മൃതദേഹത്തില്‍ പരുക്കുകളോ ചതവുകളോ ഇല്ല... ബലപ്രേയോഗത്തിന്റെ സൂചനകളും ലഭിച്ചില്ല; യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന; ആലുവ പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്...

ആലുവ യു സി കോളേജിന് സമീപം പുഴയിൽ മൃതദേഹം കല്ല് കെട്ടി താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. യുവതിയെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് സൂചന. മൃതദേഹത്തില്‍ പരുക്കുകളോ ചതവുകളോ ഇല്ല. ബലപ്രേയോഗത്തിന്റെ സൂചനകളും ലഭിച്ചില്ല. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്നാണ് സൂചന ലഭിച്ചത്. വായില്‍ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രായം 25നും 45നും ഇടയിലാണെന്ന് സൂചന. അതേസമയം, യുവതിയാരാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ബനിയനും പാന്റും ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മുടി കളര്‍ ചെയ്ത നിലയിലാണ്. അതേസമയം മൃതദേഹം ഇതരസംസ്ഥാന തൊഴിലാളിയായ യുവതിയുടേതെന്നും സംശയം നിലനിൽക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷമോ അബോധാവസ്ഥയിലോ കല്ല് കെട്ട് താഴ്ത്തിയെന്നാണ് പൊലീസിന്‍റെ നിഗമനം.
കാലുകള്‍ മടക്കിക്കെട്ടിയ നിലയിലാണ്. നാല്‍പത് കിലോയില്‍ അധികം ഭാരം ഉള്ള കല്ലാണ് മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ചത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള പുഴയില്‍ കല്ലില്‍ കെട്ടി താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിദ്യാഭവന്‍ സെമിനാരി യോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്.
പുതപ്പില്‍ പൊതിഞ്ഞ മൃതദേഹം പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലില്‍ താഴത്തിയ നിലയിലായിരുന്നു. ഇന്നലെയാണ് മൃതദേഹം പുറത്തെടുത്തത്. ആലുവ ഡിവൈഎസ്പി ജയരാജാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ആലുവ സിഐയാണ് പ്രാഥമിക അന്വേഷണം നടത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട് ചേര്‍ന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ വൈദികരാണ് ഇന്നലെ സന്ധ്യയോടെ മൃതദേഹം കണ്ടത്. മൃതദേഹം പെരിയാറിൽ ഉപേക്ഷിക്കാൻ ഒന്നിൽ ഏറെ പേർ ഉണ്ടായിരിക്കാമെന്നാണ് നിഗമനം. കൊലപ്പെടുത്തിയ ശേഷമോ അബോധാവസ്ഥയിലോ ആകാം കെട്ടിത്താഴ്ത്തിയത്. ജില്ലയിൽ കാണാതായ സ്ത്രീകളുടെ വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. മൃതദേഹം കണ്ടെത്തിയ തീരത്തോട് ചേർന്ന് പൊലീസ് പരിശോധനകൾ നടത്തി. സംഭവത്തില്‍ അന്വേഷണം ആലുവ ഡിവൈഎസ്പി ജയരാജിനെ ഏല്‍പ്പിച്ചതായി റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























