Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരിയായ മകളെ കൊന്ന റാണി ഇനി വെളിച്ചം കാണില്ല, എറണാകുളം പോസ്‌ക്കോ കോടതി റാണിക്ക് വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

31 JANUARY 2019 05:59 PM IST
മലയാളി വാര്‍ത്ത

കാമുകനൊപ്പം ജീവിക്കാന്‍ നാലുവയസുകാരിയായ മകളെ കൊന്ന റാണി ഇനി വെളിച്ചം കാണില്ല. കേസില്‍ പോസ്‌ക്കോ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാണി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയും റാണിയുടെ കാമുകനുമായ രഞ്ജിത്തിന് വധശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ റാണി, സുഹൃത്ത് തിരുവാണിയൂര്‍ ബേസില്‍ എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തം തടവിനുമാണ് എറണാകുളം പോക്‌സോ കോടതി ശിക്ഷിച്ചത്. 2013 ഒക്ടോബര്‍ 29 നായിരുന്നു മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്. തന്റെ അവിഗിതബന്ധത്തിന് തടസമാണെന്ന് കരുതിയാണ് മകളെ റാണിയും കാമുകന്‍ രഞ്ജിത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം മകളെ കാണാനില്ലെന്ന് കാട്ടി റാണി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ റാണിയുടെ മൊഴിയിലും ഇടപെടലിലും സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. രഞ്ജിത്താണ് കുട്ടിയെ കൊലപ്പെടുത്തിയത്. റാണിയുടെ ഭര്‍ത്താവ് കഞ്ചാവ് കേസില്‍ ജയിലിലായിരുന്ന സമയത്താണ് കൊലപാതകം നടന്നത്. റാണിക്ക് വര്‍ഷങ്ങളായി രഞ്ജിത്തുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നു. അതിനിടെ രഞ്ജിത്തിന്റെ സുഹൃത്തായ ബേസില്‍ റാണിയുടെ സഹോദരന്‍ എന്ന വ്യാജേന വാടക വീട്ടില്‍ കഴിയുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയം ലൈംഗിക പീഡനത്തിനും ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

റാണിയുടെ മകളെ രഞ്ജിത്ത് ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ ഉറക്കെ കരഞ്ഞു. അതോടെ മുഖം പൊത്തിപ്പിടിച്ച് കഴുത്തില്‍ കൈമുറുക്കിയ ശേഷം എറിയുകയായിരുന്നു. മരണം ഉറപ്പാക്കിയതോടെ റാണിയുടെ നിര്‍ദേശപ്രകാരം മൃതദേഹം ആരക്കുന്നത്ത് കുഴിച്ച് മൂടുകയായിരുന്നു. കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ രഞ്ജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. സംഭവം നടക്കുമ്പോള്‍ റാണിയും ബേസിലും വീട്ടിലുണ്ടായിരുന്നില്ല. അവര്‍ എത്തിയപ്പോള്‍ രഞ്ജിത്ത് മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചിരുന്നു. പിന്നീട് റാണിയാണ് കുട്ടിയുടെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചു മൂടാന്‍ നിര്‍ദേശിച്ചത്.

ഒന്നാം പ്രതിയായ രഞ്ജിത്തിന് എറണാകുളം പോക്‌സോ കോടതി ഇന്ന് വധശിക്ഷ വിധിച്ചിരുന്നു. റാണിക്കും സുഹൃത്ത് തിരുവാണിയൂര്‍ കരിക്കോട്ടില്‍ ബേസിലിനും ഇരട്ട ജീവപര്യന്തം തടവും കോടതി വിധിച്ചു. രഞ്ജിത്ത് 50,000 രൂപയും റാണിയും ബേസിലും 25,000 രൂപ വീതം പിഴയും ഒടുക്കണമെന്നും കോടതി വിധിച്ചിരുന്നു. അതിനെതിരെയാണ് റാണി ഹൈക്കോടതിയെ സമീപിച്ചത്. ലോകത്തൊരമ്മയും മക്കളോട് കാണിക്കാത്ത തരത്തിലുള്ള ക്രൂരതയാണ് റാണി മകള്‍ അക്ഷയോട് കാണിച്ചത്. അതുകൊണ് പോസ്‌ക്കോ കോടതി റാണിയെ ബയോളജിക്കല്‍ മദര്‍ എന്ന് മാത്രം വിശേഷിപ്പിച്ചത്.

തലയോടും വാരിയെല്ലും പൊട്ടിയ ഒരു നാല് വയസ്സുകാരിയുടെ മൃതദേഹം ഒരു വികാരവുമില്ലാതെയാണ് റാണി സമീപിച്ചതെന്ന് നാട്ടുകാര്‍ ആക്ഷേപിച്ചിരുന്നു. മറ്റാരും അറിയാതെ സ്വന്തം കുഞ്ഞിന്റെ മൃതദേഹം മറവ്‌ചെയ്യാനും അതിന് ശേഷം യാതൊരു കൂസലുമില്ലാതെ പൊലീസിന് പരാതി നല്‍കാനും റാണിക്കായി. പെറ്റമകളേക്കാള്‍ പ്രാധാനം രഹസ്യ ബന്ധത്തിന് റാണി നല്‍കിയത് കേരള മന:സാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് കൊലപാതകം മറച്ചുവെയ്ക്കാന്‍ ശ്രമിച്ച റാണിക്ക് കോടതി ഇരട്ടജീവപര്യന്തം ശിക്ഷിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (32 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (34 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (42 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (49 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends