മാതൃകയായി മോഹന്‍ലാല്‍... രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും; അതിനു ശേഷം ഫോണ്‍ നോക്കുമ്പോള്‍ സങ്കടം വരും

വാട്‌സാപ്പിനെ പറ്റി നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ മോഹന്‍ലാല്‍ വാട്‌സാപ്പ് ഉപേക്ഷിച്ചെന്ന വാര്‍ത്തയാണ് വരുന്നത്. സമയവും സന്തോഷവും തിരിച്ചുപിടിക്കാനാണ് മോഹന്‍ലാല്‍ വാട്‌സാപ് ഉപേക്ഷിക്കുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ എന്നും പ്രാര്‍ത്ഥിക്കും. അതിനു ശേഷം ഫോണ്‍ നോക്കുമ്പോള്‍ പലപ്പോഴും കാത്തിരിക്കുന്നതു മോശം വാര്‍ത്തകളും ചിത്രങ്ങളുമാകും. സന്തോഷത്തേക്കാള്‍ കൂടുതല്‍ പരിഭവങ്ങളും. കാറിലിരിക്കുമ്പോള്‍ ഞാന്‍ കാഴ്ചകള്‍ കാണുമായിരുന്നു.
സ്ഥിരം യാത്ര ചെയ്യുന്ന വഴികളിലെ ഓരോ കെട്ടിടവും മരവും പതിവായി കാണാറുള്ള മനുഷ്യരെയും എനിക്കറിയാമായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോഴാണ് അറിയുന്നത് അതൊന്നും ഏറെക്കാലമായി കാണാറില്ലെന്ന്. 'ഇപ്പോള്‍ എനിക്കു ധാരാളം സമയമുണ്ട്. രാവിലെ പത്രവായനയുടെ സുഖമുണ്ട്. നേരത്തേയും പത്രവായന ഉണ്ടായിരുന്നെങ്കിലും അതിന്റെ സുഖം തിരിച്ചുകിട്ടിയത് ഇപ്പോഴാണ്.
പകല്‍ കാണുന്നു, നിലച്ചുപോയ പുസ്തകവായന തിരിച്ചുവന്നു, എനിക്കു മാത്രമായി എത്രയോ കാര്യങ്ങള്‍ ആലോചിക്കുന്നുണ്ട്'.വിമാനത്താവളത്തില്‍ പരിചയപ്പെട്ട പലരും പിന്നീട് നല്ല സുഹൃത്തുക്കളായിട്ടുണ്ട്. കുറച്ചു നേരത്തേക്കുമാത്രമായി കണ്ടുമുട്ടുന്നവര്‍പോലും എന്തെല്ലാം വിവരങ്ങളാണു തന്നിരുന്നതെന്നും ഓര്‍ക്കുന്നു. ഇപ്പോള്‍ അവിടെ കാണുന്നവരെല്ലാം തലകുനിച്ചിരിക്കുന്നവരാണ്.'
'എന്റെ ജോലിക്കിടയില്‍ മനസ്സു മടുപ്പിക്കുന്ന എത്രയോ സന്ദേശങ്ങള്‍ കിട്ടിയിട്ടുണ്ട്. അതു മനസ്സിനെ വല്ലാതെ വേദനിപ്പിക്കും. ഒരു കൊച്ചുകുട്ടിയെ കട്ടിലിലേക്കു വലിച്ചെറിയുന്ന വീഡിയോ കണ്ട് എങ്ങനെയാണു സന്തോഷത്തോടെ ജോലിചെയ്യുക?
എനിക്ക് അടുപ്പമുള്ളവരുമായി സംസാരിക്കാന്‍ വാട്‌സാപ് ആവശ്യമില്ല. അത്യാവശ്യ കാര്യങ്ങള്‍ക്കു മെയില്‍ ഉപയോഗിക്കാം. അതിലും ആവശ്യമെങ്കില്‍ വേറെയും സംവിധാനങ്ങള്‍ ആലോചിക്കാം. എന്നില്‍ നിന്നു വലിയ ഭാരം ഇറങ്ങിപ്പോയതുപോലെ തോന്നുന്നു. ഇതാരും പറഞ്ഞിട്ടു ചെയ്തതല്ല, ആരും ചെയ്യണമെന്നു പറയുന്നുമില്ല' മോഹന്‍ലാല്‍ പറഞ്ഞു.
അതിനിടെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെയാണ് പരസ്പര പഴിചാരലിനും പാരവെയ്പിനും രാഷ്ട്രീയകക്ഷികള്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുവെന്നുള്ള റിപ്പോര്‍ട്ട്.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനായി കര്‍ണാടക തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സ്ആപ്പ് ഉപയോഗിച്ചതായി കാള്‍ വൂഗ് കൂട്ടിച്ചേര്‍ത്തു. അനാവശ്യ ഉപയോഗം തുടരുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും വൂഗ് വെളിപ്പെടുത്തി.
തങ്ങള്‍ ഒരു ഡസനിലധികം ഗ്രൂപ്പുകളില്‍ സജീവമാണെന്ന് ബിജെപികോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണപ്രവര്‍ത്തനങ്ങള്‍ക്കും വാട്‌സ് ആപ്പ് ഉപയോഗിച്ചു വരുന്നതായി വൂഗ് പറഞ്ഞു.
വാട്‌സ്ആപ്പ് ഒരു തരത്തിലും രാഷ്ട്രീയ പ്രക്ഷേപണനിലയമല്ലെന്നും തിരഞ്ഞെടുപ്പ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് കര്‍ശനനിര്‍ദേശമുള്ളതിനാല്‍ ദുരുപയോഗം തടയാനുള്ള നടപടികള്‍ ആരംഭിച്ചതായും വൂഗ് അറിയിച്ചു. ദുരുപയോഗം നടത്തുന്ന ഇരുപത് ലക്ഷത്തിലധികം അക്കൗണ്ടുകള്‍ മാസം തോറും മരവിപ്പിക്കുന്നുണ്ടെന്നും വൂഗ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha





















