Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മഞ്ജുവാര്യര്‍ അഭിനയിച്ച സാമൂഹ്യക്ഷേമവകുപ്പിന്റെ പരസ്യത്തിന് സര്‍ക്കാര്‍ വിലക്ക്, ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്തരത്തിലൊരു നടപടി എടുത്തത്

31 JANUARY 2019 04:40 PM IST
മലയാളി വാര്‍ത്ത

മഞ്ജുവാര്യര്‍ അഭിനയിച്ച സാമൂഹ്യക്ഷേമവകുപ്പിന്റെ പരസ്യത്തിന് സര്‍ക്കാര്‍ വിലക്ക്. മഞ്ജുവാര്യര്‍ അഭിനയിച്ച പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇത്തരത്തിലൊരു നടപടി എടുത്തത്. എന്നാല്‍ ഇതിനൊപ്പം ചിത്രീകരിച്ച, മോഹന്‍ലാല്‍ മാത്രമുള്ള പരസ്യം തിയേറ്ററുകളിലും മറ്റും പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ട് ആഴ്ചകളായി. വനിതാ മതിലിന് പിന്തുണ നല്‍കിയ ശേഷം മതിലില്‍ രാഷ്ട്രീയമുണ്ടെന്ന് ആരോപിച്ച് മഞ്ജു പിന്‍വാങ്ങിയതാണ് സര്‍ക്കാര്‍ വൃത്തങ്ങളെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ പരിപാടികളിലും പരസ്യങ്ങളിലും മഞ്ജുവിനെ സഹകരിപ്പിക്കേണ്ടെന്നാണ് പുതിയ തീരുമാനം. ഈ രാഷ്ട്രീയ തീരുമാനം കാരണം ലക്ഷങ്ങളുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായിരിക്കുന്നത്.

വസ്ത്രശാലകളും റസ്റ്റോറന്റുകളും ജൂവലറികളും അടക്കമുള്ള തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഷോപ്‌സ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ഭേദഗതി ചെയ്തതിന്റെ പരസ്യത്തിലാണ് മഞ്ജുവാര്യര്‍ അഭിനയിച്ചത്. ടെയ്ക്ക് യുവര്‍ സീറ്റ് എന്നായിരുന്നു പരസ്യത്തിന്റെ തല വാചകം. വനിതാ മതില്‍ വിവാദം ഉണ്ടാകുന്നതിന് മുമ്പായിരുന്നു ഇത്. മോഹന്‍ലാലും മഞ്ജുവാര്യരും പ്രതിഫലം വാങ്ങാതെയാണ് സാമൂഹ്യക്ഷേമവകുപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചത്. സിഡിറ്റിന്റെ പാനലിലുള്ളവരാണ് പരസ്യം തയ്യാറാക്കിയത്. തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്റെ കമന്റും പരസ്യത്തിന്റെ അവസാന ഭാഗത്തുണ്ടായിരുന്നു. തിരുവനന്തപുരത്ത് പാളയത്തുള്ള കല്യാണ്‍ സില്‍ക്ക്‌സിന്റെ ഷോറൂമിലായിരുന്നു ചിത്രീകരണം.

രാവിലെ തുണിക്കടയിലേക്ക് വൈകി ഓടിവരുന്ന യുവതിയായ വീട്ടമ്മയില്‍ നിന്നാണ് പരസ്യം തുടങ്ങുന്നത്. യുവതിയെ കൊണ്ടുവിട്ട ഭര്‍ത്താവും മകനും സ്‌കൂട്ടറില്‍ പുറത്തേക്ക് പോകുന്നതും കാണാം. താമസിച്ചത് കൊണ്ട് കടയുടമ വഴക്ക് പറയുമെന്ന് ഭയന്ന് അയാളുടെ സീറ്റിലേക്ക് യുവതി പാളി നോക്കുമ്പോള്‍ 'ഹായ്, ഗുഡ് മോണിംഗ്' എന്ന് പറഞ്ഞ് മഞ്ജുവാര്യര്‍ അവരെ സ്വീകരിക്കുന്നു. അമ്പരന്ന് നില്‍ക്കുന്ന യുവതിയോട് ടേക്ക് യുവര്‍ സീറ്റ് എന്ന് മഞ്ജു പറയുന്നു. കടയില്‍ ഇരിക്കാന്‍ ഇട്ടിരിക്കുന്ന കസേരകള്‍ കണ്ട് യുവതി അത്ഭുതപ്പെട്ട് നില്‍ക്കുന്നു. അപ്പോഴും മഞ്ജു ടേക്ക് യുവര്‍ സീറ്റ് എന്ന് ആവര്‍ത്തിക്കുന്നു. ആ ഷോപ്പിലെ സ്ത്രീകള്‍ മുഴുവനും ഇരിപ്പിടങ്ങളില്‍ ഇരിക്കുന്നു. അതിന് ശേഷം ' എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ഇരിക്കാനുള്ള അവകാശം സര്‍ക്കാര്‍ നിയമം വഴി നടപ്പാക്കിയിരിക്കുന്നു' എന്ന് മഞ്ജുവാര്യര്‍ പ്രക്ഷകരോട് പറയുന്നു.

ഒരു ദിവസം കൊണ്ട് ചിത്രീകരിച്ച പരസ്യമാണ് സര്‍ക്കാര്‍ വേണ്ടെന്ന് വയ്ക്കുന്നത്. ഒരു പക്ഷെ, മോഹന്‍ലാലിന്റെ പരസ്യത്തിനേക്കാള്‍ ഇംപാക്ട് ഉണ്ടാക്കുന്ന പരസ്യമായിരുന്നു മഞ്ജുവാര്യരുടേത്. പുതിയ നിയമത്തെ കുറിച്ച് പറയുന്നത് മാത്രമാണ് മോഹന്‍ലാലിന്റെ പരസ്യം. മഞ്ജുവാര്യര്‍ അഭിനയിച്ച പരസ്യം കൂടുതല്‍ സ്ത്രീകളിലേക്ക് ഈ നിയമത്തിന്റെ പ്രാധാന്യവും അറിവും എത്തിക്കാന്‍ തക്കവിധത്തിലുള്ളതായിരുന്നു. പരസ്യം താമസിക്കാതെ കാണിച്ച് തുടങ്ങുമെന്നാണ് സാമൂഹ്യക്ഷേമവകുപ്പ് അധികൃതര്‍ പറയുന്നത്. രാ്ഷ്ട്രീയ തീരുമാനം മറികടന്ന് ഒരു വകുപ്പിനും ഒന്നും ചെയ്യാനാകില്ല എന്നാണ് അറിയുന്നത്.

ഈ സര്‍്ക്കാരിന്റെ തുടക്കം മുതല്‍ മഞ്ജുവാര്യര്‍ സര്‍ക്കാരുമായി സഹകരിച്ചുവരുകയായിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസിഡറായത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിരവധി മനുഷ്യരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സാക്ഷരതാമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നെന്ന് മനസിലായതോടെയാണ് അംബാസിഡറായതെന്നാണ് അന്ന് മഞ്ജുവാര്യര്‍ പറഞ്ഞത്. സന്നദ്ധ പ്രവര്‍ത്തനം എന്ന നിലയിലും പ്രതിഫലം പറ്റാതെയുമായിരിക്കും സാക്ഷരതാമിഷന്റെ ഗുഡ്‌വില്‍ അംബാസിഡറായത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends