ബസില്‍ മോഷണം നടത്തുന്ന തമിഴ് സ്ത്രീസംഘങ്ങള്‍ ജില്ലയിലെത്തിയിട്ടുണ്ടെന്ന് പോലീസ്, ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ബസുകളില്‍ യാത്ര ചെയ്ത് മാല പൊട്ടിക്കുന്ന തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള സ്ത്രീ സംഘങ്ങള്‍ ആലപ്പുഴ ജില്ലയില്‍ സജീവമാകുന്നു. കായുകുളംതിരുവല്ല, മാന്നാര്‍-ചെങ്ങന്നൂര്‍, മാന്നാര്‍-ഹരിപ്പാട് തുടങ്ങി യാത്രാ തിരക്കുളള സ്വകാര്യ ബസുകളിലാണ് ഇത്തരക്കാര്‍ യാത്ര ചെയ്ത് കുഞ്ഞുങ്ങള്‍ അടക്കമുള്ളവരുടെ മാലകള്‍ പറിക്കുന്നത്.
കേരളത്തില്‍ ഉത്സവ സീസണ്‍ തുടങ്ങിയതോടെ നൂറോളം ഇത്തരത്തിലുള്ള സ്ത്രീകള്‍ പലയിടങ്ങളിലായി ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശി അറസ്റ്റിലായതില്‍ നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ഇത് സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്.
തമിഴ്‌നാട് തിരുന്നല്‍വേലി തൂത്തുക്കുടി അണ്ണാനഗര്‍ 13-ാം നമ്പര്‍ വീട്ടില്‍ കല്യാണി(38)യെ കഴിഞ്ഞ ദിവസം പോലീസ് ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ മാല പൊട്ടിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. ചെന്നിത്തല കല്ലൂംമൂട് ജംഗ്‌നില്‍ വച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കുന്നത് യാത്രക്കാരാണ് കണ്ടത്.
എണ്ണയ്ക്കാട് കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ രാഘവന്റെ ഭാര്യ സരസമ്മയുടെ രണ്ടര പവന്‍ വരുന്ന മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. ബസിലെ യാത്രക്കാര്‍ മോഷ്ടാവായ തമിഴ്‌നാട് യുവതിയെ തടഞ്ഞ് വച്ച മാന്നാര്‍ പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. പൊട്ടിച്ച മാല ഇവരുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തു.
ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു. തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്ത് മാലയും പണവും അപഹരിക്കുന്ന തമിഴ്‌നാട് മോഷണ സംഘത്തിലെ കണ്ണികളാണ് ഇവരെന്നും കൂടുതല്‍ പേര്‍ ഇത്തരത്തില്‍ തമ്പടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























