Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, സിമന്റ്, സെറാമിക് ടൈല്‍സ്, ഗ്രാനൈറ്റ്, ആയൂര്‍വേദ മരുന്നുകള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, സിനിമാ ടിക്കറ്റ്, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് വില കൂടും

31 JANUARY 2019 02:21 PM IST
മലയാളി വാര്‍ത്ത

ധനമന്ത്രി ഡോ. തോമസ് അവതരിപ്പിച്ച ബജറ്റ് സമ്മാനിക്കുന്നത് വിലക്കയറ്റത്തിന്റെ നാളുകള്‍. 3000 ചതുരശ്ര അടി മുതല്‍ മുകളിലോട്ടുള്ള ആഢംബര വീടുകള്‍ക്ക് 5000 മുതല്‍ 7000 രൂപ വരെ നികുതി ഏര്‍പ്പെടുത്തി. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, സിമന്റ്, സെറാമിക് ടൈല്‍സ്, ഗ്രാനൈറ്റ്, ആയൂര്‍വേദ മരുന്നുകള്‍, പാക്കറ്റ് ഭക്ഷണങ്ങള്‍, സിനിമാ ടിക്കറ്റ്, മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍, സോപ്പ്, സിഗരറ്റ്, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, മദ്യം, ബിയര്‍, വൈന്‍, ഫര്‍ണിച്ചറുകള്‍, ടൂത്ത് പേസ്റ്റ്, നോട്ട്ബുക്ക്, ഡിഷ് വാഷ്, ചെരുപ്പ്, പഞ്ചസാര, മിനറല്‍ വാട്ടര്‍, ഐസ്‌ക്രീം, ഹെയര്‍ ഓയില്‍, കണ്ണട, ശീതളപാനീയങ്ങള്‍, സ്‌കൂള്‍ബാഗ്, കാര്‍, ടൂ വിലര്‍ എന്നിവയ്‌ക്കെല്ലാം വില കൂടും.

12 മുതല്‍ 28 ശതമാനം വരെ ജി.എസ്.ടി ഏര്‍പ്പെടുത്തിയിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. സ്വര്‍ണത്തിനും വെള്ളിക്കും രണ്ട് വര്‍ഷത്തേക്ക് 0.25 ശതമാനം സെസ് ആണ് ഏര്‍പ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയ ഉല്‍പ്പന്നങ്ങള്‍ക്ക് 0.55 ശതമാനം സെസ് ആണ് ഏര്‍പ്പെടുത്തിയത്. മദ്യത്തിന് രണ്ട് ശതമാനം സെസ് ചുമത്തും. ചെറുകിട വ്യാപാരികളെ പ്രളയ സെസില്‍ നിന്ന് ഒഴിവാക്കി. ജി.എസ്.ടി രജിസ്‌ട്രേഷന്‍ പരിധി 20 ലക്ഷത്തില്‍ നിന്ന് 40 ലക്ഷമാക്കി ഉയര്‍ത്തി. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള നികുതി അഞ്ച് ശതമാനമായി വര്‍ദ്ധിപ്പിച്ചു. ആഢംബര സെസ് ഏര്‍പ്പെടുത്തിയതെന്ന് പറയുമ്പോഴും സാധാരണ ഉപോയഗിക്കുന്ന സോപ്പ്, ടൂത്ത് പേസ്റ്റ്, മൊബൈല്‍ഫോണുകള്‍, ബൈക്കുകള്‍, സ്‌കൂള്‍ബാഗ്, ഐസ്‌ക്രീം, പഞ്ചസാര എന്നിവയ്ക്ക് വില കൂടുന്നത് ഉദാഹരണം.

നിര്‍മാണ മേഖലയ്ക്ക് വലിയതിരിച്ചടിയാണ് ഈ ബജറ്റ് സമ്മാനിക്കുന്നത്. സിമന്റ് അടക്കമുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തി. തകര്‍ന്നിരിക്കുന്ന നിര്‍മാണ മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്. ഫര്‍ണിച്ചറുകള്‍ക്കും വില കൂടും. ഇത് സാധാരണക്കാരന് സാമാന്യം നല്ല വീട് വയ്ക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കും. അതുപോലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കും. ജനനമരണ സര്‍ട്ടിഫിക്കറ്റ് മുതല്‍ എല്ലാ സേവനങ്ങള്‍ക്കും ഇനി ഫീസ് വര്‍ദ്ധിക്കും. ഇത് വഴി സാധാരണക്കാരുടെ കുടുംബ ബജറ്റിന്റെ താളം തെറ്റും. മിനറല്‍ വാട്ടറിന്റെ വില കുറയ്ക്കാന്‍ പല കമ്പനികളും തയ്യാറായി മുന്നോട്ട് വന്ന സാഹചര്യത്തിലാണ് അതിന് നികുതി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഇരുട്ടടി നല്‍കിയിരിക്കുന്നത്.

സ്വര്‍ണത്തിന് സെസ് ഏര്‍പ്പെടുത്തിയത് പാവപ്പെട്ടവരെയും നേരിട്ട് ബാധിക്കും. വിവാഹങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുക എന്നത് മിഡില്‍ ക്ലാസ് കുടുംബങ്ങള്‍ക്ക് പോലും പ്രയാസമായ കാലമാണ്. പലരും വായ്പയെടുത്തും മറ്റുമാണ് മക്കളുടെ വിവാഹത്തിന് സ്വര്‍ണം വാങ്ങുന്നത്. അവര്‍ക്ക് വലിയ തിരിച്ചടിയാണ് അധിക സെസ്. കാരണം സ്വര്‍ണം ആഢംബരമായി ഉപയോഗിക്കുന്നത് വളരെ കുറച്ച് ആളുകളാണുള്ളത്. സംസ്ഥാനത്തെ പ്രായമായവരടക്കം ധാരാളം പേര്‍ ആയൂര്‍വേദ ചികില്‍സ തേടുന്നവരാണ്. ആയൂര്‍വേദ മരുന്നുകളുടെ വിലക്കയറ്റം അവരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. നിര്‍മാണ സാമഗ്രികളുടെ വില വര്‍ദ്ധനവ് പ്രളയത്തില്‍ വീടും കടകളും മറ്റ് സ്ഥാപനങ്ങളും നഷ്ടപ്പെട്ടവര്‍ക്ക് വലിയ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends