Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

പ്ലസ്ടൂകാരിയെ വന്യമൃഗങ്ങളിൽ നിന്ന് രക്ഷിക്കാൻ മരത്തില്‍ 10 അടിയോളം ഉയരത്തില്‍ കയറ്റി ഇരുത്തും, ഇരുവരും വിശപ്പടക്കുന്നത് തേങ്ങയും കരിക്കും കപ്പയും കാട്ടുകിഴങ്ങുകളും ഭക്ഷിച്ച്:- വലയിൽ വീഴ്‌ത്തുന്ന ടാർസൺ അപ്പുവിന്റെ ഇരകളെ കാട്ടിൽ കൂട്ടികൊണ്ടുപോയി പീഡനത്തിനിരയാക്കും- കെണിയിൽ വീണ മറ്റൊരു പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അന്വേഷണത്തിനെത്തിയ പോലീസുദ്യോഗസ്ഥനെതിരെ അമ്മയെക്കൊണ്ട് വ്യാജ പരാതിനൽകി പകരംവീട്ടൽ: വല്യാട്ടിൽ അപ്പു ജോർജിന്റെ വീരകഥകൾ ഞെട്ടിക്കുന്നു

31 JANUARY 2019 03:31 PM IST
മലയാളി വാര്‍ത്ത

പ്ലസ് ടൂ വിദ്യാർത്ഥിയെ പ്രണയം നടിച്ച് വശീകരിച്ച് കാട്ടിൽ കൊണ്ടുപോയി താമസിപ്പിച്ച മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് എന്ന 'ടാര്‍സന്‍ അപ്പു' മോഷണത്തിലും പീഡനത്തിലും വിരുതൻ. 21 വയസ്സിടിയില്‍ 4 പെണ്‍കുട്ടികളെ വലയിലാക്കിയ ഈ വിരുതന്റെ ജീവിതയാത്ര ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ കൂടെ പോലീസ് പിടികൂടിയ കുമളി സ്വദേശിനിയായ പെൺകുട്ടി നാലാമത്തെ ഇരയായിരുന്നു. ഇയാൾ വലയിൽ വീഴ്ത്തുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും. ഇതിനിടയിൽ ഗർഭിണിയായ ഒരു പെൺകുട്ടി പോലീസിൽ പരാതി നൽകാതെ പിന്മാറിയത് ഇയാൾക്ക് ഇത് തുടരാനുള്ള എളുപ്പവഴിയാവുകയായിരുന്നു. ഈ കേസിന്റെ പരാതി അന്വേഷിച്ചതിന്റെ പേരില്‍ അപ്പുവിന്റെ അമ്മ എസ് ഐ യോട് പകരം വീട്ടിയത് മേലുദ്യോഗസ്ഥന് വ്യാജപരാതി നല്‍കിയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ താന്‍ നടത്തിയ മോഷണത്തെക്കുറിച്ചും, പെൺകുട്ടികളെ ചതിക്കുഴിയിൽ വീവേഴ്ത്തിയ കഥകളെക്കുറിച്ചും ടാർസൺ അപ്പു വെളിപ്പെടുത്തിയത്. പൊലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം യാതൊരുകൂസലുമില്ലാതെ അടുക്കും ചിട്ടയുമായിട്ടായിരുന്നു അപ്പുവിന്റെ മറുപടി.

ചിങ്ങവനം പൊലീസ് ചാര്‍ജ്ജുചെയ്ത പീഡനക്കേസ്സിലും കാഞ്ഞാര്‍ പൊലീസ് ചാര്‍ജ്ജുചെയ്ത ബൈക്ക് മോഷണക്കേസ്സിലും ജാമ്യം നേടിയാണ് അപ്പു നാട്ടുകാര്‍ക്കിടയില്‍ വിലസിയിരുന്നത്. മേലുകാവിലെ മലഞ്ചരക്ക് വ്യാപാരസ്ഥാപനത്തിലെ സഹായി എന്ന നിലയിലാണ് അടുത്തകാലത്ത് അപ്പു നാട്ടില്‍ അറിയപ്പെട്ടിരുന്നത്. അടയ്ക്ക വ്യാപാര രംഗത്ത് സജീവമായിരുന്ന വ്യാപാരി കവുങ്ങുകയറ്റത്തിനായി അപ്പുവിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നെന്നാണ് നാട്ടുകാരില്‍ നിന്നും ലഭിച്ച വിവരം. തെങ്ങിലും കവുങ്ങിലുമൊക്കെ കയറാന്‍ അതിവിദഗ്ധനായ അപ്പുവിന് ടാര്‍സന്റെ മെയ്‌വഴക്കമുണ്ടെന്നാണ് പൊലീസും നാട്ടുകാരും വ്യക്തമാക്കുന്നത്.

