Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പിണറായി സർക്കാരിന്റെ 1420 കോടി; നവ കേരളം എന്ന ലക്ഷ്യത്തിലൂന്നി കേരളത്തിന്‍റെ പത്താമത്തെ ബജറ്റ് അവതരണത്തിനു ധനമന്ത്രി മന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു

31 JANUARY 2019 12:42 PM IST
മലയാളി വാര്‍ത്ത

നവ കേരളം എന്ന ലക്ഷ്യത്തിലൂന്നി കേരളത്തിന്‍റെ പത്താമത്തെ ബജറ്റ് അവതരണത്തിനു ധനമന്ത്രി മന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു. കുമാരനാശാന്‍റെ സീതയിലെ വരികള്‍ ഉദ്ധരിച്ചും കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നാലാമത് ബജറ്റ് ആരംഭിച്ചത്. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷുന്ന ബജറ്റാണ് ഇക്കൊല്ലം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കുടുംബശ്രീ മിഷന് 1000 കോടി രൂപ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.
കുടുംബശ്രീ മാര്‍ക്കറ്റിംങ് വിങ് സ്ഥാപിക്കും. പുതിയ ആറ് മേഖലകള്‍ വിപുലീകരിക്കും. ഇവൻ്റ് മാനേജ്മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി വിപൂലീകരിക്കും. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ബജറ്റില്‍ 1420 കോടി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ എ​ല്ലാം 100 രൂ​പ വീ​തം വ​ര്‍​ധി​പ്പി​ച്ചു. ഇ​തോ​ടെ 1100 രൂ​പ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത് 1200 രൂ​പ​യാ​യി ഉ​യ​രും. വി​ക​ലാം​ഗ പെ​ന്‍​ഷ​ന് 500 കോ​ടി വ​ക​യി​രു​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്രവാസികളെ ഇത്തവണ കേരളാബജറ്റ് കൈവിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെെവിടാതെ, പിടിച്ചുയര്‍ത്താന്‍ സാഹായമായ പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി കേരളാ ബജറ്റ്. വി​ദേ​ശ​ത്ത് മ​രി​ക്കു​ന്ന കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് നോ​ർ​ക്ക ഏ​റ്റെ​ടു​ക്കും. പ്ര​വാ​സി സം​രം​ഭ​ക​ർ​ക്ക് പ​ലി​ശ സ​ബ്സി​ഡി​യി​ൽ 15 കോ​ടി രൂ​പ വാ​യ്പ ന​ൽ​കും. തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് തി​രി​ച്ചു​വ​രു​ന്ന​വ​ർ​ക്ക് സാ​ന്ത്വ​നം പ​ദ്ധ​തി. 25 കോ​ടി രൂ​പ ഇ​തി​നാ​യി വ​ക​യി​രു​ത്തി.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയിൽപാതയുടെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 515 കിലോ മീറ്റർ പാതയ്ക്ക് 55,​000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂർത്തിയായൽ നാല് മണിക്കൂറിനുള്ളിൽ കാസർകോട് തിരുവനന്തപുരം യാത്ര സാദ്ധ്യമാകും. കേന്ദ്ര- സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കെ.ആർ.ഡി.സിയാണ് പാത നിർമ്മിക്കുക.

പ്രളയത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളത്തിനോട് എന്തിനീ ക്രൂരതയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായിച്ച കേന്ദ്രനടപടിക്കും സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും മന്ത്രി നന്ദി രേഖപ്പെടുത്തി.

ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍. തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends