Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...


വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

മൂന്നാര്‍ അഹങ്കാരത്തോടെ അടക്കിവാണിരുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് അവസാനം എട്ടിന്റെ പണി, ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ സി.പി.എം എം.എല്‍.എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി കോടിയേരി

14 FEBRUARY 2019 01:37 PM IST
മലയാളി വാര്‍ത്ത

More Stories...

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ്വേത മേനോൻ

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

മൂന്നാര്‍ അഹങ്കാരത്തോടെ അടക്കിവാണിരുന്ന എസ്.രാജേന്ദ്രന്‍ എം.എല്‍.എയ്ക്ക് അവസാനം എട്ടിന്റെ പണി. ദേവികുളം സബ്കളക്ടര്‍ ഡോ. രേണുരാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ സി.പി.എം എം.എല്‍.എയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പാര്‍ട്ടി ശാസനയാണ് അദ്ദേഹത്തിന് നല്‍കിയത്. പാര്‍ട്ടി ഭരണഘടനാ പ്രകാരമുള്ള അച്ചടക്ക നടപടികളില്‍ രണ്ടാമത്തേതാണിത്. പരസ്യപ്രതികരണങ്ങള്‍ നടത്തരുതെന്ന് എം.എല്‍.എയക്ക് വിലക്കും ഏര്‍പ്പെടുത്തി. രാജേന്ദ്രന്‍ കോടതി അലക്ഷ്യം നടത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്നും പ്രഹരം ഉണ്ടായത്. ഇതോടെ എല്ലാവിധത്തലും ഒറ്റപ്പെട്ട അവസ്ഥയിലായി മൂന്നാറിലെ സിംഹം. വലംകയ്യായ മന്ത്രി എം.എം മണിയാകട്ടെ ഇതുവരെ രാജേന്ദ്രനെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല എന്നും ശ്രദ്ധേയമാണ്.

എം.എല്‍.എമാര്‍ നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണ്, പകരം നിയമം നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന നിലപാട് ശരിയല്ലെന്നും കോടിയേരി പറഞ്ഞു. അതുകൊണ്ട് രാജേന്ദ്രന്റെ നിലപാട് പാര്‍ട്ടി പരസ്യമായി തള്ളിയതെന്നും കോടിയേരി പറഞ്ഞു. സി.പി.എമ്മില്‍ ആറ് തരത്തിലുള്ള അച്ചടക്ക നടപടികളാണ് പാര്‍ട്ടി ഭരണഘടന നിര്‍ദേശിക്കുന്നത്: 1. താക്കീത് 2. ശാസന (സെന്‍ഷര്‍) 3. പരസ്യ ശാസന 4. പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്തുനിന്ന് നീക്കല്‍ 5. ഒരു കൊല്ലത്തില്‍ കവിയാത്ത ഏതെങ്കിലും കാലയളവിലേക്ക്? പൂര്‍ണ അംഗത്വം സസ്‌പെന്‍ഡ് ചെയ്യല്‍ 6. പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളല്‍. പരസ്യശാസന അല്ലെങ്കില്‍ സെന്‍ഷര്‍ അതാണ് രാജേന്ദ്രനെതിരെ പാര്‍ട്ടി എടുത്തിരിക്കുന്നത്. മുമ്പ് വി.എസിനെതിരെയും ഇതേ നടപടി പാര്‍ട്ടി എടുത്തിരുന്നു.

ലിംഗസമത്വത്തിനും ലിംഗ നീതിയ്ക്കും വേണ്ടി വനിതാ മതില്‍ തീര്‍ത്ത പാര്‍ട്ടിയുടെ എം.എല്‍.എ നിയമം നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥയെ അപമാനിച്ചത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും സി.പി.എം നിലപാട് എടുത്തു. അതിനും മുമ്പ് രാജേന്ദ്രന്‍ കോടതി അലക്ഷ്യം നടത്തിയെന്ന് ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. മൂന്നാറില്‍ റിസോര്‍ട്ടുകാര്‍ക്കും ഭൂമികയ്യേറ്റക്കാര്‍ക്കും കൂട്ട് നിന്ന് സി.പി.എമ്മിന് വലിയ രീതീയിലുള്ള ഫണ്ട് സമാഹരിച്ചിരുന്നവരില്‍ പ്രമുഖനാണ് എസ്.രാജേന്ദ്രന്‍. അതുകൊണ്ടാണ് സബ്കളക്ടര്‍ ശ്രീറാംവെങ്കിട്ടരാമിനെതിരെ തിരിഞ്ഞ രാജേന്ദ്രനെ പാര്‍ട്ടി പിന്തുണയ്ക്കുകയും ശ്രീറാമിനെ പുകച്ച് പുറത്ത് ചാടിക്കുകയും ചെയ്തത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ സി.പി.ഐയും അവരുടെ റവന്യൂമന്ത്രിയും ഉറഞ്ഞുതുള്ളിയപ്പോഴും സി.പി.എം രാജേന്ദ്രനും എം.എം മണിക്കും ഒപ്പം നിന്നിരുന്നു. എന്നാല്‍ കരുത്തയായൊരു സ്ത്രീ വന്നപ്പോള്‍ രാജേന്ദ്രന് അടിപതറി. 

 

 " frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻ ബി​ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണന്റെ അമ്മ ബീന അന്തരിച്ചു...  (6 minutes ago)

സംസ്ഥാനത്ത് സ്വർണം, വെള്ളി വില മുകളിലോട്ട്....  (26 minutes ago)

ഭഷ്യവിഷബാധയേറ്റ്‌ മരിച്ച യുവാവിന്റെ ആന്തരികാവയവ പരിശോധനാറിപ്പോർട്ട്‌ രണ്ട്‌ ദിവസത്തിനകം...  (34 minutes ago)

വല്ലാത്തൊരു രാജി... താരസംഘടനയായ അമ്മയിൽ അധികാര തർക്കം, ശ്വേത മേനോന്റെ രാജിയിൽ തർക്കം തുടരുന്നു, 'അമ്മയുടെ നടത്തിപ്പ് ഇപ്പോഴും ഞങ്ങളുടെ കമ്മിറ്റിക്ക്'; രമേഷ് പിഷാരടിക്കും ഗണേഷ് കുമാറിനും മറുപടിയുമായി ശ  (44 minutes ago)

വിളപ്പിൽശാലയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി..  (51 minutes ago)

സാങ്കേതിക തകരാർ... ദുബൈ-കൊച്ചി വിമാനം റദ്ദാക്കി...  (1 hour ago)

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (1 hour ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (1 hour ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (2 hours ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (2 hours ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (3 hours ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (3 hours ago)

Malayali Vartha Recommends