ബ്രിട്ടോയുടെയോ തന്റെയോ വീട്ടുകാരുടെ സഹായമില്ലാതെയാണ് ജീവിച്ചതെന്നും സീന പറഞ്ഞു. ബ്രിട്ടോ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും എവിടെയോ യാത്ര പോയിരിക്കുകയാണെന്നും തിരിച്ചുവരുമെന്നുമാണ് വിശ്വസിക്കുന്നത്. മരണത്തിന് ശേഷമുള്ള മെഡിക്കല്‍ രേഖകളും മറ്റും പാര്‍ട്ടിയുടെ കയ്യിലാണ്. അതിനാല്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. മരണകാരണം എന്താണെന്ന് അറിയണം. അത് തന്റെ അവകാശമാണെന്നും സീന പറഞ്ഞു.

ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍ 31നാണ് ബ്രിട്ടോ മരിച്ചത്. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983ല്‍ മഹാരാജാസ് കോളജില്‍ വെച്ച് കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്കുതാഴ്‌വശം തളര്‍ന്ന നിലയില്‍ വീല്‍ചെയറിലായിരുന്നു ജീവിതം. ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയായാണ് നിയമസഭയിലെത്തിയത്. രാഷ്ടീയത്തിന് പുറമേ എഴുത്തിലും പ്രസംഗത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ പ്രതിഭ വെളിവാക്കുന്നതായിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതശരീരം മെഡിക്കല്‍കോളജിന് കൈമാറുകയായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (8 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (8 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (9 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (9 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (9 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (9 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (11 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (11 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (14 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends