സിപിഐക്കെതിരെ പിണറായി വീണ്ടും; കമ്യൂണിസ്റ്റിന്റെ കടമ നിറവേറ്റിയത് സിപിഎം

സിപിഐക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വീണ്ടും രംഗത്തെത്തി. സിപിഎം ഇല്ലെങ്കില്‍ ഇടതുപ്രസ്ഥാനങ്ങള്‍ ജീര്‍ണതയിലേക്ക് കൂപ്പുകുത്തുമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കടമ നിറവേറ്റിയത് സിപിഎമ്മാണ്. കമ്യൂണിസ്റ്റ് എന്ന പേരുണ്ടായിട്ടു കാര്യമില്ല, ചെയ്യേണ്ടതു ചെയ്യാന്‍ കഴിയണം. കഴിഞ്ഞ ദിവസം സിപിഎമ്മിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍ സംസാരിച്ചിരുന്നു. അതിനുള്ള മറുപടിയായിട്ടാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രതികരണം.
കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തകര്‍ച്ച ഒഴിവായത് സിപിഎമ്മുണ്ടായതു കൊണ്ടാണെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫില്‍ എല്ലാ പാര്‍ട്ടികള്‍ക്കും തുല്യപ്രാധാന്യമാണുള്ളതെന്നും സിപിഐ പറയുന്നതു സിപിഎം കേള്‍ക്കേണ്ടി വരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു.കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതു രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. ഇന്ത്യയിലെ 32 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ലയനമാണു സിപിഐയുടെ ലക്ഷ്യമെന്നും പന്ന്യന്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























