Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്ലസ്ടൂ കാമുകിയെ മാങ്ങയും, തേങ്ങയും കൊടുത്ത് 23ദിവസം കൊടുംവനത്തിൽ താമസിപ്പിച്ച് ഹണിമൂൺ ആഘോഷിച്ച ടാർസൻ അപ്പുവിനെ പോലീസ് പിടികൂടി പരിശോധിച്ചപ്പോൾ കണ്ടത് പെണ്‍കുട്ടിയുടെ ലഗിന്‍സ് പാന്റിനടിയില്‍ ധരിച്ച നിലയിൽ- പോലീസ് പിടികൂടുമെന്നാകുമ്പോൾ തെങ്ങിലും കവുങ്ങിലും പതുങ്ങുന്ന അപ്പു വലയിൽ വീഴ്ത്തുന്നത് പതിനേഴിൽ താഴെ പ്രായമുള്ള പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ...

31 JANUARY 2019 01:50 PM IST
മലയാളി വാര്‍ത്ത

ഇലവീഴാപൂഞ്ചിറയ്ക്ക് സമീപമുളള കൊടുംകാട്ടിനുള്ളിൽ പ്ലസ്ടുകാരിയും, 21 കാരനും ഒളിച്ച് താമസിക്കവെ കഴിഞ്ഞ ദിവസമായിരുന്നു ഇരുവരെയും പോലീസ് പിടികൂടിയത്. ഇതിനുപിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി 23 ദിവസത്തോളം താമസിപ്പിച്ച മേലുകാവ് സ്വദേശി 'ടാര്‍സന്‍ അപ്പു' എന്ന് വിളിക്കുന്ന അപ്പു നിരവധി മോഷണകേസുകളിലെയും പീഡനക്കേസിലെയും പ്രതിയാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുകയായിരുന്നു. തെങ്ങിലും കവുങ്ങിലുമൊക്കെ കയറുന്ന അതിവിദഗ്ധനെ പൊലീസ് തന്ത്രപരമായാണ് പിടികൂടിയത്.

മാസങ്ങൾക്ക് മുമ്പ് കോട്ടയം ചിങ്ങവനത്തെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടികൊണ്ടുപോയ കേസിലെ പ്രതിയാണ് അപ്പു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് ഏറെ താമസിയാതെ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങുകയുമായിരുന്നു. മാസങ്ങൾ കഴിഞ്ഞാണ് അപ്പു തന്റെ വീട്ടിൽ തിരിച്ചെത്തിയെന്ന് പോലീസിന് രഹസ്യവിവരം കിട്ടിയത്. തുടർന്ന് ഇയാളുടെ ചിങ്ങവനത്തെ വീട് പോലീസ് വളയുകയായിരുന്നു. അമ്മ വാതില്‍ തുറന്നപ്പോള്‍ പൊലീസുകാര്‍ ഉള്ളില്‍ക്കയറി മുക്കിലും മൂലയിലും പരതിയെങ്കിലും അപ്പുവിനെ കണ്ടെത്താനായില്ല.

പുറത്തേയ്ക്ക് പോയിട്ടില്ല എന്നറുപ്പുണ്ടായിരുന്നതിനാല്‍ പൊലീസ് സംഘം വീടിനുചുറ്റും പല തവണ ചൂറ്റിക്കറങ്ങി. സമീപപ്രദേശങ്ങളും അരിച്ചുപെറുക്കി. തുടര്‍ന്ന് നിരാശരായി മടങ്ങാനൊരുകുമ്പോഴാണ് പൊലീസുകാരില്‍ ഒരാള്‍ അപ്പു തെങ്ങുകയറ്റക്കരനാണെന്ന് ഓര്‍ത്തത്. ഉടന്‍ തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ചടിച്ചു. ഓലകള്‍ക്കിടയില്‍ പെട്ടെന്നൊരനക്കം കണ്ടതോടെ പൊലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. കാലുകള്‍ കണ്ടതോടെ ആള്‍ മുകളിലുണ്ടെന്ന് ഉറപ്പായി. അങ്ങനെയാണ് താഴെയിറക്കി അന്ന് ഇയാളെ പിടികൂടിയത്.

ഈ കേസിൽ ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഇയാള്‍ കാഞ്ഞാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്സിലും അറസ്റ്റിലാവുന്നത്. ഈ കേസ്സിലും ഇയാള്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മൂന്നാഴ്ചയിലേറെ ഇലവീഴാപ്പൂഞ്ചിറയില്‍ കാട്ടില്‍ കഴിഞ്ഞത്. സമാനമായ രീതിയില്‍ നിരവധി പെണ്‍കുട്ടികളെ അപ്പു വലയിലാക്കി പീഡിപ്പിച്ചതായിട്ടാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന.

ഇക്കഴിഞ്ഞ ആറാം തീയതിയാണ് ഏറ്റവും ഒടുവിലത്തെ സംഭവത്തില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. ഇവര്‍ ഇലവീഴാപ്പൂഞ്ചിറ മേഖലയില്‍ ഉണ്ടെന്ന് തുടക്കം മുതലേ പൊലീസിന് വിവരം ലഭിച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഓരോ ഘട്ടങ്ങളിലും അടുത്തെത്തിയെന്ന് കരുതുമ്പോഴും ഇവര്‍ കടന്നുകളയും. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാടുകയറിയുള്ള തോട്ടങ്ങളുണ്ട്. 40 ഏക്കറോളം വരുന്ന തെങ്ങിന്‍തോപ്പും കവുങ്ങിന്‍തോപ്പുമുണ്ട്. ഇവിടെയെല്ലാം നേരത്തേ വന്ന് മോഷണം നടത്തി ശീലമുള്ളയാളാണ് അപ്പുവെന്ന് പൊലീസുകാര്‍ പറഞ്ഞു. അതിനാല്‍ തന്നെ ഇയാള്‍ക്ക് ഈ പ്രദേശം കൃത്യമായി അറിയാം. അത് മുതലെടുത്താണ് പൊലീസിനെ കബളിപ്പിച്ച്‌ പെണ്‍കുട്ടിയുമായി 23 ദിവസത്തോളം കാട്ടിനുള്ളില്‍ കഴിയാന്‍ ഇയാള്‍ക്കായത്.

കാട്ടുമൃഗങ്ങളെ പിടിക്കാനും മറ്റും കാടുകയറുന്ന അപ്പു തൊഴിലാളികള്‍ ഉപേക്ഷിച്ച ഷെഡുകളിലെ അരിയും പയറുമെല്ലാം എടുത്താണ് ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ പലയിടത്തും പൊലീസ് കണ്ടിരുന്നു. എന്നാല്‍ ചെങ്കുത്തായ മലയ്ക്കുമുകളിലാണ് അപ്പുവും കാമുകിയും മിക്കപ്പോഴും താവളം ഉറപ്പിക്കുന്നത്.

അതിനാല്‍ പൊലീസ് എത്തുമ്പോഴേക്കും മുകളില്‍ നിന്ന് അവര്‍ക്ക് അറിയാനാകും. ഇങ്ങനെ കണ്ടാലുടന്‍ മറ്റൊരിടത്തേക്ക് ഇരുവരും മാറും. ഇതോടെ പൊലീസിന്റെ അന്വേഷണം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടായി. പലതവണയും ഇവരെ മലമുകളില്‍ കണ്ടതായി വിവരം ലഭിച്ച്‌ എത്തുമ്പോഴേക്കും ഇരുവരും സ്ഥലംവിടുന്ന സാഹചര്യമായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

മോഷണകേസുകളില്‍ സ്ഥിരം പ്രതിയായ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജിനെയും (21) കുമളി സ്വദേശിനിയായ പെണ്‍കുട്ടിയേയുമാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. വനത്തിനുള്ളില്‍ കമിതാക്കള്‍ 23 ദിവസം മാങ്ങയും തേങ്ങയും ഭക്ഷിച്ചും മരച്ചുവട്ടില്‍ ഉറങ്ങിയും കഴിഞ്ഞുവരുകയായിരുന്നു. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെങ്കിലും സംഭവം അറിഞ്ഞതോടെ വീട്ടുകാര്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല .

കുമളിയിലെത്തിയ അപ്പു കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല. വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസം പുലർച്ചെ, ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു. അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും. പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടുകയായിരുന്നു.

പ്രാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 6 മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ പോലീസിന്റെ കയ്യില്‍കിട്ടുന്നത്. ഇതുവരെ ഇയാള്‍ വലയില്‍ വീഴ്തിയ പെണ്‍കുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അപ്പുവിനെ പിന്‍തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്നുനടത്തിയ ദേഹപരിശോധനയില്‍ പാന്റിനടിയില്‍ അപ്പു പെണ്‍കുട്ടിയുടെ ലഗിന്‍സ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോള്‍ ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപിടിയെന്നും പൊലീസ് വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends