Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് നോര്‍ക്ക വഹിക്കും

31 JANUARY 2019 12:17 PM IST
മലയാളി വാര്‍ത്ത

വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് ഇനി മുതല്‍ നോര്‍ക്ക വഹിക്കും. പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടിയും വകയിരുത്തി. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി. പ്രവാസി സംരഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടി. ലോക കേരള കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി. ബഡ്‌ജറ്റിലെ 18ആമത് പദ്ധതിയായിട്ടാണ് പ്രവാസി നിക്ഷേപവും സുരക്ഷയും എന്ന പേരില്‍ ചരിത്ര പ്രഖ്യാപനം നടത്തിയത്.

പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

പ്രവാസികള്‍ക്ക് നാടുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വഴിത്തിരിവായിരുന്നു ലോക കേരളസഭ.

 ഇതിന്റെ തുടര്‍ പ്രവര്‍ത്തനത്തിന് 81 കോടി വകയിരുത്തി.

ഒരുലക്ഷം താഴെ വരുമാനമുള്ള തിരിച്ച്‌ വരുന്ന പ്രവാസികള്‍ക്ക് സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിയ്‌ക്ക് വേണ്ടി 25 കോടി.
ലോക കേരള സഭ, ആഗോള പ്രവാസി ഫെസ്‌റ്റ് എന്നിവയ്‌ക്ക് വേണ്ടി 5 കോടി വീതം വകയിരുത്തി.

പ്രവാസി നിക്ഷേപം കിഫ്‌ബി പോലുള്ള പദ്ധതികളില്‍ മുടക്കി എല്ലാ മാസവും ലാഭവിഹിതം നല്‍കും, ക്ഷേമപദ്ധതി കൂടി ഇതില്‍ ലയിപ്പിക്കാനും പദ്ധതിയുണ്ട്

പ്രവാസി ചിട്ടിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കിഫ്ബി ബോണ്ടില്‍ നിക്ഷേപിക്കും. ചിറ്റാളന്മാര്‍ക്ക് ഏത് കിഫ്ബി പദ്ധതിയില്‍ ഇവ നിക്ഷേപിക്കണമെന്ന് നിര്‍ദ്ദേശിക്കാം

ഇപ്പോള്‍ യു.എ.ഇയില്‍ മാത്രം ലഭ്യമായ പ്രവാസി ചിട്ടി ഫെബ്രുവരിയില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും

ഉടന്‍ തന്നെ ഇത് എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും

 

1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. നവകേരള നിര്‍മാണത്തിനായി 25 സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. നവോത്ഥാനപഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. സ്ത്രീശാക്തീകരണത്തിനുള്ള സമഗ്രസംഭാവനക്ക് ദാക്ഷായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും.

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രം സഹായം നിഷേധിക്കുകയാണ് ഉണ്ടായത്. കേരളത്തോട് എന്തിനീ ക്രൂരത എന്നാണ് കേന്ദ്രസര്‍ക്കാരിനോട് മലയാളികള്‍ ചോദിക്കുന്നത്. പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് സമഗ്ര ജീവനോപാധി പദ്ധതികള്‍ക്കായി 250 കോടി രൂപ അനുവദിക്കും.

രണ്ടാം കുട്ടനാട് പാക്കേജിനായി 1000 കോടി രൂപ പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടിയും പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടിയും കൃഷിനാശം നേരിടാന്‍ 20 കോടിയും അനുവദിക്കും.

റബര്‍ താങ്ങുവില 500 കോടി രൂപ അനുവദിക്കും. സിയാല്‍ മോഡല്‍ കമ്ബനി റജിസ്റ്റര്‍ ചെയ്യും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിനായി 20 കോടി വകയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും.

വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയ്യാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി അനുവദിക്കും, പൂകൃഷിക്ക് അഗ്രി സോണ്‍.

കൊച്ചിയില്‍ അമരാവതി മാതൃകയില്‍ ജിഡിസിഎ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും. ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും.

കൊച്ചി-കോയമ്ബത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും. പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴി. വ്യവസായ പാര്‍ക്കുകളും കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വരും. കിഫ്ബിയില്‍നിന്നുള്ള 15,600 കോടി ഉപയോഗിച്ച്‌ 6700 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ വിമാനത്താവള പരിസരത്ത് വ്യവസായ സമുച്ചയങ്ങള്‍ പണിയും.

ജീവനോപാധി വികസനത്തിന് 4500 കോടി അനുവദിക്കും. തൊഴിലുറപ്പു പദ്ധതിയില്‍ വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടിയും അനുവദിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends