Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍:- റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്

31 JANUARY 2019 10:28 AM IST
മലയാളി വാര്‍ത്ത

2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങിയപ്പോൾ നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍ അവതരിപ്പിച്ചു. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളാണ് ഇവ. ശബരിമല സംഘർഷം ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ വിമർശനങ്ങളോടെയാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. പ്രളയത്തിലുണ്ടായ ഒരുമ തകര്‍ക്കാന്‍ നിക്ഷിപ്തതാല്‍പര്യക്കാര്‍ ശ്രമിച്ചുവെന്നും, ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്നും, സ്ത്രീകള്‍ പാവകളല്ല എന്ന പ്രഖ്യാപനമായിരുന്നു വനിതാമതിലെന്നും തോമസ് ഐസക് വ്യക്തമാക്കി. നവോത്ഥാനത്തെ കുറിച്ച്‌ അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. ഇ​തി​നാ​യി ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന്‍റെ പേ​രി​ല്‍ ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്ന് മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു.

പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണത്തിന്റെ ഘട്ടമാണ് ഇതെന്നും ഐസക്ക് പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തോട് എന്തിനാണ് ഈ ക്രൂരതയെന്ന് അദ്ദേഹം ബജറ്റില്‍ ചോദിച്ചു. വായ്‌പ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും കേന്ദ്ര സര്‍ക്കാറിന് വീഴ്‌ച്ച പറ്റി. പ്രളയ പുനരുദ്ധാരണത്തനായാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനപ്രിയ പദ്ധതികള്‍ ഉണ്ടാകുമെന്ന് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ എത്തുന്നതിന് മുമ്പ് പറഞ്ഞിരുന്നു. കേരള പുനര്‍ നിര്‍മ്മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും ഇതെന്നും, സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു. പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ല. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends