കേരളത്തിലെ റോഡുകളുടെ മുഖച്ഛായ രണ്ടു വര്‍ഷംക്കൊണ്ട് മാറും... കേരളം ഡിസൈനര്‍ റോഡുകളിലേക്ക്; സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ്

നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. ആദ്യദുരന്തം പ്രളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി ബജറ്റിന്ഡറെ തുടക്കം. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 6000 കിലോമീറ്റര്‍ റോഡ് നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കും. റോഡുകളുടെ മുഖച്ഛായ രണ്ടു വര്‍ഷംക്കൊണ്ട് മാറും. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ദീര്‍ഘകാലം ഈടുനില്‍ക്കുന്ന ഡിസൈനര്‍ റോഡുകളാക്കും.
പൊതുമരാമത്ത് വകുപ്പിന് 1,367 കോടി അനുവദിക്കും. തിരുവനന്തപുരം കഐസ്ആര്‍ടിസി കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതുവഴി കഐസ്ആര്ടിസിക്ക് ലാഭം മാത്രമാകും. ഇത് പന്പ-നിലയ്ക്കല്‍ സര്‍വീസ് വഴി ബോധ്യപ്പെട്ടു. ഇ മൊബിലിറ്റി ഹബിന് 12 കോടി അനുവദിക്കും. 10,000 ഇ ഓട്ടോറിക്ഷകള്‍ക്ക് സബ്സിഡി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
തിരുവനന്തപുരം-കാസര്‍ഗോഡ് സമാന്തര റെയില്‍വേ പാതയുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. 550 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ് വരും. ഈ പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് നാല് മണിക്കൂര്‍ മാത്രം. 585 കിലോമീറ്റര്‍ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020-ല്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha

























