കത്രീന പോയി പ്രിയങ്ക വന്നു... ഏഷ്യയിലെ ഏറ്റവും മികച്ച സെക്‌സി വനിത

ബോളിവുഡിലെ മാന്ത്രിക സുന്ദരി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും മികച്ച സെക്‌സി വനിത ആയി തെരഞ്ഞെടുത്തു. കത്രീന കൈഫിനെ പിന്തള്ളി ആണ് ഈ ലോകസുന്ദരി പുതിയപട്ടം അണിഞ്ഞത്. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള വീക്ക്‌ലി ന്യൂസ് പേപ്പര്‍ ഈസ്‌റ്റേണ്‍ ഐ ആണ് ഏഷ്യയിലെ ഏറ്റവും മികച്ച സെക്‌സി വനിത ആയി പ്രിയങ്കയെ തെരഞ്ഞെടുത്തത്. 50 പേരടങ്ങുന്ന ലിസ്റ്റില്‍ നിന്നാണ് ഈ ബോളിവുഡ് താരം കിരീടം കരസ്ഥമാക്കിയത്.
കത്രീന കെയ്ഫ് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. താരങ്ങളായ ദ്രഷ്ടി ധാമി ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. സനയ ഇറാനി മൂന്നാം സ്ഥാനവും നേടി. ലോകത്തെ മുഴുവന്‍ ആളുകളുടെയും അഭിപ്രായമാണ് വോട്ടിലൂടെ രേഖപ്പെടുത്തിയത്.
കിരീടം തനിക്ക് ലഭിച്ചതില്‍ വളരെ ഏറെ സന്തോഷം ഉണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകം എന്നെ അംഗീകരിച്ചു എന്നതിന്റെ തെളിവാണിതെന്നും പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത ആയിട്ടാണ് ഈ മുപ്പത്തിരണ്ട് കാരി പ്രശസ്ത ആയിരിക്കുന്നത്. പ്രിയങ്ക ഒരു നല്ല മനസിന് ഉടമ ആണെന്ന് പരിപാടിയുടെ അധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു. വോട്ടെടുപ്പില്‍ 10 മില്ല്യന്‍ വോട്ടുകളാണ് പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്. മുംബൈയില്‍ നിന്ന് യുവാവിന്റെ അടി വാങ്ങിയ ടെലിവിഷന്‍ അവതാരക ഗൗഹര്‍ ഖാന്‍ മത്സരത്തില്‍ അഞ്ചാം സ്ഥാനത്തെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























