Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോമസ് ഐസക്കിന്റെത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റ്; സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

31 JANUARY 2019 05:07 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന സര്‍ക്കാരിന്റെ ഇത്തവണത്തെ ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധനമന്ത്രി തോമസ് ഐസക്കിന്റെത് ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പഴയ ധനമന്ത്രിമാര്‍ അവതരിപ്പിച്ച ബജറ്റിന്റെ കോപ്പി മാത്രമാണ് ബജറ്റ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടുള്ള യാഥാര്‍ഥ്യ ബോധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല ആരോപിച്ചു. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഒന്നുമില്ലായെന്നും നികുതിക്ക് പകരം സെസ് ചുമത്തുന്നത് ജനങ്ങള്‍ക്ക് അധിക ബാധ്യതയാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആറായിരം കോടി ആണ് സര്‍ക്കാരിന്റെ കൈയില്‍ ഉള്ളത്. അത് വെച്ച്‌ നാല്‍പത്തിരണ്ടായിരം കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതോടൊപ്പം തന്നെ കിഫ്ബി എന്നത് ഒരു ആകാശകുസുമം ആണ്. ഈ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാകാതിരിക്കുമ്പോഴാണ് വീണ്ടും കിഫ്ബി വഴി തുക മാറ്റിവച്ചെന്നു പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ പ്രഖാപിച്ച ദുരിഭാഗം പദ്ധതികളും നടന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യയെ കൊലപ്പെടുത്തി ഇന്‍ഷുറന്‍സ് കമ്ബനികളുടെ ദയാദാക്ഷിണ്യത്തിന് കാത്തിരിക്കേണ്ട അവസ്ഥയാണ്് തോമസ് ഐസക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാന സർക്കാരിന്റെ 2019ലെ ബഡ്ജറ്റിനെ രൂക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം രംഗത്ത് വന്നു. പതിവുപോലെ പ്രഖ്യാപനങ്ങളുടെ പെരുമഴയാണ് ഇത്തവണത്തേയും ബജറ്റിലുള്ളതെന്ന് ബൽറാം പറഞ്ഞു. ഇവയിൽ എത്ര ശതമാനം നടപ്പിലാവുന്നുണ്ടെന്നതാണ് പരിശോധിക്കപ്പെടേണ്ടത്. 2016ലെ ആദ്യ ബഡ്‌ജറ്റിലെ വാഗ്ദാനങ്ങളിൽ മഹാഭൂരിപക്ഷവും പ്രഖ്യാപന രൂപത്തിൽത്തന്നെ ഇപ്പോഴും നിൽക്കുകയാണെന്നും ബൽറാം കൂട്ടിച്ചേർത്തു. ഓഖി ദുരിതബാധിതർക്കായി കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 2000 കോടിയുടെ പദ്ധതികൾ ഒന്നും തന്നെ നടപ്പായിട്ടില്ല. ഈ വർഷം 1000 കോടി രൂപയായി അത് 'വിപുലീകരിച്ചു'' എന്നാണ് ധനമന്ത്രിയുടെ അവകാശവാദം. എ.കെ.ജി സ്മാരക നിർമ്മാണത്തിന്റെ കാര്യത്തിൽ കാണിക്കുന്ന താത്പര്യത്തിന്റെ നൂറിലൊന്നെങ്കിലും മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ എത്ര ഭേദമായേനെയെന്ന് ബൽറാം ചോദിച്ചു.

അതേസമയം ധനമന്ത്രി തോമസ് ഐസക് 2019–20 വർഷത്തിൽ അവതരിപ്പിച്ച ബജറ്റ് പുതിയ ആശയങ്ങളില്ലാത്ത ഇൻക്രിമെന്റൽ ബജറ്റെന്ന് വിമർശനം. നികുതിയിതര വരുമാനങ്ങൾ വർധിപ്പിക്കാൻ തീരുമാനിച്ചത് അടിസ്ഥാന വർഗത്തെ ബാധിക്കുമെന്നും വിലയിരുത്തൽ. സർക്കാർ ആശുപത്രികളിലെ ഫീസുകൾ പോലെയുള്ളവയിലായിരിക്കും ഈ വർധനകൾ പ്രകടമാകുക. ഫീസുകൾക്കെല്ലാം അഞ്ചു ശതമാനം വർധനവുണ്ടാകും. എക്സ്റേയ്ക്കും സ്കാനിങ്ങിനുമെല്ലാം സാധാരണക്കാരൻ നൽകുന്ന ചാർജുകളിൽ അഞ്ചു ശതമാനം വർധനവുണ്ടാകും.

ബജറ്റ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകും. സിമന്റ്, മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍സ്, പെയിന്റ്, പ്ലൈവുഡ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ചതോടെ വിലകൂടും. അതേസമയം ഒട്ടുമിക്ക എല്ലാ സാധനങ്ങള്‍ക്കും വിലകൂടുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. രണ്ട് വര്‍ഷത്തേയ്ക്ക് പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. കേരളത്തിന്റെ പുന്‍്രനിര്‍മ്മാണത്തിന് അധികം പണം സമാഹരിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് പറഞ്ഞിരുന്നു. അതൊകൊണ്ടു തന്നെ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂട്ടേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കുമാരനാശാന്‍റെ സീതയിലെ വരികള്‍ ഉദ്ധരിച്ചും കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നാലാമത് ബജറ്റ് ആരംഭിച്ചത്. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷുന്ന ബജറ്റാണ് ഇക്കൊല്ലം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (31 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (33 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (41 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (48 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends