ഒത്തുകളി വിവാദം; ശ്രീശാന്തിന്റെ പെരുമാറ്റം അത്ര നല്ലതല്ലായിരുന്നു എന്ന് സുപ്രീംകോടതി ; കോടതി പരാമര്‍ശം, ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേ

ക്രിക്കറ്റ് താരം ശ്രീശാന്തിനെക്കുറിച്ച് നമുക്ക് മാത്രമല്ല അങ്ങ് ഡെല്‍ഹിയിലും വലിയ മതിപ്പാണ്. നല്ല പയ്യന്‍, പക്ഷേ, അല്പം വശപ്പിശകുണ്ടെന്ന ദോഷമേ ഉള്ളൂ എന്നു തന്നെയാണ് സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്. ക്രീസീല്‍ ശ്രീശാന്തിന്റെ പ്രകടനങ്ങള്‍ കണ്ടിരുന്ന ആളുകള്‍ ജഡ്ജിമാരായി വന്നതാണ് ഈ പരാമര്‍സമുണ്ടാകാന്‍ കാരണം.
ഒത്തുകളിയില്‍ ഏര്‍പ്പെട്ടതായുള്ള കേസില്‍ ബിസിസിഐ ചുമത്തിയ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതി ഇത്തരം പരാമര്‍ശം നടത്തിയത്. ശ്രീശാന്തിന്റെ പെരുമാറ്റം അത്ര നല്ലതല്ലായിരുന്നു എന്നാണ് സുപ്രീംകോടതി പറഞ്ഞത്. ജസ്റ്റിസ് അശോക് ഭൂഷണ്‍, കെ.എം, ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശ്രീശാന്തിന്റെ ഭാവപ്രകടനങ്ങളും സംഭാഷണങ്ങളും കളിക്കളത്തില്‍ ഒപ്പമുള്ളവരെ പ്രകോപിക്കുന്ന വിക്രിയകളും ഒരു പ്രത്യേക ഇമേജ് അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടുണ്ട്. കോടതിയില്‍ നീതി തേടി എത്തിയപ്പോഴും ഇക്കാര്യമാണ് കോടതി പരാമര്‍ശത്തിലും വന്നത്. ഇതു വിനയാകുമോ എന്ന വിധി വരുമ്പോഴറിയാം.
ശ്രീശാന്തിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത് മുതിര്‍ന്ന അഭിഭാഷകനായ സല്‍മാന്‍ ഖുര്‍ഷിദ് ആണ്. വാദത്തിനിടെ പലതവണ ചോദ്യങ്ങളുമായി കോടതി ഇടയ്ക്കു കയറുകയുണ്ടായി. ഒത്തുകളിയേക്കുറിച്ചുള്ള വിവരങ്ങള്‍ എന്തുകൊണ്ടാണ് ബിസിസിഐയെ അറിയിക്കാതിരുന്നതെന്ന് കോടതി ആരാഞ്ഞു. ഒത്തുകളിയേപ്പറ്റി പറയുന്ന ഫോണ്‍സംഭാഷണങ്ങള്‍ പരാമര്‍ശിച്ചാണ് കോടതി ഈ ചോദ്യം ഉന്നയിച്ചത്. ബിസിസിഐയെ ഒത്തുകളിയെക്കുറിച്ച് വിവരമുണ്ടായിട്ടും അറിയിക്കാതിരുന്നതിനാണ് വിലക്കെങ്കില്‍ അത് പരമാവധി അഞ്ചുവര്‍ഷത്തേക്ക് മാത്രമേ പാടുള്ളുവെന്ന് സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. ഇതിനിടെയാണ് ശ്രീശാന്തിന്റെ പെരുമാറ്റം അത്ര നല്ലതല്ലായിരുന്നുവെന്നും അതില്‍ ഒരു സംശയവുമില്ലെന്നും കോടതിയുടെ ഭാഗത്തുനിന്ന് പരാമര്‍ശമുണ്ടായത്.
വിലക്ക് തന്റെ കരിയറിനെ പാഴാക്കുകയാണെന്നാണ് ശ്രീശാന്ത് കോടതിയെ ബോധിപ്പിച്ചരിക്കുന്ന അന്യായം. ഒത്തുകളിക്ക് വേണ്ടി 10 ലക്ഷം രൂപ കൈപ്പറ്റി എന്നതിന് യാതൊരു തെളിവുകളുമില്ല. നിലവിലില്ലാത്ത കേസിന്റെ പേരിലാണ് തനിക്കെതിരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ക്രൂരമാണെന്നും ഇംഗ്ലിഷ് കൗണ്ടി മല്‍സരങ്ങളില്‍പ്പോലും കളിക്കാനാകുന്നില്ലെന്നും ശ്രീശാന്ത് എടുത്തു പറയുന്നു. ശ്രീശാന്ത് ഒത്തുകളിച്ചിട്ടില്ല എന്നാണ് അഭിഭാഷകന്റെ വാദം.
2013ലെ ഐപിഎല്‍ ഒത്തുകളി വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിസിസിഐ വിലക്ക് വന്നത്.
ഈ കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു. പക്ഷേ, വിലക്ക് നീക്കാന്‍ ബിസിസിഐ തയാറായില്ല. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ബെഞ്ച് ശ്രീശാന്തിന് അനുകൂലമായി വിധിച്ചെങ്കിലും ബിസിസിഐയുടെ അപ്പീല്‍ നല്‍കിയതോടെ ഡിവിഷന്‍ ബെഞ്ച് വിലക്ക് നിലനിര്‍ത്തുകയായിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീം കോടതിയിലെത്തിയത്.
എന്തായാലും, അല്പം കുസൃതിയുള്ള പയ്യന്‍ എന്നതിനപ്പുറം ആര്‍ക്കും ശ്രീശാന്തിനോട് വിരോധമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ അനുകൂല വിധിക്കായി എല്ലാവരും കാത്തിരിക്കുന്നു. അധിക രേഖകള്‍ക്കു മറുപടി നല്‍കാന്‍ ബിസിസിഐയുടെയും ശ്രീശാന്തിന്റെയും അഭിഭാഷകര്‍ക്ക് കൂടുതല്‍ സമയം സുപ്രീംകോടതി അനുവദിച്ചു. കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു. ഇനി ഫെബ്രുവരി 20 നാണ് കേസ് പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ വിലക്ക് അതിജീവിച്ച് ക്രീസിലെ മിന്നും താരമായി ശ്രീശാന്ത് വന്നുകാണുവാന്‍ അദ്ദേഹത്തിന്റെ ആരാധകരും മലയാളികള്‍ ആകമാനവും കാത്തിരിക്കുന്നു.
https://www.facebook.com/Malayalivartha

























