Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!

24 APRIL 2026 01:37 PM IST
മലയാളി വാര്‍ത്ത

ചെങ്ങറയിലെ വയോധികന്‍ യേശുദാസിന്റെ മരണത്തില്‍ കുടൂതല്‍ ദുരൂഹത ആരോപിച്ച് മരുമകള്‍ ലീന. കൊലപ്പെടുത്താന്‍ രണ്ടുവര്‍ഷം മുന്‍പേ പദ്ധതിയിട്ടതായി സംശയമുണ്ടെന്ന് ലീന പറഞ്ഞു. മരുന്നുകള്‍ക്ക് ഡോസ് കൂട്ടി നല്‍കിയതായോ സ്ലോ പോയിസണ്‍ നല്‍കിയതായോ സംശയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സഹോദരന്‍ ഗബ്രിയേലിനെതിരെ കടുത്ത ആരോപണങ്ങളാണ് ലീന ഉന്നയിച്ചത്. മകളും മരുമകളായ താനും വിദേശത്തായതിനാല്‍ ഹോം നേഴ്‌സിനെ വെച്ചെന്നും എന്നാല്‍ ഏജന്‍സി മുഖേന മറ്റൊരു ഹോം നേഴ്‌സിനെ യേശുദാസിന്റെ സഹോദരന്‍ ഗബ്രിയേല്‍ ജോലിക്ക് കയറ്റിയെന്നും ലീന ആരോപിച്ചു.

'ഹോം നേഴ്‌സിന്റെ പെരുമാറ്റങ്ങള്‍ സംശയം ജനിപ്പിക്കുന്നതായിരുന്നു. മരണത്തിന് ആഴ്ചകള്‍ക്ക് മുമ്പ് സ്വത്തുക്കള്‍ പലതും കൈവശപ്പെടുത്തി. മരിച്ചതിനുശേഷം ആശുപത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചു', ലീന പറഞ്ഞു. മരണം സംഭവിച്ച് അടുത്ത ദിവസം തന്നെ അടക്കം ചെയ്യാന്‍ ധൃതി കാണിച്ചുവെന്ന് ബന്ധു ശോശാമ്മയും കൂട്ടിച്ചേര്‍ത്തു. മക്കളും മരുമക്കളും എത്തുന്നതിനു മുന്‍പേ അടക്കം നടത്താന്‍ ആലോചിച്ചെന്നും ശോശാമ്മ പറഞ്ഞു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് യേശുദാസിന്‍റെ മൃതദേഹം ശവക്കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. മാര്‍ച്ച് 20നായിരുന്നു യേശുദാസിന്റെ മരണം. ആന്തരിക അവയവങ്ങളുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ലീനയുടെ പരാതിയിലാണ് യേശുദാസിന്റെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.


ഗബ്രിയേല്‍ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ഇവര്‍ ആരോപിച്ചിരുന്നു. യേശുദാസന്റെ പേരിലുള്ള സ്വത്ത് സഹോദരന്റെ പേരിലാക്കി ആധാരം രജിസ്റ്റര്‍ചെയ്ത് 90 ദിവസത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് ലീനയുടെ ആരോപണം. മരണത്തിന് പിന്നാലെ സഹോദരന്‍ തങ്ങളെ വീട്ടില്‍നിന്ന് പുറത്താക്കിയെന്നും ഒരു ആധാരത്തില്‍ വീട്ടുജോലിക്കാരിയാണ് സാക്ഷിയായി ഒപ്പിട്ടിട്ടുള്ളതെന്നും ഇവര്‍ പറയുന്നു. മരണസമയത്ത് യേശുദാസന്‍ ഛര്‍ദിച്ച് അവശനിലയിലായിരുന്നുവെന്നും ശരീരം കടുംനീല നിറത്തിലായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. മാത്രമല്ല, യേശുദാസനെ ആശുപത്രിയില്‍ കൊണ്ടുപോയതൊന്നും തന്നെയോ വിദേശത്തുള്ള മകളെയോ മറ്റുബന്ധുക്കളെയോ അറിയിച്ചില്ലെന്നും ലീന പറഞ്ഞു.

 

വീട്ടുജോലിക്കാരി ഉണ്ടാക്കിനല്‍കിയ കേക്ക് കഴിച്ചതിന് ശേഷമാണ് യേശുദാസന്‍ അവശനിലയിലായതെന്നാണ് മരുമകളുടെ ആരോപണം. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചതെന്ന് സംശയമുണ്ടെന്നും ഇവര്‍ പറയുന്നു. യേശുദാസിന് ഒരു മകനും ഒരു മകളുമാണുള്ളത്. മകന്‍ 2017-ല്‍ മരിച്ചിരുന്നു. മകള്‍ യുകെയിലാണ്. പിതാവിന്റെ മരണത്തില്‍ യുകെയിലുള്ള മകള്‍ക്കും പരാതിയുണ്ടെന്നാണ് മരുമകളായ ലീന മാധ്യമങ്ങളോട് പറഞ്ഞത്. തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയതെന്നും ഇവര്‍ വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...  (10 minutes ago)

മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...  (22 minutes ago)

ആധുനികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും പടക്ക നിർമ്മാണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുമുള്ള നിരവധി നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ; ദൗർഭാഗ്യവശാൽ ആ നിർദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് കോൺഗ്രസ് നേതാ  (25 minutes ago)

വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം പങ്കുവച്ച് താരം  (31 minutes ago)

"പൊട്ടിത്തെറിച്ച ശരീര ഭാഗങ്ങൾ പട്ടികൾ കടിച്ച് പറിക്കുന്നു..! നെഞ്ചുപൊട്ടി ഉറ്റവർ സ്ഫോടനത്തിൽ ട്വിസ്റ്റ്..വില്ലൻ ദേ "  (37 minutes ago)

വെടിക്കെട്ട് രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി വിഎന്‍ വാസവന്‍  (39 minutes ago)

നടന്‍ ഉണ്ണി മുകുന്ദനെതിരെ ഗുരുതര ആരോപണവുമായി സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍  (45 minutes ago)

ക്ഷേത്രോത്സവത്തിന് തിരുവാതിര കളി തുടങ്ങി 7 മിനിട്ട്..തല കറങ്ങി വീണ് വീട്ടമ്മ..!പിന്നാലെ മരണം  (55 minutes ago)

DELHI 19 കാരന് ലവലേശം കുറ്റബോധമില്ല  (59 minutes ago)

"പ്രസവം എൻജോയ് ചെയ്യണം " പറഞ്ഞതിലുറച്ച് അഖിൽ മാരാർ  (1 hour ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു  (1 hour ago)

മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാന്‍ കഴിയാത്ത അവസ്ഥ; തിരുവനന്തപുരം നഗരസഭയ്‌ക്കെതിരെ മന്ത്രി വി ശിവന്‍കുട്ടി  (1 hour ago)

കുടുംബവഴക്കിനിടെ ഭാര്യയെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (1 hour ago)

സംവിധായകനും തിരക്കഥാകൃത്തുമായ ബി. ഉണ്ണികൃഷ്ണന്‍ ഫെഫ്ക ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചു  (2 hours ago)

Malayali Vartha Recommends