Widgets Magazine
04
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

എട്ടാംക്ലാസ് വിജയിക്കാത്തവര്‍ക്ക് ഇനി ഡ്രൈവിങ്‌ ബാഡ്ജില്ല

08 DECEMBER 2014 09:00 AM IST
മലയാളി വാര്‍ത്ത.

ഇനി എട്ടാംക്ലാസ് പരീക്ഷ പാസാവാത്തവര്‍ക്ക് ബാഡ്ജ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന നിയമം മോട്ടോര്‍വാഹന വകുപ്പ് കര്‍ശനമാക്കി. നേരത്തെ 2007 ഏപ്രില്‍ 10ന് മുമ്പ് ലൈസന്‍സെടുത്തവര്‍ക്ക് ബാഡ്ജ് നല്‍കാമെന്ന തരത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിയമത്തില്‍ ഇളവുവരുത്തിയിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇതുപരിഗണിക്കുകയോ അനുകൂല നിലപാടെടുക്കുകയോ ചെയ്യാത്തതിനാലാണ് നിയമം കര്‍ശനമാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചത്.

കേന്ദ്ര മോട്ടോര്‍വാഹന വകുപ്പ് നിയമത്തിലെ കര്‍ശന വ്യവസ്ഥകളിലൊന്നാണ് ലൈറ്റ്, ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് എട്ടാംതരം പാസായിട്ടില്ലെങ്കില്‍ ബാഡ്ജ് നല്‍കേണ്ടെന്നത്. എന്നാല്‍ മുമ്പ് ലൈസന്‍സെടുത്ത പലരും എട്ടാംക്ലാസ് വിജയിക്കാത്തവരായിരുന്നു. കേന്ദ്രനിയമത്തിലെ ഈ വകുപ്പ് പ്രകാരം ഒട്ടേറെപേര്‍ക്ക് ലൈസന്‍സുണ്ടായിട്ടും ബാഡ്ജ് ലഭിച്ചിരുന്നില്ല.
ഇതിനുപരിഹാരമായിട്ടാണ് 2007 ഏപ്രില്‍ 10ന് മുമ്പ് ലൈസന്‍സ് എടുത്തവര്‍ക്ക് എട്ടാംക്ലാസ് വിജയിച്ചിട്ടില്ലെങ്കിലും ബാഡ്ജ് നല്‍കാമെന്നരീതിയില്‍ തീരുമാനം വന്നത്. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഇക്കഴിഞ്ഞ നവംബര്‍ 19ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെടുത്ത തീരുമാനത്തിന്റെ മിനുട്‌സും നിര്‍ദേശവും എല്ലാ ആര്‍.ടി.ഒമാര്‍ക്കും നല്‍കിക്കഴിഞ്ഞു.
ലൈസന്‍സുള്ള 20 വയസ്സുകഴിഞ്ഞ എട്ടാംക്ലാസ് പാസായവര്‍ക്കാണ് ബാഡ്ജ് നല്‍കുന്നത്. നിയമം കര്‍ശനമാക്കിയതോടെ എട്ടാംക്ലാസ് പാസാവാത്തവരും  ഡ്രൈവിങ്‌ ലൈസന്‍സ് ഉള്ളവരുമായ ഒട്ടേറെപേര്‍ക്ക് ബാഡ്ജ് ലഭിക്കില്ലെന്ന് ഉറപ്പായി. ഇവര്‍ പത്താംക്ലാസ് തുല്യതാ പരീക്ഷ പാസാവുകയാണെങ്കില്‍ ഇനി ബാഡ്ജ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്വാസം മുട്ടലിന് ചികിത്സതേടി എത്തിയ പെണ്‍കുട്ടിക്ക് നല്‍കിയത് പേവിഷബാധയുടെ വാക്‌സിന്‍  (41 minutes ago)

ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി മക്കള്‍ക്ക് നല്‍കി; പിതാവിനും മകള്‍ക്കും കണ്ണീരോടെ വിട  (1 hour ago)

യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ അമേരിക്ക ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുക്കണമെന്ന് റഷ്യ  (2 hours ago)

പ്‌ലസ് ടു വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍  (2 hours ago)

അച്ഛനെയും മകനെയും വൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നതില്‍ അഭിമാനക്കുറവ് തോന്നിയിട്ടില്ലെന്ന് അനുശ്രീ  (6 hours ago)

9 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച 4 പേര്‍ ഒന്നിച്ച് പ്ലസ്ടു പരീക്ഷയ്ക്ക്  (7 hours ago)

ബിസിനസ്സിൽ പുതിയ മാറ്റങ്ങൾ; ധനലാഭം; ഈ രാശിക്കാർക്ക് ഇന്ന് മികച്ച സമയം!!!!!  (7 hours ago)

ഏ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; പോർമുഴക്കത്തിൽ നായകൻ വടിവേലു!!!!  (7 hours ago)

വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഹൃദയത്തിൽ നിന്നുള്ള ഐക്യദാർഢ്യം; പ്രവാസികൾക്കും നാട്ടിലുള്ള അവരുടെ കുടുംബങ്ങൾക്കും പൂർണ്ണ പിന്തുണയുമായി സംസ്ഥാന സർക്കാരുണ്ട  (7 hours ago)

ഇരുപക്ഷവും സഹിഷ്ണുത പാലിക്കുകയും സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം; ഇറാനെ മതത്തിന്റെയും പ്രീണന രാഷ്ട്രീയത്തിന്റെയും പേരില്‍ പിന്തുണയ്ക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാട് അത  (8 hours ago)

ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽചാലായ ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; ആഗോള വിപണിയിലെ എണ്ണ വ്യാപാരം പ്രതിസന്ധിയിൽ; ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു  (8 hours ago)

ഇന്ന് പൂർണ ചന്ദ്രഗ്രഹണം; കേരളത്തില്‍ ഗ്രഹണം ഭാഗികം; ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണമായും മറയ്‌ക്കുന്ന അപൂർവ പ്രതിഭാസം  (8 hours ago)

തലസ്ഥാനം ഭക്തിസാന്ദ്രം  (8 hours ago)

കുടുംബപരമായ അസൗകര്യങ്ങൾ ഉണ്ട്; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കരുത്; സിപിഎം നേതൃത്വത്തിനോട് ആവശ്യപ്പെട്ട് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ്  (8 hours ago)

Malayali Vartha Recommends