Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

കുംഭമാസ പൂജയ്ക്ക് രണ്ടാഴ്ചയ്ക്ക ശേഷം നടതുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

01 FEBRUARY 2019 10:42 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

കുംഭമാസ പൂജയ്ക്ക് രണ്ടാഴ്ചയ്ക്ക ശേഷം നടതുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ സ്വദേശികളായ രേഷ്മാ നിഷാന്തും ഷാലിനിയും മറ്റ് രണ്ട് യുവതികളുമാണ് ഹര്‍ജി നല്‍കിയത്. ഇതോടൊപ്പം ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനത്തിനെത്തിയപ്പോള്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ തൃശൂര്‍ സ്വദേശിയായ വീട്ടമ്മ ലളിത നല്‍കിയ ഹര്‍ജിയും മറ്റ് ഹര്‍ജികളും നിരീക്ഷണ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും പരിഗണിക്കും. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷമേ യുവതീപ്രവേശനം സാധ്യമാകൂ എന്നാണ് നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് ശേഷം കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് വിവാദമാവുകയും എങ്ങനെയാണ് ഇവര്‍ സ്റ്റാഫ് ഗേറ്റുവഴി ദര്‍ശനത്തിനെത്തിയതെന്ന് അറിയില്ലെന്നും നീരീക്ഷണ സമതി ആരോപിക്കുകയും ചെയ്തതിന് പിന്നാലെ പത്തനംതിട്ട എസ്.പി നല്‍കിയ റിപ്പോര്‍ട്ടും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മഫ്തിയിലുള്ള പൊലീസുകാരുടെ അകമ്പടിയോടെയാണ് കനകദുര്‍ഗയും ബിന്ദുവും ഗേറ്റുവഴി ദര്‍ശനം നടത്തിയതെന്നും ഇത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

52കാരിയായ ലളിതയ്ക്കും മകനും ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്. ലളിതയെ നെയ്‌ത്തേങ്ങാ ഉപയോഗിച്ച് എറിയുകയും ചെയ്തു. കൊച്ചുമകന്റെ ചോറൂണിനാണ് ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയത്. തന്റെ തിരിച്ചറിയില്‍ കാര്‍ഡിന് പകരം മരുമകളുടെ കാര്‍ഡാണ് ലളിത പ്രതിഷേധക്കാരെ കാണിച്ചത്. അതോടെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ് എടുത്തിട്ടുണ്ട്.

പമ്പ മുതല്‍ സന്നിധാനം വരെ കാനന പാതയിലും പരമ്പരാഗത പാതയില്‍ സ്ത്രീകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം. കൂടാതെ പുതിയ ടോയ്‌ലട്ട് അടക്കം ഒരുക്കണമെന്നും നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ശുചിമുറികള്‍ സ്ഥാപിക്കണം. കുടിവെള്ള സംവിധാനം കൂടുതല്‍ ഉണ്ടാകണം. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സ്വാഭാവികമായി യുവതികള്‍ക്ക് കോടതി സംരക്ഷണം നല്‍കേണ്ടിവരുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകും. കുംഭം ഒന്ന് മുതല്‍ അഞ്ച് വരെയാണ് നടതുറക്കുന്നത്. അന്നേരം യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.

യുവതികള്‍ക്ക് തല്‍ക്കാലം സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറയുമെന്ന പ്രതീക്ഷയിലാണ് ശബരിമല കര്‍മസമിതി. റിവ്യൂഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി വിധി വരും വരെ കോടതി വിധി നടപ്പാക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതിക്ക് നിയമംവഴി സാധ്യമല്ല. ആ സ്ഥിതിക്ക് സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാല് യുവതികള്‍. നട അടയ്ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അടയ്ക്കുന്നതിന്റെ തലേദിവസവും ഈ നാല് യുവതികളും ദര്‍ശനത്തിനായി എത്തിയിരുന്നു. സുരക്ഷാകാരണങ്ങളാല്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 minutes ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (13 minutes ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (22 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (45 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (1 hour ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (1 hour ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (9 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (11 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (11 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (11 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (11 hours ago)

Malayali Vartha Recommends