റീ ബില്‍ഡ് കേരള പദ്ധതിയില്‍ മലയോര മേഖലക്ക് മുന്‍ഗണന... കുരുമുളക് കൃഷിക്ക് 10 കോടി; റബര്‍ താങ്ങുവിലയ്ക്ക് 500 കോടി; വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും പദ്ധതി

പ്രളയത്തിനു ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നത്. റബര്‍ മേഖലയുടെ വികസനത്തിനായി സിയാല്‍ മോഡലില്‍ കന്പനി രജിസ്റ്റര്‍ ചെയ്യുമെന്നു ധനമന്ത്രി തോമസ് ഐസക്. റബര്‍ താങ്ങുവിലയ്ക്ക് 500 കോടി രൂപ അനുവദിക്കും.. റീ ബില്‍ഡ് കേരള പദ്ധതിയില്‍ മലയോര മേഖലക്ക് മുന്‍ഗണന നല്‍കുമെന്നും കുരുമുളക് കൃഷിക്ക് 10 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
രണ്ടാം കുട്ടനാട് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 1000 കോടി രൂപയാണ് ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തിയത്. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി, പൂ കൃഷിക്ക് അഗ്രി സോണ്‍ അനുവദിക്കും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന് തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി സര്‍ക്കാര്‍ തയാറാക്കുന്നു. കാപ്പിക്കുരു സംഭരിക്കുന്പോള് 20 മുതല്‍ 100 ശതമാനം വരെ അധികവില ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. ആദ്യദുരന്തം പ്രളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി ബജറ്റിന്ഡറെ തുടക്കം. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്. ക്ഷേമപദ്ധതികളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് ജനങ്ങൾ. ബജറ്റില്‍ പ്രളയാനന്തര കേരള പുനർനിർമാണത്തിന് ഉൗന്നൽ നൽകുന്ന പദ്ധതികളും വ്യവസായ സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ. തോമസ് െഎസക് അവതരിപ്പിക്കുന്നത് പത്താമത്തെ ബജറ്റാണ് ഇന്നത്തേത്.
https://www.facebook.com/Malayalivartha























