ഒന്‍പത് വര്‍ഷത്തിന് മുമ്പ് നടത്തിയ കൊലപാതകത്തില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴശിക്ഷയും

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന റിട്ടയേഡ് അധ്യാപിക പത്തനംതിട്ട, കടപ്ര പളളത്തുവീട്ടില്‍ റേച്ചല്‍ ശാമുവേലിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കടപ്ര പരുമല കോട്ടയ്ക്കാമാലി കോളനിയില്‍ സബീറിനെ (36) ജീവപര്യന്തം തടവിനും 68,000രൂപ പിഴയടക്കാനും അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എന്‍.ഹരികുമാര്‍ ശിക്ഷിച്ചു.
തിരുവല്ല സിഐ ആയിരുന്ന ആര്‍. ജയരാജിന്റേയും തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കൊല്ലം യൂണിറ്റ് ഡിവൈഎസ്പി ഡി.രാജഗോപാലിന്റേയും നേതൃത്വത്തില്‍ അന്വേഷിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്.
ഒറ്റയ്ക്കു താമസിക്കുകയായിരുന്ന റേച്ചല്‍ ശാമുവേലിന്റെ വീട്ടില്‍ 2010 മേയ് ഒന്നിന് രാത്രി ഒമ്പതോടെ അതിക്രമിച്ചു കയറിയാണ് പ്രതി കൊലപാതകവും കവര്‍ച്ചയും നടത്തിയത്.
റേച്ചല്‍ ശാമുവേല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കടിച്ച് ബോധരഹിതയാക്കി. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം വലച്ചിഴച്ച് വീടിനു പുറത്തെ കൊക്കോമരച്ചുവട്ടില്‍ കിടത്തി പീഡിപ്പിച്ചശേഷം തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.മനോജ് ഹാജരായി.
https://www.facebook.com/Malayalivartha

