ചിങ്ങവനം സ്വദേശിയായ പ്രാപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്സില്‍ 6 മാസത്തിലേറെ നീണ്ട ഒളിവ് ജിവിതത്തിന് ശേഷമാണ് പൊലീസിന് അപ്പുവിനെ കയ്യില്‍കിട്ടുന്നത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെത്തിയ പൊലീസ് സംഘം വീടാകെ തിരഞ്ഞെങ്കിലും അപ്പുവിനെ കണ്ടുകിട്ടിയില്ല. ഇതിനിടയിൽ പൊലീസുകാരിലൊരാള്‍ മുറ്റത്തുനിന്ന തെങ്ങിന്റെ മണ്ടയിലേക്ക് ടോര്‍ച്ച്‌ വെട്ടം പായിച്ചതാണ് അപ്പുവിനെ അന്ന് കുടുക്കിയത്. ടോര്‍ച്ച്‌ വെട്ടത്തില്‍ തെങ്ങിന്‍ മുകളില്‍ ഒളിച്ചിരുന്ന ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു.തുടര്‍ന്ന് താഴെ എത്തിച്ച്‌ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

അപ്പു പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാണെന്നും മറ്റും കാണിച്ച്‌ യുവതി ഒരുവര്‍ഷം മുമ്പ് മേലുകാവ് സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു.ഈ പരാതിയെക്കുറിച്ച്‌ അന്വേഷിക്കാന്‍ അടുത്ത ദിവസം എസ് ഐ ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ചോദ്യം ചെയ്യലില്‍ അപ്പു കുറ്റം സമ്മതിച്ചെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കാത്തതിനാല്‍ പൊലീസിന് നടപടി ശക്തിപ്പെടുത്താനായില്ല. ഇതേത്തുടര്‍ന്ന് പൊലീസ് ഇയാളെ വിട്ടയച്ചു. ഇതിനു പിന്നാലെ മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി എസ് ഐ അകാരണമായി മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ അപ്പുവിന്റെ അമ്മ കോട്ടയം എസ് പി ക്ക് പരാതി നല്‍കി. എസ് പി യുടെ തെളിവെടുപ്പില്‍ നടന്ന കാര്യങ്ങളെല്ലാം വ്യക്തമായതോടെയാണ് എസ് ഐ അന്ന് നടപടിയില്‍ നിന്നും രക്ഷപെട്ടത്.

സ്നേഹം നടിച്ചാണ് അപ്പു പെണ്‍കുട്ടികളെ പാട്ടിലാക്കുന്നത്. ഇതുവരെ ഇയാള്‍ വലയില്‍ വീഴ്തിയ പെണ്‍കുട്ടികളെല്ലാം സാധാരണക്കാരുടെയും കൂലിവേലക്കാരുടെയും മക്കളായിരുന്നു. പൊലീസിനെക്കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ച അപ്പുവിനെ പിന്‍തുടര്‍ന്ന് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.തുടര്‍ന്നുനടത്തിയ ദേഹപരിശോധനയില്‍ പാന്റിനടിയില്‍ അപ്പു പെണ്‍കുട്ടിയുടെ ലഗിന്‍സ് അണിഞ്ഞിരുന്നതായി കണ്ടെത്തിയെന്നും ഇത് എന്തിനെന്ന് ചോദിച്ചപ്പോള്‍ ഒരു ചിരിമാത്രമായിരുന്നു ഇയാളുടെ മറുപിടിയെന്നും പൊലീസ് വ്യക്തമാക്കി. കട്ടപ്പന ഡി വൈ എസ് പി രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിക്കൊപ്പം അപ്പുവിനെ കണ്ടെത്തിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends