Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

തിരുവഞ്ചൂരിന് പുതിയ റെക്കോര്‍ഡ്; 40 ലക്ഷം മരങ്ങളുടെ ആരാച്ചാര്‍!

06 DECEMBER 2014 09:05 AM IST
മലയാളി വാര്‍ത്ത.

റ്റി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശരവേഗത്തില്‍ പ്രതികളെ പിടികൂടി ഖ്യാതി നേടിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കരിയറില്‍ ഒരു പുതിയ റെക്കോര്‍ഡ്!
നാല്പതുലക്ഷം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ നിയമസംരക്ഷണം നല്‍കിയ മന്ത്രി! ഒരു പക്ഷേ ഭാരതത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു ഖ്യാതി നേടുന്ന ആദ്യത്തെ മന്ത്രിയായിരിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ബുധനാഴ്ച നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പട്ടയം ലഭിച്ച ഭൂമിയിലുള്ള 30 ഇനം മരങ്ങള്‍ മുറിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുമെന്ന് തിരുവഞ്ചൂര്‍ പ്രഖ്യാപിച്ചത്. യു.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റെടുത്ത നാള്‍മുതല്‍ ഇത്തരം മോഷണ പരമ്പരകള്‍ സജീവമായതു കാരണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസംഗം അധികമാരും ശ്രദ്ധിച്ചില്ല. കുത്തകമാധ്യമങ്ങള്‍ക്ക് ശ്രദ്ധ മറ്റു പല കാര്യങ്ങളിലുമായതു കാരണം അവരും ശ്രദ്ധിച്ചില്ല.
2007 ല്‍ വനേതര പ്രദേശങ്ങളില്‍ വൃക്ഷം നട്ടുവളര്‍ത്തല്‍ പ്രോത്സാഹന ബില്ലിന്റെ മറവില്‍ ധാരാളം വൃക്ഷങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. കാര്‍ഡമം ഹില്‍ റിസര്‍വ് മേഖലയിലാണ് ഇത്തരത്തില്‍ വന്‍തോതില്‍ മരംമുറി നടന്നുവരുന്നത്. ഇതിനിടയിലാണ് തിരുവഞ്ചൂരിന്റെ പുതിയ പ്രഖ്യാപനം.
ഒരേക്കര്‍ സ്ഥലത്ത് കുറഞ്ഞത് 200 മരങ്ങളെങ്കിലും കാണും. ഇടുക്കിയിലെ കാര്‍ഡമം ഹില്‍ റിസര്‍വില്‍ മാത്രം 33750 ഏക്കര്‍ ഭൂമി പട്ടയഭൂമിയുടെ നിര്‍വചനത്തില്‍പെടും. നിലവിലുള്ള വനം - വൃക്ഷ സംരക്ഷണ നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് തിരുവഞ്ചൂരിന്റെ പുതിയ പ്രഖ്യാപനം.
അതേസമയം കെ.ബി. ഗണേഷ്‌കുമാറായിരുന്നു വനംമന്ത്രിയെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ബിനോയ് വിശ്വം ആയിരുന്നെങ്കിലും ഇത്തരത്തിലൊരു അപകടം ഉണ്ടാകുമായിരുന്നില്ല.
സര്‍ക്കാരാണ് മരങ്ങളുടെ അധികാരി. ജീവനും സ്വത്തിനും അപകടം ഉണ്ടാകുന്ന സ്ഥിതി വിശേഷം ഉണ്ടായാല്‍ മാത്രമേ മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ ക ഴിയൂ. ചുരുക്കത്തില്‍ നമ്മുടെ വനസമ്പത്തിന്റെ കടയ്ക്കല്‍ കത്തിവീഴാന്‍ ഇനി അധികദിവസങ്ങളില്ല.
തിരുവഞ്ചൂരിന് എന്താണ് സംഭവിക്കുന്നതെന്നാണ് എല്ലാവരും ചോദിക്കുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച തിരുവഞ്ചൂര്‍ വനം - സിനിമ - ഗതാഗത മന്ത്രിയായതോടെ അദ്ദേഹത്തിന് ലഭിച്ച നേട്ടങ്ങള്‍ ഇല്ലാതാക്കിയിരിക്കുന്നു. മന്ത്രിസഭയുടെ തുടക്കത്തില്‍ നേട്ടവും ഒടുവില്‍ കോട്ടവും എന്ന അവസ്ഥയിലാണോ കാര്യങ്ങള്‍ നീങ്ങുന്നത്?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends