Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പോരാളിക്കൊരു എതിരാളിയായി വാസു; സൈബര്‍ ലോകത്തെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് പുതിയ മുഖങ്ങള്‍

31 JANUARY 2019 09:00 AM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിന്റെ പോരാളി ഷാജിക്കെതിരെ കോണ്‍ഗ്രസിന്റെ പോരാളി വാസു; വാസുവാരെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്ന് നേതാക്കള്‍ മലയാള രാഷ്ട്രീയ സൈബര്‍ ലോകത്ത് 'കു' പ്രസിദ്ധമാണ് പോരാളി ഷാജിയെന്ന പേര്. സി.പി.എമ്മിന്റെ ചാവേറായി ഫേസ്ബുക്കില്‍ നിറഞ്ഞുവാഴുന്ന ഒരു പേര്... പേജായും, പ്രൊഫൈലായും, ഗ്രൂപ്പായും പോരാളി ഷാജി സി.പി.എമ്മിന്റെ സൈബര്‍ പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ട്. കേരളത്തില്‍ മറ്റ് രാഷ്ട്രീയപാര്‍ട്ടികളെക്കാള്‍ സൈബര്‍ ലോകത്ത് മേല്‍ക്കോയ്മ സി.പി.എമ്മിനാണ്. ഷാജിയെക്കൊണ്ട് പൊറുതിമുട്ടിയവരില്‍ എതിരാളികള്‍ മാത്രമല്ല സി.പി.എമ്മുമുണ്ട് എന്നതാണ് വസ്തുത.. രാഷ്ട്രീയ എതിരാളികളെ തേജോവധം ചെയ്ത് സോഷ്യല്‍ മീഡിയാലോകത്ത് അപമാനിച്ചതിലൂടെ സി.പി.എമ്മിന് പോരാളി ഷാജിയെ പലപ്പോഴും തള്ളിപ്പറയേണ്ടിയും വന്നിട്ടുണ്ട്. പലതവണ പോരാളി ഷാജിയുടെ പേജും പ്രൊഫൈലും എതിരാളികള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിട്ടുണ്ടെങ്കിലും അവിടുന്നൊക്കെ തിരിച്ചുവന്നും പോരാളി ഷാജി വ്യത്യസ്തനായി.

ഷാജിയുടെ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയതോടെ മറുപടിയുമായി കോണ്‍ഗ്രസ് അനുകൂല പോരാളിയും രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. പോരാളി വാസുവെന്ന പേരിലാണ് കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളിയുടെ രംഗപ്രവേശം. സി.പി.എമ്മിനും ബി.ജെ.പിക്കും എതിരെ കുറിക്കുകൊള്ളുന്ന ട്രോളുകളുമായി മറുപടി നല്‍കാനാണ് വാസുവിന്റെ രംഗപ്രവേശം. ഇത്രയുംകാലം സൈബര്‍ പോരാട്ടത്തില്‍ ബഹുദൂരം പിന്നിലായിരുന്ന കോണ്‍ഗ്രസ് സൈബര്‍ വിഭാഗത്തിന് ഊര്‍ജ്ജം പകരാനാകുമോ പോരാളി വാസുവിനെന്നാണ് സൈബര്‍ നിരീക്ഷകരുടെ ചിന്ത. കൂടുതല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ പോരാളി വാസുവിന്റെ പേജിന്റെ അഡ്മിന്‍മാരാകാന്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പും വാട്ട്‌സാപ്പിലും ഫേസ്ബുക്ക് മെസ്സെഞ്ചറുകളിലും പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ സൈബര്‍ പോരാളികള്‍ പ്രധാനമായും വി.ടി. ബല്‍റാമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ കെ. സുധാകരന്‍ ബ്രിഗേഡും ഉമ്മന്‍ചാണ്ടി ബ്രിഗേഡും സജീവമാണെങ്കിലും സ്വന്തം നേതാക്കളെയും ഗ്രൂപ്പിനെയും പൊലിപ്പിക്കുന്ന പ്രചാരണങ്ങള്‍ മാത്രമാണ് ഇവര്‍ നടത്തിപ്പോകുന്നത്. കോണ്‍ഗ്രസിനെ മൊത്തത്തില്‍ പ്രതിനിധീകരിക്കുന്ന ഒരു പേജ് ഇല്ലാ എന്നതുതന്നെ പറയാം. അതിനൊക്കെ അവസാനമാകാനാണ് പോരാളി വാസുവിന്റെ അവതാരോദ്ദേശ്യം.

സാമൂഹ്യമാധ്യമരംഗത്ത് കനത്ത തിരിച്ചടി കിട്ടിയ ചരിത്രവും കോണ്‍ഗ്രസ് കൂട്ടായ്മകള്‍ക്കുണ്ട്. കെ.പി.സി.സി എന്ന പേരിലുള്ള പാര്‍ട്ടി കൂട്ടായ്മകളില്‍ പതിനായിരത്തോളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി കോണ്‍ഗ്രസിന്റെ തന്നെ ഉന്നത നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണം നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്. അവസാനം ആ ഗ്രൂപ്പിനെ എന്നെന്നേക്കുമായി അവസാനിപ്പിച്ചാണ് കോണ്‍ഗ്രസുകാര്‍ തടിയൂരിയത്. നുഴഞ്ഞുകയറ്റത്തിനെതിരെ സൈബര്‍ പോലീസില്‍ പരാതിയും നല്‍കേണ്ടിവന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്ക്. ഇനിയിപ്പോള്‍ പോരാളി വാസു കോണ്‍ഗ്രസിന്റെ ഔദ്യോഗിക മുഖമാണോ എന്ന് ചോദിച്ചാല്‍ നേതാക്കള്‍ക്കാര്‍ക്കും ഉത്തരമില്ലാ എന്നതാണ് വസ്തുത. ആരാണ് പേജ് തുടങ്ങിയതെന്നോ ആരൊക്കെയാണ് അതിന്റെ അഡ്മിന്‍മാരെന്നോ കോണ്‍ഗ്രസിന്റെ സൈബര്‍ സെല്ലിനുപോലും പിടിയില്ല. എന്തായാലും സൈബര്‍ യുദ്ധത്തിലെ പുതിയ പോരാളികള്‍ പാര്‍ട്ടികള്‍ക്ക് തലവേദനയാകുമോ അനുഗ്രഹമാകുമോ എന്ന് വരുംദിനങ്ങളില്‍ കണ്ടറിയാം.
സിപിഎമ്മിനെ പിന്തുണക്കാന്‍ സ്വയം പ്രഖ്യാപിത പോരാളിയായി സൈബര്‍ ലോകത്ത് കടന്നുവന്നതാണ് പോരാളി ഷാജി. പൊങ്കാലയായും സൈബര്‍ ആക്രമണമായും സൈബര്‍ ലോകത്തെ സി.പി.എമ്മിന്റെ പോര്‍മുഖമാണ് പോരാളി ഷാജി. പോരാളി ഷാജി എങ്ങനെയാണ് സി.പി.എമ്മിന്റെ സൈബര്‍ മുഖമായതെന്ന് സി.പി.എം അനുഭാവികള്‍ക്ക് പോലും അറിയില്ല. അത് പോലെയാണ് ഇപ്പോള്‍ പോരാളി വാസു അവതരിച്ചിരിക്കുന്നതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (5 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (7 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (7 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (7 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (7 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (7 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (7 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (7 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (8 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (8 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (8 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (8 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (10 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (13 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (13 hours ago)

Malayali Vartha Recommends