Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവും ; രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

01 FEBRUARY 2019 11:21 AM IST
മലയാളി വാര്‍ത്ത

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്'. എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്‌ത്തുകയും ചെയ്‌ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രത്തില്‍ മോദിയും, യു പിയില്‍ യോഗി ആദിത്യനാഥും ഭരിയ്‌ക്കുന്നതിന്റെ ബലത്തിലാണ്‌ ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ പ്രാകൃതമായ ഈ നടപടിയുണ്ടായത്‌. രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന്‌ തുറങ്കിലടയ്‌ക്കുകയും ചെയ്യണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

രക്തസാക്ഷി ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു.

അതേസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.

ഗാന്ധി വധം പുനരാവിഷ്‌കരിക്കുക വഴി പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് പൂജാ ശകുനിന്റെ അവകാശവാദം. രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്‌നത്തെ ലഘൂകരിച്ചുകൊണ്ട് പൂജാ ശകുന്‍ പറഞ്ഞത്.

ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.

ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സൈബർ വാരിയേഴ്സ് ഹിന്ദു മഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാ സഭ മുര്‍സാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റ് ഹാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45മുതലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ബ്ലാക് സ്ക്രീനിൽ കേരള സൈബർ വാരിയേഴ്സ് ലോഗോയും അടിക്കുറിപ്പും നൽകിയാണ് GH057_R007 എന്ന ഹാക്കർ വിവാദ സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്തത്. എല്ലായ്പ്പോഴും ശരിയായ പാത പിന്തുടരാൻ ഗാന്ധിജി ലോകജനതക്ക് പ്രചോദനമായി. അഹിംസയുടെ പാതയായിരുന്നു എല്ലായ്പ്പോഴും അത്. ഹിന്ദു മഹാസഭ മൂർദാബാദ് എന്നും ഹാക്കർമാർ വെബ്സൈറ്റിൽ എഴുതിയിട്ടുണ്ട്. എൻെറ അനുമതിയില്ലാതെ ആരും എന്നെ ഉപദ്രവിക്കാൻ പാടില്ല. കണ്ണിന് കണ്ണ് സിദ്ധാതത്തിലൂടെ ലോകത്തെ മുഴുവൻ അന്ധരാക്കി നിർത്താൻ മാത്രമേ കഴിയുകയുള്ളൂവെന്ന ഗാന്ധി വചനവും ഹാക്കർമാർ കുറിച്ചു.

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ടേയുടെ നടപടി വിവാദമായതിന് പിന്നാലെ പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്‌ബുക്ക് പേജിലും പ്രതിഷേധം രൂക്ഷമാണ്.

സംഭവത്തിൽ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ അതി ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നും മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends