Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷും അഴിയാക്കുരുക്കിലേക്ക്.. വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ

14 FEBRUARY 2019 03:08 PM IST
മലയാളി വാര്‍ത്ത

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷും അഴിയാക്കുരുക്കിലേക്ക്... കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കൊച്ചി പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേസ് പരിഗണിക്കുന്നത് കോടതി ഈമാസം 19ലേക്ക് മാറ്റി. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിചാരണ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. സി.ബി.ഐ നിര്‍ദ്ദേശ പ്രകാരമാണ് മുമ്പ് കേസ് തലശ്ശേരി കോടതിയിലേക്കാക്കിയിരുന്നത്. സി.പി.എമ്മിന്റെ അധാകര കേന്ദ്രമായ കണ്ണൂരില്‍ വിചാരണ നടത്തിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ഷുക്കൂറിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു. 

എം.എസ്.എഫ് നേതാവായ അരിയില്‍ ഷൂക്കൂര്‍ വധം പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കൊലപാതകം നടത്തിയതെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കി. തലശ്ശേരി സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 28 മുതല്‍ 33 വരെയുള്ള പ്രതികളുടെ നേതൃത്വത്തിലായിരുന്നു അത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചപ്പോഴുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ തന്നെയാണ് സി.ബി.ഐ കേസിലും ഉള്ളത്. എന്നാല്‍ പുതുതായി യാതൊരു തെളിവും ഇല്ലാതെയാണ് സി.ബി.ഐ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇത് റാഷ്ട്രീയപ്രേരിതമാണെന്നും സി.പി.എം ആരോപിക്കുന്നു. 

പി.ജയരാജന്റെ കാറിന് നേരെ ആക്രമണം നടത്തിയ ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അരിയില്‍ ഷുക്കറും ഉണ്ടായിരുന്നു. അതുകൊണ്ട് വകവരുത്തണമെന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതുകൊണ്ടാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് 120 (ബി) വകുപ്പ് ചുമത്തിയത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളാണ് കൃത്യം നിര്‍വഹിച്ചത്. പിടികൂടിയവരെ വകവരുത്തണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. പ്രദേശത്തെ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അരിയില്‍ ഷുക്കൂറിനെ തിരിച്ചറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

2012 ഫെബ്രുവരി 20നാണ് സംഭവം നടന്നത്. പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍, സി.ബി.ഐ 2016 ഏപ്രില്‍ 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടില്ലായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. പക്ഷെ, ലോക്കല്‍ പൊലീസ് സി.പി.എമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് കേസില്‍ ജയരാജനും രാജേഷിനും എതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയെന്നാണ് മുസ്്‌ലിംലീഗ് ആരോപിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (5 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ അന്തരിച്ചു  (5 hours ago)

ഭോട്ടെ കോസിയിലെ മിന്നല്‍ പ്രളയം പഠിപ്പിക്കുന്നത്  (6 hours ago)

ഡൽഹി വളഞ്ഞ് ചൈനീസ് പട്ടാളം..! ഇന്ത്യയെ തോണ്ടി വാങ് യീയെ നേരിട്ട് പറന്നിറങ്ങി അജിത് ഡോവൽ ചൈനീസ് പ്രസിഡന്റ് ഇന്ത്യയിൽ  (6 hours ago)

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 hours ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (6 hours ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (6 hours ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (6 hours ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (9 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (10 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (12 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (12 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (12 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (12 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (12 hours ago)

Malayali Vartha Recommends