Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഐജി മനോജ് എബ്രഹാമും കുടുങ്ങും, റിസര്‍വ് ബറ്റാലിയനില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അഴിമതി, ക്വാറികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് ആരോപണം

10 DECEMBER 2014 08:29 AM IST
മലയാളി വാര്‍ത്ത.

ഐ.ജി. മനോജ് ഏബ്രഹാമിനെതിരേ പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരന്‍ നായര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഞെട്ടിക്കുന്ന ആരോപണങ്ങള്‍. പാറമട ലോബിയുമായിട്ടുള്ള അതിരുവിട്ട ബന്ധങ്ങള്‍, പാറമടക്രഷര്‍ ലോബിക്കെതിരേ പോലീസ് നടത്തിയിട്ടുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍, കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്നപ്പോഴുള്ള അവിഹിത സ്വത്ത് സമ്പാദനം,
പോലീസിനും ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനും വേണ്ടി വാങ്ങിയിട്ടുള്ള ഉപകരണങ്ങളുടെ മറവില്‍ നടന്ന അഴിമതികള്‍ തുടങ്ങിയ ഒട്ടേറെ ആരോപണങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മാത്രമല്ല മുന്‍ പത്തനംതിട്ട എസ്പി രാഹുല്‍ ആര്‍ നായരെ കള്ളക്കേസില്‍ തുടിക്കിയതാണെന്നും ഹര്‍ജിയില്‍ പറയുന്നു. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ പോളും ഐ.ജിയും തമ്മില്‍ ബന്ധമുള്ളതിനാല്‍ അദ്ദേഹത്തെകൊണ്ട് കേസ് അന്വേഷിപ്പിക്കരുതെന്നും പരാതിയില്‍ പറയുന്നു.
എറണാകുളം സിറ്റിപോലീസ് കമ്മിഷണറായിരിക്കെ മനോജ് ഏബ്രഹാം അനധികൃതമായി സമ്പാദിച്ച സ്വത്തിനെപ്പറ്റി അന്വേഷിക്കാനാണ് ഇപ്പോള്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ ഏറ്റവും കൂടുതല്‍ പരാമര്‍ശിച്ചിട്ടുള്ളത് പാറമടക്രഷര്‍ ലോബിയുമായി മനോജ് ഏബ്രഹാമിനുള്ള ബന്ധമാണ്. നിയമങ്ങള്‍ മറികടന്നു പ്രവര്‍ത്തിക്കുന്ന പാറമട ലോബിക്കെതിരെ യാതൊരു നടപടിയും എടുക്കരുതെന്ന് ഫോണിലൂടെ നല്‍കിയ നിര്‍ദേശം പാലിക്കാതിരുന്ന പത്തനംതിട്ട എസ്.പിയായിരുന്ന രാഹുല്‍ ആര്‍. നായരെ കൈക്കൂലി കേസില്‍ കുടുക്കി സസ്‌പെന്‍ഡ് ചെയ്യിച്ചതും പരാതിയില്‍ പരാമര്‍ശിക്കുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ അടൂരില്‍ പാറമടയില്‍ രണ്ട് തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പരാതികള്‍ പരിഗണിച്ചാണ് ലൈസന്‍സ് ഇല്ലാത്ത ബ്ലാസ്റ്റര്‍മാരെ ഉപയോഗിച്ച് പാറപൊട്ടിക്കുന്ന ക്വാറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ എസ്.പി. രാഹുല്‍ ആര്‍. നായര്‍ നിര്‍ബന്ധിതനായതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തില്‍ പല പാറമടകളിലും ലൈസന്‍സ് ഇല്ലാത്തവരാണു പാറപൊട്ടിക്കുന്നതെന്നു കണ്ടെത്തി. മൈനിംഗ് ആക്ട് ലംഘിച്ചാണ് ജില്ലയിലെ പല പാറമടകളും പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തി.
പാറമട ഉടമകളുടെ പക്കലുള്ള എല്ലാ ലൈസന്‍സുകളും ഹാജരാക്കുന്നതിന് ഉത്തരവിട്ട എസ്.പി. കോഴഞ്ചേരിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സാനിയൊ മെറ്റല്‍ ക്രഷര്‍ എന്ന സ്ഥാപനത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കി. ഇതേതുടര്‍ന്നാണ് ഐ.ജി. മനോജ് എബ്രഹാം തന്റെ പദവി ദുരുപയോഗം ചെയ്ത് സംഭവത്തില്‍ ഇടപെട്ടത്. കൂടുതല്‍ നടപടി ക്വാറിക്കെതിരേ പാടില്ലെന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ടെലിഫോണിലൂടെ നിര്‍ദേശിച്ചു. യഥാര്‍ഥത്തില്‍ സാനിയോ മെറ്റല്‍ ക്രഷറിന്റെ ലൈസന്‍സ് മറ്റൊരാളുടെ പേരിലാണെങ്കിലും മേല്‍നോട്ടം കണ്ണന്താനം ഗ്രൂപ്പാണ്. ലൈസന്‍സ് ഇവരുടെ പേരിലേക്കു മാറ്റിയിരുന്നില്ല. കണ്ണന്താനം ഗ്രൂപ്പിന്റെ ഉടമ ജയേഷ് തോമസുമായുള്ള ബന്ധമാണ് ഇക്കാര്യത്തില്‍ ഇടപെടാന്‍ ഐ.ജിയെ പ്രേരിപ്പിച്ചതെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നു. എങ്കിലും ഐ.ജിയുടെ നിര്‍ദേശം പാലിച്ചുകൊണ്ട് എസ്.പി. പാറമട തുറക്കാന്‍ നിര്‍ദേശം നല്‍കി.
വടശേരിക്കരയിലെ വിംറോക്ക് പാറമടയില്‍ ഡിവൈ.എസ്.പി തമ്പി എസ്.ദുര്‍ഗാദത്ത് നടത്തിയ പരിശോധനയില്‍ കണക്കില്‍ കവിഞ്ഞ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതിനാല്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവ് നല്‍കിയതും ഐ.ജിയുടെ ഇടപെടലിന് കാരണമായതായി പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ ലൈസന്‍സ് ഇല്ലാത്തതിനെ തുടര്‍ന്ന് സതേണ്‍ റോക്ക് എന്ന സ്ഥാപനത്തിനും സ്‌റ്റോപ്പ് മെമ്മോ നല്‍കി.
ലൈസന്‍സ് മറ്റൊരാളുടെ പേരിലാണെങ്കിലും ഈ പാറമടയും കണ്ണന്താനം ഗ്രൂപ്പാണ് യഥാര്‍ഥത്തില്‍ നടത്തിയിരുന്നത്. പല പാറമടകളും കണ്ണന്താനം ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നെങ്കിലും ലൈസന്‍സ് പഴയ ഉടമയുടെ പേരില്‍ തന്നെയായിരുന്നു. പൂട്ടിയ സതേണ്‍റോക്ക് പാറമടയും തുറപ്പിക്കാന്‍ ഐ.ജി. ശ്രമിച്ചു. വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് എസ്.പിയെ കള്ളക്കേസില്‍ കുടുക്കാന്‍ ചില മേഖലയില്‍ നിന്നും ആസൂത്രിത നീക്കം നടന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരുമായും പോലീസിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥന്‍മാരുമായും ഐജി മനോജ് എബ്രഹാമിന് നല്ല ബന്ധമാണുള്ളത്. അദ്ദേഹത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ ദിവസം അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥന്‍മാരെ പൂട്ടുമെന്ന് ആഭ്യന്തര മന്ത്രി തന്നെ പറഞ്ഞ സാഹചര്യത്തില്‍ സ്വന്തം വകുപ്പിലുള്ള ഉന്നത ഉദ്യോഗസ്ഥനെക്കുറിച്ചുള്ള ആരോപണം മന്ത്രി ഗൗരവത്തോടെയാണ് നോക്കികാണുന്നതെന്ന് സൂചനയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (4 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (4 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (5 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (5 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (7 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (7 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (8 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (8 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends