Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

നേരില്‍ കണ്ടിട്ടും മാവോയിസ്റ്റുകളെ പിടിക്കാനാവാത്തത് പോലീസിന്റെ കഴിവ് കേടോ ? 60 റൗണ്ട് വെടിവെച്ചത് എങ്ങോട്ട് ? പോലീസിന്റെ ഭാഗത്ത് നിന്ന് കനത്ത വീഴ്ചയെന്ന് വിലയിരുത്തല്‍

09 DECEMBER 2014 02:11 PM IST
മലയാളി വാര്‍ത്ത.

കാടുമുഴുവന്‍ അരിച്ച് പെറുക്കിയിട്ടും പോലീസിനു നേരെ വെടിവെച്ച മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ കഴിയാത്തത് നമ്മുടെ പോലീസ് സംഘത്തിന്റെ ഭാഗത്ത് നിന്നുണ്ടായ കനത്ത വീഴ്ചയിട്ടാണ് വിലയിരുത്തുന്നത്. എത്രയോ കാലങ്ങളായി കേരളത്തിന്റെ വനാതിര്‍ത്തികളിലും വയനാട്ടിലെ ആദിവാസാസികളുടെ ഇടയിലും ശക്തമായി കൊണ്ടിരിക്കുകയാണ് മാവോയിസ്റ്റുകള്‍. അടുത്ത കാലത്തുണ്ടായ നീറ്റാജലാറ്റിന്‍ കമ്പനിയുടെ ഓഫീസിനു നേര്‍ക്കുള്ള അക്രമവും, പരിസ്ഥിതി മലിനീകരമമുണ്ടാക്കിയെന്ന് ആരോപണമുണ്ടായിരുന്ന ഒരു റിസോര്‍ട്ട് കത്തിച്ചതടക്കം മാവോയിസ്റ്റുകളുടെ പങ്ക് തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനോ അന്വേഷണം മറ്റ് തലങ്ങളിലേക്ക് വ്യാപിപ്പിക്കാനോ പോലീസിനോ സംസ്ഥാന ആഭ്യന്തര വകുപ്പിനോ കഴിഞ്ഞിട്ടില്ല.

നമ്മുടെ സംസ്ഥാനത്ത് മാവോയിസ്റ്റുകളും പോലീസും നേര്‍ക്ക് നേരെ ഏറ്റുമുട്ടുന്നത് ആദ്യമാണ്. അത് കൊണ്ട് തന്നെ ആദ്യം പകച്ച പോലീസ് പിന്നെ വെടിയുതിര്‍ത്ത് പിന്‍മാറുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട്. കാടിന്റെ ഭൂമിശാത്രമറിയാവുന്ന മാവോയിസ്റ്റുകളോട് പിടിച്ച് നില്‍ക്കാന്‍ നമ്മുടെ പോലീസ് സംവിധാനത്തിന് കഴിഞ്ഞില്ലെന്നതാണ് സത്യം. അക്രമണമുണ്ടായപ്പോഴാണ് കേരള സര്‍ക്കാരും ഉണര്‍ന്നത്. തമിഴ്‌നാട്,കര്‍ണാടക സര്‍ക്കാരുമായി ആലോചിച്ച് മാവോയിസ്റ്റുകള്‍ക്കെതിരെ യോജിച്ച് പോരാടുമെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത് ഇതിന് തെളിവാണ്.

സംസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണം ഉണ്ടാവാന്‍ സാധ്യത ഉണ്ടന്ന് കേന്ദ്ര ഇന്റലിജന്‍സും മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ല. മാത്രമല്ല ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും മാവോയിസ്റ്റകള്‍ക്കെതിരെയുള്ള തെരച്ചിലുകളും അന്വേഷണങ്ങളും ഏകോപിപ്പിക്കാന്‍ കഴിയാത്തതും തിരിച്ചടിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി മാവോയിസ്റ്റുകളോട് സമാധാനം പാലിക്കണമെന്ന് ആവശ്യപെട്ടതിന് പിറകെയാണ് കേരളത്തിലെ ഏറ്റുമുട്ടല്‍.
നേര്‍ക്കുനേര്‍ എത്തിയിട്ടും മാവോയിസ്റ്റ് സംഘത്തെ പിടികൂടാനാകാതെ പോയത് പൊലീസിന്റെ വീഴ്ചയാണെന്ന് വിമര്‍ശനം ശക്തമായി ഉയരുന്നുണ്ട്. മുഖാമുഖം കണ്ടിട്ടും പരിശീലനം ലഭിച്ച തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള ദൗത്യസേനയ്ക്ക് നിരാശരായി മടങ്ങേണ്ടി വന്നത് വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു. കുഞ്ഞോം വനത്തിലെ ചാപ്പ കോളനിയിലും പരിസരത്തും മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ദൗത്യസേന കോളനിക്ക് സമീപം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പോലീസ് സംഘം എത്തുന്നത്. വന മേഖലയിലേക്ക് കടന്നയുടന്‍ തന്നെ ദൗത്യസേനക്ക് നേരെ മാവോയിസ്റ്റുകള്‍ വെടി ഉതിക്കുകയായിരുന്നു.
ഉടന്‍ തന്നെ തിരിച്ചും ദൗത്യസേന വെടി വച്ചെങ്കിലും തന്ത്രപരമായി മാവോയിസ്റ്റ് സംഘം മുങ്ങി. ആദ്യത്തെ പാളിച്ച ഇവിടെ തുടങ്ങി. തുടര്‍ന്ന് വനത്തില്‍ നടത്തിയ തെരച്ചിലിലും മാവോയിസ്റ്റ് സംഘത്തിന് മുന്നില്‍ നിന്ന് നിരാശയോടെ പിന്‍വാങ്ങേണ്ടി വന്ന അനുഭവവും ദൗത്യസേനക്ക് ഉണ്ടായി. നിമിഷനേരം കൊണ്ട് തന്നെ കൂടുതല്‍ സേന വനമേഖലയിലേക്ക് കുതിച്ചെങ്കിലും മാവോയിസ്റ്റ് സംഘത്തെ കണ്ടെത്താന്‍ പോലും കഴിഞ്ഞില്ല. സംഘത്തില്‍ എട്ടോളം പേരാണ് ഉണ്ടായിരുന്നതെന്ന് കണ്ണൂര്‍ മേഖലാ ഡി.ഐ.ജി ദിനേന്ദ്ര കശ്യപ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം എറ്റമുട്ടലുണ്ടായ പ്രദേശത്ത് എത്തിയ ഉന്നത സംഘത്തെ ആദിവാസികള്‍ തടഞ്ഞുവെച്ചു. പ്രദേശത്തിന്റെ വികസനം സാധ്യമാക്കാതെ ഇങ്ങോട്ട പ്രവേശിക്കേണ്ട എന്നാണ് ആദിവാസികള്‍ ആവശ്യപെട്ടത്. ആദിവാസികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് മാവോയിസ്റ്റുകള്‍ നടത്തുന്നത്. കേരളം മാവോയിസ്റ്റുകളുടെ സുരക്ഷിത താവളമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (4 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (5 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (5 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (8 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (8 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (8 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (9 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (9 hours ago)

Malayali Vartha Recommends